Today: 23 Sep 2018 GMT   Tell Your Friend
Advertisements
ജര്‍മനി റഷ്യയില്‍
Photo #1 - Germany - Sports - german_team_in_russia
Photo #2 - Germany - Sports - german_team_in_russia
ബര്‍ലിന്‍: നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി കപ്പ് നിലനിര്‍ത്തുമെന്ന പ്രതീക്ഷയോടെ സര്‍വസന്നാഹങ്ങളോടും കൂടി മിഷന്‍ ജര്‍മനി റഷ്യയിലെത്തി.

കോരിച്ചൊരിയുന്ന മഴയത്താണ് ജര്‍മന്‍ ദേശിയ ടീം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്നും ഫാന്‍ഹന്‍സാ എന്ന ലുഫ്ത്താന്‍സാ 320 ടൈപ്പ് വിമാനത്തില്‍ യാത്രയായത്. എയര്‍ബസിന്റെ പുതിയ വിമാനമാണ് ഇത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും മോസ്കോയിലേക്ക് പ്രത്യേക എല്‍എച്ച് 2018 വിമാനത്തിലാണ് യാത്രയായത്. വിമാനത്തില്‍ മൂന്നു തരം ഭക്ഷണം ഒരുക്കിയിരുന്നു. കൂടുതലും മല്‍സ്യ ഇനങ്ങള്‍ ഒരുക്കിയുള്ള ഭക്ഷണമാണ് മെന്യു കാര്‍ഡില്‍ ചേര്‍ത്തിരുന്നത്. 23 ജര്‍മന്‍ താരങ്ങള്‍ക്കൊപ്പം കോച്ചും സഹപ്രവര്‍ത്തകരും ഫാമിലിയും ഒക്കെയായി ഒരു വലിയ സംഘമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ലോക ചാമ്പ്യന്മാരായ ജര്‍മന്‍ ടീം റഷ്യയിലേയ്ക്ക് വലിയ ലഗേജുമായിട്ടാണ് യാത്രയായത്.ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്റെ (ഡി എഫ് ബി) വിവരം അനുസരിച്ച്, 12 ടണ്‍ ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ ഒക്കെയായി വളരെ ബൃഹത്തായ ഒരു ലഗേജ് സമുച്ചയം തന്നെ കൂട്ടിനുണ്ട്.

160 ജോഡി ഷൂ, 60 ഫുട്ബോള്‍, 26 സെറ്റ് ജേഴ്സികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. "ഞങ്ങള്‍ക്ക് സോച്ചിയില്‍ നിന്ന് മോസ്കോയിലേക്ക് ളല്ലാം കൊണ്ടുവരാന്‍ കഴിയില്ല,അതുകൊണ്ട് എല്ലാം കരുതിയിട്ടുണ്ട്. പക്ഷേ ഞങ്ങളുടെ കളിക്കാര്‍ക്ക് സുഖപ്രദമായ അവസരം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്," ടീം മാനേജ്മെന്റിന്റെ തലവന്‍ ജോര്‍ജ് ബെഹ്ളോ പറഞ്ഞു. ഡെസ്നാ നദിയുടെ തീരത്തുള്ള നദീതീരത്തുള്ള "ഒസ്ഡോറോവിറ്റന്‍ജി " കെട്ടിട സമുച്ചയത്തിലാണ് ജര്‍മന്‍ ക്യാമ്പ്. 63 അംഗ ജര്‍മന്‍ ഡെലിഗേഷനില്‍ കളിക്കാര്‍, കോച്ചിംഗ് സ്ററാഫ്, രണ്ട് കുക്കുകള്‍, നാല് ഡോക്ടര്‍മാര്‍, നാല് ഫിസിയോതെറാപ്പിസ്ററുകള്‍, അനലിസ്ററുകള്‍, ഫിറ്റ്നസ് പരിശീലകര്‍, മാധ്യമങ്ങള്‍ സംഘടനാ സ്ററാഫ് എന്നിവരടങ്ങുന്ന ടീമിന് 72 മുറികള്‍ ആണ് അലോട്ട് ചെയ്തിരിയ്ക്കുന്നത്. രണ്ട് കുക്കുകള്‍, നാല് ഡോക്ടര്‍മാര്‍, നാല് ഫിസിയോതെറാപ്പിസ്ററുകള്‍, അനലിസ്ററുകള്‍, ഫിറ്റ്നസ് പരിശീലകര്‍, മാധ്യമങ്ങള്‍ സംഘടനാ സ്ററാഫ്.

പ്രദേശിക സമയം വൈകുന്നേരം അഞ്ചുമണിയ്ക്ക് മോസ്കോയില്‍ ലാന്റ് ചെയ്ത ടീം, ബസില്‍ മോസ്ക്കോയുടെ തെക്കുപടിഞ്ഞാറ് 40 കിലോമീറ്റര്‍ അകലെയുള്ള വാടുറ്റിങ്കിയില്‍ ജര്‍മന്‍ ടീമിനായി ഒരുക്കിയ ക്യാമ്പിലെത്തി.
- dated 12 Jun 2018


Comments:
Keywords: Germany - Sports - german_team_in_russia Germany - Sports - german_team_in_russia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17920182
ബര്‍ലിന്‍ മാരത്തണില്‍ കിപ്ചോഗെയ്ക്ക് ലോക റെക്കോഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
8920182
പരുക്കേറ്റ ജര്‍മന്‍ സൈക്ളിസ്ററിന് ഇനി നടക്കാനാവില്ല
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ നാഷന്‍സ് ലീഗ്; ലോകചാമ്പ്യന്‍മാര്‍ക്ക് സമനില, വെയ്ല്‍സിന് തകര്‍പ്പന്‍ ജയം
തുടര്‍ന്നു വായിക്കുക
13820181
ജര്‍മനിയെ പരിശീലിപ്പിക്കാന്‍ യുര്‍ഗന്‍ ക്ളോപ്പ് റെഡി
തുടര്‍ന്നു വായിക്കുക
6820181
മരിയോ ഗോമസ് വിരമിച്ചു
തുടര്‍ന്നു വായിക്കുക
31720181
ഓസിലിന് പിന്തുണയുമായി ബര്‍ലിനില്‍ പ്രകടനം
തുടര്‍ന്നു വായിക്കുക
30720184
പൈതൃകം ഉപേക്ഷിക്കാനാവില്ല: ഓസിലിനെതിരേ വംശവെറിയന്‍മാര്‍ ആക്രമണം തുടരുന്നു
'ജര്‍മനിയുടെ പ്രതിച്ഛായ മോശമാക്കി' തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us