Today: 16 Dec 2018 GMT   Tell Your Friend
Advertisements
ജര്‍മന്‍ പ്രസിഡന്റ് സൈ്ററന്‍മയര്‍ ഇന്ത്യയിലെത്തി
Photo #1 - India - Otta Nottathil - german_president_steinmeie_india
Photo #2 - India - Otta Nottathil - german_president_steinmeie_india
ന്യൂഡല്‍ഹി: ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സൈ്ററന്‍മയര്‍ ഇന്ത്യയിലെത്തി. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ സൈ്ററന്‍മയറെ കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.സൈ്ററന്‍മയറുടെ പത്നി എല്‍ക്കെ ബുഡര്‍ബെന്‍ഡറും നിരവധി ഉയര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

പ്രസിഡന്റ് രാംനാഥ് കോവിന്ദും പത്നി സവിതാ കോവിന്ദും സൈ്ററന്‍മയര്‍ക്കും പത്നിയ്ക്കും അന്താഴവിരുന്ന് നല്‍കുന്നുണ്ട്. വാരണാസിയിലെ സരനാഥ് മ്യൂസിയം, ബുദ്ധഷേത്രം തുടങ്ങിയവയും സൈ്ററയന്‍മയറും സംഘവും സന്ദര്‍ശിയ്ക്കും. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി സംവദിയ്ക്കുന്ന സൈ്ററന്‍മയര്‍, ഗംഗാ ആരതി പരിപാടിയില്‍ പങ്കെടുക്കും. വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെ ജുമാ മസ്ജിദും സന്ദര്‍ശിയ്ക്കും.

മാര്‍ച്ച് 23 ന് ശനിയാഴ്ച സൈ്ററന്‍മയര്‍ " ഇന്ത്യയും ജര്‍മനിയും, ആശയങ്ങളും പേഴ്സ്്പെക്ടീവ് " എന്ന വിഷയത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രസംഗിയ്ക്കും.

ജീനോമിക്സ് ഇന്‍സ്ററിറ്റ്യൂട്ടിലെ ഇന്റഗ്രേററീവ് ബയോളജിയിലെ വിദഗ്ധരുമായി കൂടിക്കാണും.ഇതിന്റെ ഗവേഷണ ഫലങ്ങള്‍ കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ജര്‍മന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിലെ മറ്റൊരു ലക്ഷ്യ സ്ഥാനം ബിസിനസ് കേന്ദ്രമായ ചെനൈ്ന ആണ്. ജര്‍മന്‍ കമ്പനിയായ ഡയിംലറിന്റെ ഇന്ത്യയിലെ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് ഉത്പാദനവും പരിശീലനവും നേരിട്ടറിയാനാണ് അദ്ദേഹം ചെനൈ്നയിലെത്തുന്നത്. തുടര്‍ന്ന് ആധുനിക ജര്‍മന്‍ സാങ്കേതിക സഹകരണം ഊട്ടിയുറപ്പിയ്ക്കാന്‍ മദ്രാസ് റിസര്‍ച്ച് പാര്‍ക്കും ഇന്ത്യന്‍ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (ഐഐടി) സന്ദര്‍ശിയ്ക്കും.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, കൂടാതെ രാജ്യത്തെ സിവില്‍ സെസൈറ്റി പ്രതിനിധികള്‍, ശാസ്ത്ര, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരുമായും കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.കഴിഞ്ഞ കാലങ്ങളായി ഇന്ത്യയും ജര്‍മനിയും തമ്മില്‍ സൂക്ഷിച്ചുപോരുന്ന ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനം. മാര്‍ച്ച് 26 ന് സൈ്ററന്‍മയര്‍ തിരികെ ജര്‍മനിയിലേയ്ക്കു മടങ്ങണ്ടും
- dated 22 Mar 2018


Comments:
Keywords: India - Otta Nottathil - german_president_steinmeie_india India - Otta Nottathil - german_president_steinmeie_india,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
fr_g_t_orormakurippu
ഫാ. ജി.റ്റി. ഊന്നുകല്ലില്‍ ; സംഗീതത്തെ സ്നേനഹിച്ചു വളര്‍ത്തിയ കലാകാരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1512201807currency
ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
1512201804indian
സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ ഇന്ത്യക്കാരന് യുഎസില്‍ തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
141220187upi
പണം തട്ടിപ്പ്: രണ്ട് മൊബൈല്‍ ആപ്ളിക്കേഷനുകള്‍ പിന്‍വലിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_fr_G_T_Oonnukallil_thadiyoor
വിടപറഞ്ഞ റവ.ഫാ.ജി.ടി. ഊന്നുകല്ലിലിന്റെ സംസ്കാരം ഡിസം. 17 ന് തിങ്കളാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
fr_g_t_oonnukallil
ഗാനരചയിതാവും വാഗ്മിയുമായ റവ.ഫാ.ജി.ടി. ഊന്നുകല്ലില്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us