Today: 19 Aug 2017 GMT   Tell Your Friend
Advertisements
പൊന്‍കണിയുടെ വിഷു ദിനാശംസകള്‍
Photo #1 - Germany - Editorial - editorial_vishu_2016
ഐശ്വര്യത്തിന്റെ കൈക്കുമ്പിളില്‍ സമൃദ്ധിയുടെ നിറതിങ്കളായി കണിക്കൊന്നപ്പൂക്കള്‍ കണികണ്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. സന്തോഷത്തില്‍ വിരിയുന്ന ഐശ്വര്യത്തെ എതിരേറ്റ് മലയാളിയുടെ കാര്‍ഷികോത്സവമായ വിഷുകണി കാണുന്നതിലൂടെയാണ് ഈ ദിനത്തില്‍ വിഷു ആഘോഷിക്കുന്നത്. തുടര്‍ന്ന് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ വിഷുകൈ്കനീട്ടം സ്വീകരിക്കുക വഴി ഐശ്വര്യം വന്നണയുകയായി.

കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ അതിരാവിലെ എഴുന്നേറ്റ് വിഷുക്കണി ഒരുക്കുന്നു.. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും പൊന്നും വാല്‍ക്കണ്ണാടിയും കണിവെളളരിയും കണിക്കൊന്നയും കത്തിച്ച നിലവിളക്കും നാളികേര പാതിയും ശ്രീകൃഷ്ണ വിഗ്രഹവും വെച്ചാണ് കണി ഒരുക്കുന്നത്. പ്രകാശവും ധനവും ഫലങ്ങളും ധാന്യങ്ങളും ചേര്‍ന്ന വിഷുക്കണി കണ്ടുണരുന്നത് തുടര്‍ന്നങ്ങോട്ടുളള ജീവിതം ഐശ്യര്യപൂര്‍ണമാക്കുമെന്നാണ് പരമ്പരാഗതമായിട്ടുള്ള വിശ്വാസം.

കുറിക്കൂട്ട്, ഗ്രന്ഥം, വെളളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിയായി വെക്കാറുണ്ട്. കത്തിച്ച ചന്ദനത്തിരി, വെളളം നിറച്ച ഓട്ടുകിണ്ടി, പുതിയ കസവുമുണ്ട് എന്നിവ അടുത്തുണ്ടാവണം. ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി, പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണി കാണിക്കുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും കണി കണ്ടാല്‍ പിന്നെ വീടിന്റെ കിഴക്കുവശത്ത് കണി കൊണ്ട് ചെന്ന് പ്രകൃതിയെ കാണിക്കും. അതിനുശേഷം ഫലവൃക്ഷങ്ങളെയും മൃഗങ്ങളെയും കാണിക്കുന്നു. തുടര്‍ന്ന് കുടുംബത്തിലെ കാരണവര്‍ കണി കണ്ടവര്‍ക്കെല്ലാം കൈനീട്ടം നല്‍കുന്നു.

വിഷു എന്ന വാക്കിന്റെ അര്‍ത്ഥം തുല്യമായത് എന്നാണ്. വിഷു ദിനം രാവിനും പകലിനും ഒരേ ദൈര്‍ഘ്യമാണ്. സൂര്യന്‍ ഉത്തരായനത്തില്‍ നിന്ന് ദക്ഷിണായനത്തിലേക്ക് നീങ്ങുന്ന ദിനം കൂടിയാണ് വിഷു.

ഐതിഹ്യമായി കരുതുന്നത് മറ്റെന്നാണ്. രാമന്‍ രാവണന്റെ മേല്‍ നേടിയ വിജയം ആഘോഷിക്കുന്ന ദിനമാണ് വിഷു എന്നും പഴമക്കാര്‍ പറയുന്നു. ഒരു നരകാസുരനെ ജയിച്ച വിഷ്ണുവിന്റെ അപദാനങ്ങളെ കീര്‍ത്തിക്കുന്ന ഒന്നാണ് വിഷു എന്നതാണ് മറ്റൊരു ഐതീഹ്യവും പറഞ്ഞു കേള്‍ക്കുന്നുണ്ട്.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകള്‍ ഈ വിഷു ദിനത്തില്‍ പ്രവാസിഓണ്‍ലൈന്‍ ഹൃദയപൂര്‍വം ആശംസിക്കുന്നു.

ജോസ് കുമ്പിളുവേലില്‍

ചീഫ് എഡിറ്റര്‍

- dated 14 Apr 2016


Comments:
Keywords: Germany - Editorial - editorial_vishu_2016 Germany - Editorial - editorial_vishu_2016,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
greetings_editorial_2017_pr
പുതുവല്‍സരത്തില്‍ ശാന്തി സമൃദ്ധി നന്മകള്‍ നിറഞ്ഞൊഴുകട്ടെ !!
എഡിറ്റോറിയല്‍

കാലത്തിന്റെ കളിയരങ്ങില്‍ 2016 വര്‍ഷം നടന്നു നീങ്ങി. യവനിക വീണ അരങ്ങില്‍ 2017 പ്രശോഭിതമായി ഉയര്‍ന്നു പൊങ്ങി. ഓളവും തീരവും ഇരമ്പിയാര്‍ന്ന സഞ്ചാരത്തില്‍ പിന്നിട്ട വഴികളിലെ, യാത്രകളില്‍ നിവധിയോര്‍മ്മകള്‍ .... തുടര്‍ന്നു വായിക്കുക
Easter_2016
ലോകം ഉയിര്‍പ്പു തിരുനാളിന്റെ സ്മരണയില്‍
ദൈവപുത്രനായ യേശുക്രിസ്തു ഉത്ഥിത നായതിന്റെ അനുസ്മരണയുമായി ലോകമെമ്പാടുമുള്ള ക്റൈസ്തവ സമൂഹം ഇന്ന് ഈസ്ററര്‍ ആഘോഷിക്കുന്നു. യേശുക്രിസ്തു മരണത്തെ കീഴടക്കി ലോകത്തെ വിജയിച്ചതിന്റെയും ............ തുടര്‍ന്നു വായിക്കുക
8th_bday_pravasionline_editorial
പ്രവാസിഓണ്‍ലൈന്‍ ഒന്‍പതാം വര്‍ഷത്തിലേയ്ക്ക് ... വാര്‍ത്താസമൃദ്ധിയുടെ ഒരു വര്‍ഷം കൂടി ...
തുടര്‍ന്നു വായിക്കുക
4thbirthdayeditorial
അഞ്ജലിബദ്ധരായി അഞ്ചാം വയസിലേയ്ക്ക് ; വായനാ സംസ്കാരത്തിന്റെ പുതിയ പാതയിലൂടെ നമോവാകം
എഡിറ്റോറിയല്‍

ലോകം മുഴുവന്‍ വായനാ സംസ്കാരത്തില്‍ വിപ്ളവം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പൊടിനിറഞ്ഞ പഴയ ഗ്രന്ഥശാലകളിലെ പുസ്തകപ്പുഴുക്കളുടെ സ്ഥാനത്ത് ഇന്ന് ശതകോടിക്കണക്കിനു വെബ്സൈറ്റുകള്‍ സര്‍ഫ് തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us