Today: 21 Aug 2017 GMT   Tell Your Friend
Advertisements
സ്നേഹവും ജീവനും പങ്കുവയ്ക്കലാണ് കുടുംബജീവിതത്തിന്റെ ധര്‍മ്മം: മാര്‍ മാത്യു അറയ്ക്കല്‍
കാഞ്ഞിരപ്പള്ളി: കുടുംബജീവിതത്തിന്റെ യഥാര്‍ത്ഥമായ ധര്‍മ്മം സ്നേഹവും ജീവനും പങ്കുവയ്ക്കുക എന്നതാണെന്നും സഭയുടെ ഏറ്റവും ചെറിയ പതിപ്പായ കുടുംബങ്ങളില്‍ ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുന്നതിന് ദൈവത്തിന്റെ കൃപയ്ക്കായി പ്രാര്‍ത്ഥിക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി രൂപത പാസ്റററല്‍ കൗണ്‍സില്‍ സമ്മേളനം പാസ്റററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍.

സഭയുടെ വിശ്വാസ പൈതൃകം മാതാപിതാക്കളിലൂടെ മക്കളിലേയ്ക്ക് കൈമാറപ്പെടുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ രൂപപ്പെടുത്തണമെന്ന് രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷപ്രസംഗത്തില്‍ സൂചിപ്പിച്ചു.

പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് എസ്എബിഎസ് പ്രൊവിന്‍ഷ്യാള്‍ സിസ്ററര്‍ അമല കിടങ്ങത്താതെ നേതൃത്വം നല്‍കി. രൂപതാ വികാരി ജനറാള്‍ റവ.ഡോ.കുര്യന്‍ താമരശ്ശേരി സമ്മേളനത്തില്‍ സ്വാഗതം ആശംസിച്ചു. പാസ്റററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എബ്രഹാം മാത്യു പന്തിരുവേലി പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. മൈനോരിറ്റി കമ്മീഷന്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതാംഗമായ അഡ്വ.ബിന്ദു എം.തോമസിനെ സമ്മേളനത്തില്‍ അദരിച്ചു.

തുടര്‍ന്ന് "സ്നേഹത്തിന്റെ സന്തോഷം' എന്ന ഫ്രാന്‍സീസ് മാര്‍പാപ്പായുടെ അപ്പസ്തോലിക പ്രബോധനം അടിസ്ഥാനമാക്കി ഫാമിലി അപ്പസ്തോലേറ്റ് രൂപതാ ഡയറക്ടര്‍ ഫാ.തോമസ് വെണ്‍മാന്തറയും ടീമും ക്ളാസ് നയിച്ചു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ കമ്മീഷന്‍ സെക്രട്ടറിമാരായ എ.ജെ.ജോസഫ് അടിച്ചിലാമാക്കല്‍, സണ്ണി എട്ടിയില്‍, ജോസ് വെട്ടം, സിസ്ററര്‍ അമല എസ്എബിഎസ്, ബിനോ വട്ടപ്പറമ്പില്‍, സിസ്ററര്‍ മേരി മേലേടത്ത് എ.ഒ., ബെന്നി ജോസഫ് എന്നിവര്‍ അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് റവ.ഡോ.കുര്യന്‍ താമരശ്ശേരി മോഡറേറ്ററായിരുന്നു.

ഒരു വര്‍ഷമായി ഭീകരരുടെ പിടിയിലായിരിക്കുന്ന ഫാ.ടോം ഉഴുന്നാലിലിന്റെ മോചനനടപടികള്‍ അടിയന്തരമാക്കണമെന്നും, കസ്തൂരിരംഗന്‍ വിഷയത്തില്‍ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി സംരക്ഷിത വനമേഖലമാത്രം ഇഎസ്എയായി പരിഗണിച്ച് എത്രയുംവേഗം അന്തിമവിജ്ഞാപനമിറക്കണമെന്നുമാവശ്യപ്പെട്ട് ഷെവലിയര്‍ വി.സി.സെബാസ്ററ്യന്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ സമ്മേളനം പാസാക്കി. ത്രേസ്യാമ്മ ഫിലിപ്പ് സമ്മേളനത്തില്‍ നന്ദിയര്‍പ്പിച്ചു. രൂപതാ വികാരി ജനറാള്‍ റവ.ഫാ.ജസ്ററിന്‍ പഴേപറമ്പില്‍, പ്രൊക്യുറേറ്റര്‍ റവ.ഫാ.മാര്‍ട്ടിന്‍ വെള്ളിയാംകുളം തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.
Photo #1 - India - Spiritual - kanjirapaly_pastoral_council_11_march_2017
 
Photo #2 - India - Spiritual - kanjirapaly_pastoral_council_11_march_2017
 
Photo #3 - India - Spiritual - kanjirapaly_pastoral_council_11_march_2017
 
- dated 11 Mar 2017


Comments:
Keywords: India - Spiritual - kanjirapaly_pastoral_council_11_march_2017 India - Spiritual - kanjirapaly_pastoral_council_11_march_2017,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us