Today: 25 Mar 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ മാതാവിന്റെ തിരുനാളിന് ശനിയാഴ്ച കൊടിയേറും
Photo #1 - Germany - Otta Nottathil - indian_community_perunal_cologne_2018
കൊളോണ്‍: കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ മുപ്പത്തിയെട്ടാമത്തെ തിരുനാളിനും ഇടവക ദിനത്തിനും ജൂലൈ 7 ന് (ശനി) വൈകുന്നേരം അഞ്ചു മണിയ്ക്ക് തുടക്കം കുറിയ്ക്കും. ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം പ്രസുദേന്തി ഔസേപ്പന്‍ കിഴക്കേത്തോട്ടം കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ ആഘോഷമായ പ്രദക്ഷിണത്തോടുകൂടി കൊടിയേറ്റം നടത്തും. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് (Regentenstrasse 4, 51063,Koeln) ആഘോഷ പരിപാടികള്‍ നടക്കുന്നത്.

ജൂലൈ 8 നാണ് (ഞായര്‍) തിരുനാളിന്റെ മുഖ്യപരിപാടികള്‍. യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്ററീഫന്‍ ചിറപ്പണത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ പത്തു മണിയ്ക്ക് ആഘോഷമായി നടക്കുന്ന സമൂഹബലിയില്‍ കൊളോണ്‍ അതിരൂപതാ സഹായമെത്രാന്‍ ഡൊമിനിക്കുസ് ഷ്വാഡെര്‍ലാപ്പിനു പുറമെ നിരവധി വൈദികര്‍ സഹകാര്‍മ്മികരായിരിയ്ക്കും. പ്രസുദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, ഉച്ചഭക്ഷണം എന്നിവയ്ക്കു ശേഷം ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് ആരംഭിയ്ക്കുന്ന വൈവിധ്യങ്ങളായ കലാപരിപാടികള്‍ക്കൊപ്പം സമാപന സമ്മേളനവും ലോട്ടറി നറുക്കെടുപ്പും നടക്കും. വുപ്പര്‍ത്താലിലെ ലോട്ടസ് ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്ത ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും കൊച്ചിയ്ക്കുള്ള (എയര്‍ ഇന്‍ഡ്യ) എയര്‍ ടിക്കറ്റാണ് (ടു ആന്റ് ഫ്രോ)ലോട്ടറിയുടെ ഒന്നാം സമ്മാനം.

തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി നൂറ്റി ഇരുപത്തിയഞ്ചോളം അംഗങ്ങളുള്ള വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.

ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെയും ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1969 ലാണ് ആരംഭിച്ചത്. ഏതാണ്ട് എണ്ണൂറോളം കുടുംബങ്ങള്‍ കമ്യൂണിറ്റിയില്‍ അംഗങ്ങളായുണ്ട്. കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. കമ്യൂണിറ്റി ചാപ്ളെയിനായി സേവനം ചെയ്യുന്നു.

പാലാ, പൂഞ്ഞാര്‍ സ്വദേശി ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം ആണ് ഈ വര്‍ഷത്തെ പ്രസുദേന്തി. ഭാര്യ ട്രീസ. ബ്ളസന്‍, ജോസണ്‍, സെറിന്‍ എന്നിവര്‍ മക്കളാണ്. തിരുനാളിലേയ്ക്കും തിരുക്കര്‍മ്മങ്ങളിലേയ്ക്കും ഏവരേയും സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നു.

ലുക്കേമിയ ബാധിച്ച് ചികില്‍സയില്‍ ഇരിയ്ക്കുന്ന 30 വയസ്സുകാരിയും രണ്ടു മാസം പ്രായമുള്ള ഒരു കുട്ടിയുടെ മാതാവുമായ മലയാളി യുവതി ബോണ്‍ മാരോ ചികില്‍സയ്ക്കായി സ്റെറം സെല്‍ തേടുന്നതിന്റെ ഭാഗമായി യോജിച്ച കോശം കണ്ടെത്തുന്നതിന് പെരുനാള്‍ ദിനമായ ഞായറാഴ്ച പെരുനാള്‍ സ്ഥലത്ത് ഒരു ക്യാമ്പ് സംഘടിപ്പിച്ചിരിയ്ക്കുന്നു. 17 നും 55 നും ഇടയില്‍ പ്രായമുള്ള യുവതിയുവാക്കള്‍ ഈ ക്യാമ്പില്‍ പങ്കെടുത്ത് ഒരു ജീവന്‍ രക്ഷിക്കാന്‍ അണിചേരാന്‍ ഇന്‍ഡ്യന്‍ സമൂഹം താല്‍പ്പര്യപ്പെടുന്നു. (Info website: www.dkms.de)

വിവരങ്ങള്‍ക്ക്

ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎം.ഐ. 0221 629868, 01789353004, ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം (പ്രസുദേന്തി) 02233 800 239, 01590318603, ഡേവീസ് വടക്കുംചേരി (കോ ഓര്‍ഡിനേഷന്‍ കമ്മിറ്റികണ്‍വീനര്‍) 0221 5904183,
- dated 06 Jul 2018


Comments:
Keywords: Germany - Otta Nottathil - indian_community_perunal_cologne_2018 Germany - Otta Nottathil - indian_community_perunal_cologne_2018,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
it_complaint_frankfurt_airport
ഐടി തകരാര്‍ ; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ സര്‍വീസുകള്‍ തടസപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
25320191internet
പകര്‍പ്പവകാശ നിയമ ഭേദഗതിക്കെതിരെ ജര്‍മനിയില്‍ കൂറ്റന്‍ പ്രക്ഷോഭം Recent or Hot News
തുടര്‍ന്നു വായിക്കുക
24320199brexit
കരാറില്ലാത്ത ബ്രെക്സിറ്റെങ്കില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ജര്‍മനി ഇളവ് നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
24320197german
ഭീകരാക്രമണ പദ്ധതി: 11 പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
23320193berlin
ബര്‍ലിനില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഏറ്റുമുട്ടി Recent or Hot News
പോലീസ് ഇടപെട്ട് തടഞ്ഞു തുടര്‍ന്നു വായിക്കുക
dr_thomas_tharayil_badsoden_germany_honoured
ഡോ.തോമസ് തറയിലിന് ജര്‍മന്‍ നഗരത്തിന്റെ ആദരം
തുടര്‍ന്നു വായിക്കുക
21320197retire
അഞ്ചില്‍ നാല് ജര്‍മനിക്കാര്‍ക്കുും റിട്ടയര്‍മെന്റ് ആശങ്ക
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us