Today: 20 Aug 2017 GMT   Tell Your Friend
Advertisements
സപ്തസ്വരങ്ങളുടെ ഗന്ധര്‍വന് എഴുപത്തിയേഴാം പിറന്നാള്‍
Photo #1 - Germany - Samakaalikam - dr_kj_yesudas_76th_birthday

മലയാളി മനസില്‍ സംഗീതത്തിന്റെ സപ്തസ്വരങ്ങള്‍ മീട്ടി സപ്തവര്‍ണ്ണങ്ങളുടെ ഗാനമാലിക തീര്‍ക്കുന്ന കാവ്യകേരളത്തിന്റെ സ്വന്തം ദാസേട്ടന് 2017 ജനുവരി പത്തിന് എഴുപത്തിയേഴാം പിറന്നാള്‍. സപ്തതി കഴിഞ്ഞിട്ടും അതേ നിറവില്‍ തിളങ്ങുന്ന ദാസേട്ടന് കലാകേരളം മാത്രമല്ല ആഗോളപ്രവാസി മലയാളികളും നന്മകള്‍ നേരാനുള്ള വെമ്പലിലാണ് .. .. എഴുപത്തിയേഴല്ല ഏഴുനൂറ്റിയന്‍പത് ആണ്ടുകളുടെ ജീവിതം ആശംസിയ്ക്കുവാന്‍ ..... മനസിന്റെ നന്മ നേരുവാന്‍ ആധുനിക ലോകത്തിന്റെ ഏറ്റവും പുതിയ മാര്‍ഗ്ഗങ്ങളിലൂടെ പിറന്നാള്‍ മധുരം പങ്കുവെയ്ക്കുവാന്‍ മത്സരബുദ്ധിയോടെ.. .. ബ്ളോഗിലും ട്വിറ്ററിലും ഇ മെയിലിലും എസ്എംഎസിലുമായി തത്രപ്പെടുകയാണ്.

പാടാത്ത വീണയും പാടും, പ്രേമത്തില്‍ ഗന്ധര്‍വവിരല്‍ തൊട്ടാല്‍, പാടാത്ത മാനസവീണയും പാടും... എഴുപതുകളുടെ കാലഘട്ടത്തില്‍ മലയാളത്തിന്റെ മാനസപുത്രന്‍ പത്മഭൂഷന്‍ ഡോ.കെ.ജെ യേശുദാസിന്റെ കണ്ഠതംബുരുവില്‍ വിരിഞ്ഞൊഴുകിയ ഈ മനോഹര ഗാനം ആധുനിക കാലഘട്ടത്തിലും മധുരം കിനിയുന്ന ഒരു പ്രേമഗാനമായി നിലനില്‍ക്കുന്നു. സംഗീതപ്രേമികളുടെ ചുണ്ടില്‍ ഈ ഗാനം ഇപ്പോഴും തത്തിക്കളിക്കുന്നത് സാക്ഷാല്‍ ഗാനഗന്ധര്‍വന്റെ ആലാപന ശൈലിയുടെ പൂര്‍ണ്ണതകൊണ്ടും ഒപ്പം കലര്‍പ്പില്ലാത്ത സംഗീതം നല്‍കി ചിട്ടപ്പെടുത്തിയ ലളിതമായ വരികളുടെ കാവ്യ ഭംഗികൊണ്ടുമാണ്.

സംഗീതമെന്ന മഹാസാഗരത്തില്‍ തന്ത്രികളുണര്‍ത്തി നാദബ്രമ്ഹം നിറച്ച് ഏതു ഗാനമായാലും ഏതു ഭാഷയായാലും അതില്‍ ലയിച്ചു പാടാനുള്ള അഭൗമമായ കഴിവും സവിശേഷതയുമുള്ള മലയാളത്തിന്റെ സ്വന്തം ദാസേട്ടന്‍ ഈ സംഗീത സപര്യ തുടങ്ങിയിട്ട് കഴിഞ്ഞ ആറു പതിറ്റാണ്ടായി. ഗന്ധര്‍വസന്ധ്യയുടെ ശില്‍പ്പി സംഗീതത്തിന്റെ മാസ്മരികത അപ്പാടെ മനസിന്റെയുള്ളില്‍ കാണിയ്ക്കയാക്കി മധുരമൂറുന്ന ഗാനങ്ങള്‍ ആലപിച്ച് മലയാളക്കരയുടെ മുക്തകണ്ഠ പ്രശംസ നേടിയ അനുഗ്രഹീത മഹാനുഗായകന്റെ ഗാനങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം ദിവസത്തിലൊരിയ്ക്കല്‍ കേള്‍ക്കാത്ത ഒരു മലയാളിപോലും ആഗോള തലത്തില്‍ ഉണ്ടാവില്ല. എഴുപതുകളുടെ പടവിലും സംഗീതത്തില്‍ കൗമാരത്തിന്റെ സ്വരമാധുര്യം നിറയ്ക്കുകയാണ് മലയാളക്കരയുടെ പ്രിയഗായകന്‍.. .. .. . . ദാസേട്ടന്‍.

സംഗീതത്തിന്റെ മധുരിമ ലോകം മുഴുവനും വിവിധ ഭാഷകളിലായി പകര്‍ന്നു കൊണ്ടിരിക്കുന്ന മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ പത്മഭൂഷന്‍ ഡോ.കെ.ജെ.യേശുദാസിന് സാംസ്കാരിക കേരളത്തിന്റെ സംഗീത പുരുഷന് കൊളോണിലെ മ്യൂസിക് കലാക്ഷേത്രമായ സംഗീതാ ആര്‍ട്സ് ക്ളബ് ഏഴുപത്തിയാറാം പിറന്നാളിന്റെ ആശംസകള്‍ നേര്‍ന്നു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ജര്‍മനിയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്‍ഡ്യന്‍ ലളിത സംഗീതത്തിന്റെ വസന്തം വിരിയിക്കുന്ന സംഗീതാ ആര്‍ട്സ് ക്ളബിന്റെ നായകനും അനുഗ്രഹീത ഗായകനുമായ ജോണി ചക്കുപുരയ്ക്കലും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ആശംസകള്‍ക്കൊപ്പം പ്രാര്‍ത്ഥനകളും നേര്‍ന്നത്. സംഗീതത്തിന്റെ സര്‍വസര്‍ഗ്ഗധാരയും മലയാളത്തിന്റെ മാനസപുത്രന്റെ കണ്ഠതംബുരുവില്‍ ശ്രുതിയായി നിറഞ്ഞൊഴുകട്ടെയെന്ന് ക്ളബ് അംഗങ്ങള്‍ ആശംസിച്ചു.


ക്ളബിന്റെ ഗുരുസ്ഥാനത്തു നിര്‍ത്തി ആരാധിക്കുന്ന ഭാവഗായകന്‍ ഡോ.യേശുദാസ് ക്ളബിന്റെ ചുക്കാന്‍ പിടിക്കുന്ന ജോണി ചക്കുപുരയ്ക്കലിനെ 1996 ല്‍ പൊന്നാട അണിയിച്ച് ആദരിച്ചിട്ടുണ്ട്.

സംഗീതത്തോടുള്ള ആത്മാര്‍പ്പണം ഒട്ടും ചോര്‍ന്നു പോകാതെ ഒരു തപസ്യപോലെ, സംഗീതസപര്യയിലൂടെ പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന ദാസേട്ടന്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെ ഗാനങ്ങള്‍ ഇടകലര്‍ത്തി ഗാനമേളകള്‍ ഒരുക്കി സംഗീതാസ്വാദകര്‍ക്ക് ഉത്സവം പകര്‍ന്നു നല്‍കാന്‍ അതി നിപുണനാണ്. അതിമനോഹര ഗാനങ്ങളുടെ പ്രവാഹവുമായി ഇന്നും മലയാളത്തിന്റെ മനസ്സില്‍ കൂടുകൂട്ടുന്ന ശബ്ദം ദാസേട്ടനു മാത്രം സ്വന്തം.

ദൈവദാനം പോലെ ജന്മസിദ്ധമായി ലഭിച്ച സംഗീത വാസന അഭിരുചിക്കൊത്ത് മൂശയില്‍ തിളക്കിയെടുത്ത് കണ്ഠതംബുരുവില്‍ ധ്വനികളാക്കി നാദപ്രപഞ്ചം തീര്‍ക്കാന്‍ ഇടയകന്യകയുടെ ഈ ഗായകന് അനായാസേന സാധിക്കുന്നു. സംഗീത സാഗരത്തിന്റെ സിംഹഭാഗങ്ങള്‍ അളവുകോലില്‍ ഹൃദിസ്ഥമാക്കിയ വലിയൊരു ഗായകന്‍ (മ്യൂസിക് ലെജന്‍ഡെ എന്ന വിശേഷണങ്ങള്‍ നേടിയ മോസാര്‍ട്ട,് ബീഥോവന്‍, ബാഹ് ) എന്നതിലുപരി സംഗീതത്തിന്റെ ആരാധകന്‍, സര്‍ഗ്ഗസിദ്ധിയുടെ വരദാനമായി കൊച്ചു കേരളത്തിന്റെ, മലയാളികളുടെ ഗായകനായി.

കഴിഞ്ഞ ഏഴു ദശാബ്ദങ്ങളായി സംഗീതത്തിന്റെ നിലാപ്രഭ ചൊരിയുന്ന പരിചയസമ്പത്തിന്റെ തണലില്‍ ദാസേട്ടന്‍ ആലപിയ്ക്കുന്ന ഓരോ ഗാനങ്ങളും മനസിനുള്ളിലെ മാണിക്യവീണകളെ തൊട്ടുണര്‍ത്തുന്ന ത്രിവേണി സംഗമമായി സംഗീതപ്രേമികള്‍ക്ക് ഒരിയ്ക്കലും മറക്കാനാവില്ല.

1940 ജനുവരി പത്തിന് അഗസ്ററിന്‍ ജോസഫിന്റെയും എലിസബത്ത് ജോസഫിന്റെയും(ആലീസുകുട്ടി) മകനായി കൊച്ചിയിലാണ് കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസ് ജനിച്ചത്. തൃപ്പൂണിത്തുറ സംഗീത കോളേജ്, തിരുവനന്തപുരം സംഗീതകോളേജ് എന്നിവിടങ്ങളിലാണ് സംഗീതപഠനം നടത്തിയത്. ചെമ്പൈ വൈദ്യനാഥ ഭാഗതരുടെ വത്സല ശിഷ്യനായ യേശുദാസ് 1961 ല്‍ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഏതാണ്ട് 70000 ഓളം ഗാനങ്ങള്‍ ഇതിനോടകം ആലപിച്ചിട്ടുണ്ട്. പത്മ ബഹുമതികള്‍ നല്‍കി രാജ്യം ഇന്ത്യന്‍ സംഗീതത്തിലെ ഈ അതുല്യ പ്രതിഭാധനനെ ആദരിച്ചിട്ടുണ്ട്.

തിരുവനന്തപുരം സംഗീത അക്കാഡമി, തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു സംഗീതപഠനം. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലായിരുന്നു കര്‍ണാടക സംഗീത പഠനം. കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിനായി ജാതിഭേദം മത ദ്വേഷം എന്നു തുടങ്ങുന്ന ശ്രീനാരായണ ഗുരുവിന്റെ കീര്‍ത്തനം ആലപിച്ചാണു ചലച്ചിത്രഗാന രംഗത്തേയ്ക്കു കയറുന്നത്.

അവാര്‍ഡുകളും അംഗീകാരങ്ങളും നിരവധി തവണ ലഭിച്ചിട്ടുള്ള ദാസേട്ടന്റെ ജീവിതമേ ഒരു സംഗീതമാണ്. മലയാളത്തിനു പുറമേ മിക്ക ഇന്ത്യന്‍ ഭാഷകളിലും സിനിമാഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1973ല്‍ പത്മശ്രീ, 2002ല്‍ പത്ഭഭൂഷണ്‍, 2003 ല്‍ കേരള സര്‍വകലാശാലയുടെ ഡിലിറ്റ് എന്നിവ യേശുദാസിനെ തേടിയെത്തി. മികച്ച ഗായകനുള്ള ഏഴു ദേശീയ അവാര്‍ഡുകളും 24 സംസ്ഥാന അവാര്‍ഡുകളും ഗന്ധര്‍വസ്വരത്തിലൂടെ നേടിയിട്ടുണ്ട്. 99ല്‍ യുനെസ്കോ പുരസ്കാരവും ലഭിച്ചു.

എഴുപത്തിയാറിന്റെ നിറവില്‍ പൂത്തുലയുന്ന സംഗീതമായി മലയാളത്തിന്റെ നിറതിങ്കളായി, മലയാളികളുടെ അഭിമാനവും മുതല്‍ക്കൂട്ടുമായി മാറിയ ദാസേട്ടന് പിറന്നാള്‍ മംഗളങ്ങളും ജഗദീശ്വരന്റെ കൃപാകടാക്ഷവും സംഗീതാ ആര്‍ട്സ് ക്ളബിനൊപ്പം ജര്‍മന്‍ മലയാളി സമൂഹവും,പ്രവാസിഓണ്‍ലൈനും സ്നേഹപൂര്‍വം നേരുന്നു.

ഫോട്ടോസ്(ഫയല്‍):

1.സംഗീത ആര്‍ട്സ് കളബ് അംഗങ്ങള്‍ക്കൊപ്പം(2000)
2.സംഗീത ആര്‍ട്സ് ക്ളബ് പാടുന്നു (2005)
3.യേശുദാസും ലേഖകനും (2000)

യേശുദാസിന് ഏറ്റവും പ്രിയപ്പെട്ട സ്വന്തം ഗാനങ്ങളില്‍ 50 ചലച്ചിത്രഗാനങ്ങള്‍

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു....
പ്രവാചകന്‍മാരേ പറയൂ...
കായാമ്പൂ കണ്ണില്‍ വിടരും...
ഇന്നലെ നീയൊരു സുന്ദര രാഗമായ്...
സ്വപ്നങ്ങള്‍...സ്വപ്നങ്ങളേ നിങ്ങള്‍... .
നാദബ്രപ്മത്തിന്‍...
ചക്രവര്‍ത്തിനീ...
താമസമെന്തേ വരുവാന്‍....
പ്രാണസഖീ...
ആയിരം പാദസരങ്ങള്‍ കിലുങ്ങി...
പത്മതീര്‍ഥമേ ഉണരൂ...
പാടാത്ത വീണയും പാടും...
മഞ്ജുഭാഷിണീ...
സംഗമം...സംഗമം...
സന്യാസിനീ...
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍...
വാതില്‍പഴുതിലൂടെന്‍ മുന്നില്‍...
നക്ഷത്രദീപങ്ങള്‍ തിളങ്ങി...
രാമകഥ ഗാനലയം...
പ്രമദവനം വീണ്ടും...
ഹരിമുരളീരവം...
നീലരാവില്‍ ഇന്നു നിന്റെ...
ദേവീ...ആത്മരാഗമേകാന്‍...
മധുരം ജീവാമൃതബിന്ദു...
പാതിരാമഴയേതോ...
പാടുവാനായ് വന്നു നിന്റെ...
പേരറിയാത്തൊരു നൊമ്പരത്തെ...
കളിവീടുറങ്ങിയല്ലോ...
പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന...
ആരോ വിരല്‍മീട്ടി...
ശ്രീരാഗമോ തേടുന്നു നീ...
ഇന്നലെ എന്റെ നെഞ്ചിലേ...
അമ്മമഴക്കാറിന്...
ഒരു നറുപുഷ്പമായ്...
ചിറകാര്‍ന്ന മൗനം...

ഷഡജനെ പായാ എ വര്ധന്‍... (ഹിന്ദി)
ചാന്ദ് ജൈസേ... (ഹിന്ദി) .
ജബ് ദീപ് ജലേ ആനാ... (ഹിന്ദി) .
ജാനം...ജാനം...തേരേ മേരേ പ്യാര്‍... (ഹിന്ദി) .
ഗോരി തേരാ ഗാവ് ബഡാ പ്യാരാ... (ഹിന്ദി) .

കണ്ണേ...കലൈമാനേ... (തമിഴ്)
അമ്മാ എന്‍ട്ര് അഴൈകാത... (തമിഴ്)
പൂവേ...സെംപൂവേ... (തമിഴ്)
നെഞ്ചേ...നെഞ്ചേ... (തമിഴ്)
മലരേ...കുറിഞ്ചിമലരേ... (തമിഴ്)

സോനേ...സോനേ... (കന്നഡ)
എല്ലെല്ലൂ സംഗീതവേ... (കന്നഡ)
ആകാശദേശാന... (തെലുങ്ക്)
ദാരി ചൂപിന ദേവതാ... (തെലുങ്ക്)
നാമ് ഷൊകുന്തോലതാ... (ബംഗാളി 'മാനസമൈനേ'യുടെ ഈണം)
- dated 10 Jan 2017


Comments:
Keywords: Germany - Samakaalikam - dr_kj_yesudas_76th_birthday Germany - Samakaalikam - dr_kj_yesudas_76th_birthday,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us