Today: 19 May 2019 GMT   Tell Your Friend
Advertisements
ഓസ്ട്രേലിയയില്‍ ദിവ്യബലിയ്ക്കിടെ മലയാളി വൈദികന് കുത്തേറ്റു
Photo #1 - Australia - Otta Nottathil - fr_mathew_australia_knife_attack
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഞായറാഴ്ച ദിവ്യബലിയ്ക്കിടെ മലയാളി വൈദികനായ ഫാ.ടോമി മാത്യു കളത്തൂരിന് (48) കുത്തേറ്റു. ഫാ.മാത്യുവിന്റെ കഴുത്തിലാണ് കുത്തേറ്റത്. മെല്‍ബല്‍ ഫോക്നര്‍ വില്യം സ്ട്രീറ്റ് നോര്‍ത്തിലെ സെന്‍റ് മാത്യൂസ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ പ്രദേശിക സമയം 11 നായിരുന്നു സംഭവം. ഇറ്റാലിയന്‍ ഭാഷയിലുള്ള കുര്‍ബാനയാണ് ഫാ. മാത്യു അര്‍പ്പിച്ചിരുന്നത്.

വിശുദ്ധ കുര്‍ബാനയ്ക്കുവേണ്ടി തയാറായി ദേവാലയത്തിലെത്തിയ വൈദികനോട് അവിടെയെത്തിയ അക്രമി തനിക്കു ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞു. വിശുദ്ധ കുര്‍ബാനയ്ക്കു സമയമായതിനാല്‍ അതിനുശേഷം സംസാരിക്കാമെന്നു പറഞ്ഞ വൈദികനെ ഇയാള്‍ ആക്രമിക്കുകയായിരുന്നു.

സംഭവത്തിനു ശേഷം അക്രമി രക്ഷപെട്ടു. ഇന്ത്യക്കാരനായ് നിങ്ങള്‍ ഹിന്ദുവോ മുസ്ലിമോ ആണ്. നിങ്ങള്‍ കുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ല. നിങ്ങളെ ഞാന്‍ കൊല്ലും എന്ന് ആക്രോശിച്ചാണ് അക്രമി ടോമിക്കു നേരെ അക്രമം അഴിച്ചുവിട്ടത്. കത്തിയാക്രമണത്തില്‍ ഗുരുതരപരിക്കേറ്റ ഫാ.ടോമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചച്ചെങ്കിലും പിന്നീട് വിട്ടയച്ചു.
വിശുദ്ധകുര്‍ബാനയുടെ തിരുവസ്ത്രങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള മറ്റു കട്ടികൂടിയ വസ്ത്രങ്ങളും ധരിച്ചിരുന്നതിനാലാണു കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍ക്കാതിരുന്നത്.

കഴിഞ്ഞ ഞായറാഴ്ചയും അക്രമി പള്ളിയില്‍ എത്തിയിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ ഇയാള്‍ കുര്‍ബാനകളിലൊന്നും പങ്കെടുത്തിരുന്നില്ല. അക്രമി ഇറ്റലിക്കാരനാണെന്ന് പോലീസ് പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അക്രമിയ്ക്ക് ഏതാണ്ട് 60 വയസ് പ്രായം വരും. ഒരു തികഞ്ഞ വൈദികനായ ഫാ.ടോമി ഇടവകയ്ക്ക് ഒരു ആശ്വാസവും അനുഗ്രഹവുമാണെന്ന് വികാരി ജനറാള്‍ ഫാ.ഗ്രെഗ് ബെന്നറ്റ് പറഞ്ഞു. സംഭവത്തെ അദ്ദേഹം അപലപിച്ചു.

വംശീയാക്രമണം ആണോ എന്നു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. സംഭവത്തില്‍ ദു:ഖിയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച അക്രമി ദേവാലയത്തില്‍ വന്ന് വൈദികനോട് ഇന്ത്യക്കാരനാണോ എന്നു ചോദിക്കുകയും ആണെങ്കില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ല എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാള്‍ ദേവാലയത്തില്‍ വന്നിരുന്നെങ്കിലും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തിരുന്നില്ല.

താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഫാ. ടോമി കളത്തൂരുമായി ഫോണില്‍ സംസാരിച്ചു. ആനക്കാംപൊയില്‍ കരിമ്പ് സ്വദേശിയാണ് ഫാ.ടോമി. 1994 ല്‍ വൈദികനായ ഇദ്ദേഹം അടയ്ക്കാക്കുണ്ട്, കല്ലുരുട്ടി, ചുണ്ടത്തുംപൊയില്‍, വെറ്റിലപ്പാറ തുടങ്ങിയ ഇടവകകളില്‍ വികാരിയായും താമരശേരി അല്‍ഫോന്‍സ സ്കൂളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാലു വര്‍ഷമായി മെല്‍ബണ്‍ ലത്തീന്‍ രൂപതയ്ക്കായി ശുശ്രൂഷ ചെയ്യുകയാണ്.
- dated 19 Mar 2017


Comments:
Keywords: Australia - Otta Nottathil - fr_mathew_australia_knife_attack Australia - Otta Nottathil - fr_mathew_australia_knife_attack,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
10520198note
ഓസ്ട്രേലിയയിലെ അത്യാധുനിക നോട്ടില്‍ അച്ചടിപ്പിശക്!
തുടര്‍ന്നു വായിക്കുക
28420197cats
ഓസ്ട്രേലിയയില്‍ രണ്ടു മില്യന്‍ പൂച്ചകളെ കൊന്നൊടുക്കുന്നു
തുടര്‍ന്നു വായിക്കുക
23420193ship
ഓസ്ട്രേലിയന്‍ തീരത്ത് ലോകയുദ്ധ കാലത്തെ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
14420196club
നിശാ ക്ളബ്ബില്‍ വെടിവയ്പ്പ്; ഒരാള്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
13420199morrison
അസാന്‍ജിനു പ്രത്യേക പരിഗണനയില്ല: സ്കോട്ട് മോറിസണ്‍
തുടര്‍ന്നു വായിക്കുക
22320197sunfish
ഓസ്ട്രേലിയന്‍ തീരത്ത് പടുകൂറ്റന്‍ സണ്‍ ഫിഷ്
തുടര്‍ന്നു വായിക്കുക
203201910nz
ന്യൂസിലന്‍ഡിലെ ഭീകരാക്രമണം: ഓസ്ട്രേലിയയില്‍ രണ്ടിടത്ത് റെയ്ഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us