Today: 15 Dec 2017 GMT   Tell Your Friend
Advertisements
പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍ പാരീസ് മലയാളികളുമായി കൂടിക്കണ്ടു
Photo #1 - Europe - Otta Nottathil - adv_hareesh_vasudevan
പാരീസ്: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും കേരളാ ഹൈക്കോടതി അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ പാരീസിലെത്തി. സ്വിറ്റസര്‍ലണ്ടിലെ ജനീവയില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പാരീസിലെത്തി മലയാളികളുമായി കൂടിക്കണ്ടത്.

സ്വകാര്യ ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രശസ്തനായ ഹരീഷ് ഒരു തികഞ്ഞ പരിസ്ഥിതി സംരക്ഷണവാദിയാണ്. ഹരീഷ് പാരീസില്‍ എത്തിയതറിഞ്ഞു നിരവധി മലയാളികള്‍ അദ്ദേഹത്തെ കാണുന്നതിനും സംസാരിക്കുന്നതിനുമായി എത്തിയിരുന്നു. ഈഫല്‍ ടവറിനു സമീപത്തു ഒത്തു കൂടിയവരുമായി ഹരീഷ് സമകാലിക രാഷ്ട്രീയ പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തി.

വിദേശത്തു താമസമാക്കിയിരിക്കുന്ന പ്രവാസി സമൂഹത്തിന്, തങ്ങളുടെ രാജ്യങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്ന അറിവും സംസ്കാരവും കേരളത്തിലെ പൊതുസമൂഹത്തിലേക്ക് പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞാല്‍ നമ്മുടെ നാട്ടിലെ സാമൂഹ്യവുമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ നിരവധി സാമൂഹികപരിസ്ഥിതി വിഷയങ്ങളില്‍ നിരന്തരമായി ഇടപെടുന്ന ഹരീഷ് വാസുദേവന്‍ ഇപ്പോള്‍ കേരള ഹൈക്കോടതിയിലെയും തിരക്കുള്ള അഭിഭാഷകനാണ്.

ഈഫല്‍ ടവറിനൊപ്പം ലൂവ്ര് മ്യൂസിയം, നെപ്പോളിയന്റെ മൃതശരീരം അടക്കം ചെയ്തിരിക്കുന്ന 'ആര്‍മി മ്യൂസിയം",പാരീസിലെ നഗര കാഴ്ചകള്‍ തുടങ്ങിയവയും അദ്ദേഹം ചുറ്റിക്കണ്ടു. പാരീസില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന യുവാക്കളും വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളുമൊക്കെയാണ് ഹരീഷിനെ കാണാന്‍ ഈഫല്‍ ടവറിനു താഴെ ഒത്തു കൂടിയത്.ഡോ.അനസ് കെ.കെ. കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കി.
- dated 11 Aug 2017


Comments:
Keywords: Europe - Otta Nottathil - adv_hareesh_vasudevan Europe - Otta Nottathil - adv_hareesh_vasudevan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
151220177
തന്നെ തള്ളിയ ഇസ്ളാമിക് രാജ്യ നേതാക്കളെ നെതന്യാഹുവും തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
141220171
ട്രംപിന്റെ ജറുസലം പ്രഖ്യാപനം ഒഐസി തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
131220176
റോമിലെ പാന്തേ്യാണ്‍ സന്ദര്‍ശനത്തിന് ഇനി ഫീസ് ഈടാക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
131220175
കാലാവസ്ഥാ ഉച്ചകോടിയില്‍ യുഎസ് അസാന്നിധ്യം അപമാനകരം: മാക്രോണ്‍ Recent or Hot News
''ആഗോള താപനത്തിനെതിരായ യുദ്ധത്തില്‍ നമ്മള്‍ തോറ്റുകൊണ്ടിരിക്കുന്നു'' തുടര്‍ന്നു വായിക്കുക
131220174
ഗുഡ് കണ്‍ട്രി സൂചികയില്‍ സ്വീഡന് പതനം Recent or Hot News
തുടര്‍ന്നു വായിക്കുക
george_kallivayail_pmf_vienna_austira
ജോര്‍ജ് കള്ളിവയലിന് പിഎംഎഫ് സ്വീകരണം നല്‍കി
തുടര്‍ന്നു വായിക്കുക
121220179
യൂറോപ്പിന്റെ പിന്തുണ തേടി നെതന്യാഹു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us