Today: 20 Oct 2017 GMT   Tell Your Friend
Advertisements
യുക്മ മിഡ്ലാന്റ്സ് റീജണല്‍ നിര്‍വാഹക സമിതി പ്രഥമ യോഗം ചേര്‍ന്നു
Photo #1 - U.K. - Stock News - committe_uukma
ലെസ്ററര്‍: പുതുതായി തെരഞ്ഞെടുക്കപ്പെട്ട 2015~17 വര്‍ഷത്തെ യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ നിര്‍വാഹക സമിതിയുടെ പ്രഥമ യോഗം ഫെബ്രുവരി 15ന് (ഞായര്‍) ലെസ്റററില്‍ നടന്നു.

റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യുക്മ മുന്‍ നാഷണല്‍ പ്രസിഡന്റ് കെ.പി. വിജി, മുന്‍ റീജണല്‍ പ്രസിഡന്റ് റോയി ഫ്രാന്‍സിസ്, സെക്രട്ടറി പീറ്റര്‍ ജോസഫ്, ട്രഷറര്‍ കുരുവിള തോമസ്, ചാരിറ്റി കോ~ഓര്‍ഡിനേറ്റര്‍ ലിജോ ജോണ്‍ എന്നിവരെ ആദരിക്കുകയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട നാഷണല്‍ വൈസ് പ്രസിഡന്റുമാരായ മാമ്മന്‍ ഫിലിപ്പ്, ബീന സെന്‍സ് എന്നിവരെ അനുമോദിക്കുകയും ചെയ്തു.

ഈ വര്‍ഷത്തെ ബാഡ്മിന്റണ്‍/സ്പോര്‍ട്സ് മത്സരങ്ങള്‍ മേയ് 31ന് മുമ്പ് നടത്താന്‍ തീരുമാനിച്ച കമ്മിറ്റി ഇതു സംബന്ധിച്ച ക്രമീകരണങ്ങള്‍ നടത്തുവാന്‍ സെക്രട്ടറി ഡിക്സ് ജോര്‍ജ്, സ്പോര്‍ട്സ് കോ~ഓര്‍ഡിനേറ്റര്‍ പോള്‍ ജോസഫ് എന്നിവരെ ചുമതലപ്പെടുത്തി. യുക്മ ന്യൂസിന്റെ പ്രചാരം അംഗ സംഘടനകളില്‍ എത്തിക്കുന്നതിനായി നാഷണല്‍ കമ്മിറ്റിയുടെ മാര്‍ഗരേഖകള്‍ നടപ്പിലാക്കുവാനും കമ്മിറ്റി തീരുമാനിച്ചു.

സാമ്പത്തിക സ്രോതസുകളെയും ചെലവുകളെയും സംബന്ധിച്ച രൂപരേഖ കമ്മിറ്റിക്കു മുമ്പാകെ ട്രഷറര്‍ സുരേഷ്കുമാര്‍ അവതരിപ്പിച്ചു. റീജണെ സംബന്ധിക്കുന്ന വിഷയങ്ങള്‍ നാഷണല്‍ കമ്മിറ്റിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ നാഷണല്‍ കമ്മിറ്റി അനീഷ് ജോണിനെ ചുമതലപ്പെടുത്തി. യുക്മയുടെ സമാന്തര സംഘടനയുമായി യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയാറാകേണ്ടെന്നു യോഗം ഏകകണ്ഠമായി തീരുമാനിച്ചു.

വൈസ് പ്രസിഡന്റ്് എബി ജോസഫ്, ജോയിന്റ് സെക്രട്ടറി മെന്റെക്സ് ജോസഫ്, ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍ സന്തോഷ് തോമസ്, സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ പോള്‍ ജോസഫ്, ചാരിറ്റി കോ~ഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ യോഹന്നാന്‍, റീജിയണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ ലിയോ ഇമ്മാനുവല്‍, നോബി ജോസ് എന്നിവര്‍ സംബന്ധിച്ചു.
- dated 17 Feb 2015


Comments:
Keywords: U.K. - Stock News - committe_uukma U.K. - Stock News - committe_uukma,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us