Today: 25 Sep 2018 GMT   Tell Your Friend
Advertisements
ഇന്തോനേഷ്യയില്‍ മൂന്നു ക്രിസ്ററ്യന്‍ ദേവാലയങ്ങളില്‍ കുര്‍ബാനയ്ക്കിടെ ഭീകരാക്രമണം ; 11 പേര്‍ കൊല്ലപ്പെട്ടു
Photo #1 - Other Countries - Otta Nottathil - is_attack_indonesia
ജക്കാര്‍ത്ത: ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ഇന്തോനേഷ്യയിലെ മൂന്നു ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെ നടന്ന ചാവേറാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നാല്‍പതോളം പേര്‍ക്കു പരുക്കേറ്റതായി റിപ്പോര്‍ട്ട്.

പ്രാദേശിക സമയം രാവിലെ ഏഴരയോടെയാണ് ആക്രമണമുണ്ടായത്. 10 മിനിറ്റിനുള്ളിലായിരുന്നു

മൂന്നു സ്ഥലങ്ങളിലെയും സ്ഫോടനം. ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് ഇന്തോനേഷ്യന്‍ ഭരണകൂടം വ്യക്തമാക്കി. സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റേററ്റ് ഏറ്റെടുത്തു. ഇന്തൊനീഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരബായയിലാണു രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. മൂന്ന് ആക്രമണങ്ങളിലുമായി 11 പേര്‍ കൊല്ലപ്പെട്ടതായാണ് ഐഎസ് സന്ദേശം അറിയച്ചത്. 41 പേര്‍ക്കു പരുക്കേറ്റതായും അവരുടെ 'അമാഖ്' വാര്‍ത്താ ഏജന്‍സിയില്‍ നിന്നുള്ള സന്ദേശത്തില്‍ പറഞ്ഞത്. ഒരു കുടുംബത്തിലെ ആറു പേരാണ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍. അടുത്തിടെ സിറിയയില്‍ നിന്നു മടങ്ങിയെത്തിയ അഞ്ഞൂറോളം ഇന്തോനേഷ്യന്‍ കുടുംബങ്ങളില്‍ ഒന്നായിരുന്നു ഇതെന്നും പൊലീസ് പറഞ്ഞു. ഇവര്‍ ഐഎസ് അനുഭാവികളായിരുന്നു.
സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പള്ളിയുടെ ഗേറ്റിലേക്ക് ഇടിച്ചു കയറ്റിയത് ഗൃഹനാഥനാണെന്ന് ഈസ്ററ് ജാവ പൊലീസ് പറഞ്ഞു. രണ്ടാമത്തെ പള്ളിയില്‍ അമ്മയും രണ്ടു പെണ്‍മക്കളുമാണ് ചാവേറായെത്തിയത്. പെണ്‍കുട്ടികള്‍ക്ക് പന്ത്രണ്ടും ഒന്‍പതുമായിരുന്നു പ്രായം.മൂന്നാമത്തെ പള്ളിയിലേക്ക് ഇവരുടെ തന്നെ പതിനെട്ടും പതിനാറും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും ആക്രമണത്തിനെത്തി. തുടയില്‍ സ്ഫോടകവസ്തുക്കള്‍ കെട്ടിവച്ച് ബൈക്കിലായിരുന്നു മൂന്നാമത്തെ പള്ളിയില്‍ രണ്ടു പേരും എത്തിയത്. അതേസമയം ഐഎസ് അനുഭാവമുള്ള ഇന്തൊനീഷ്യയിലെ ജെഎഡി ഗ്രൂപ്പിനെയാണു സംഭവത്തില്‍ പൊലീസ് സംശയിക്കുന്നത്. യുഎസ് ഭീകരസംഘടനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജെഎഡി ഇന്തോനേഷ്യയില്‍ നിന്ന് ഒട്ടേറെ പേരെ ഐഎസിലേക്കു റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണു പൊലീസ് കണ്ടെത്തല്‍. പള്ളികള്‍ക്കു ചുറ്റുമുള്ള പ്രദേശത്തു നിലവില്‍ കനത്ത സുരക്ഷയാണു സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യം ഇനിയും കൂടുമെന്നാണ് സൂചന.
- dated 13 May 2018


Comments:
Keywords: Other Countries - Otta Nottathil - is_attack_indonesia Other Countries - Otta Nottathil - is_attack_indonesia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us