Today: 23 Jul 2017 GMT   Tell Your Friend
Advertisements
സ്നേഹത്തിന്റെ പറുദീസയൊരുക്കി കര്‍ദ്ദിനാള്‍ പദവിയുടെ പുണ്യവുമായി തീര്‍ഥാടന വഴിയില്‍ മാര്‍ ക്ളീമിസ് ബാവ
Photo #1 - India - Otta Nottathil - kardinal_cleemis_bava_
പത്തനംതിട്ട: പ്രാര്‍ഥനാമന്ത്രങ്ങള്‍ക്കിടയിലും പാതയോരത്തെ വിളികള്‍ കേള്‍ക്കാതിരിക്കാനായില്ല. പ്രാര്‍ഥന അപേക്ഷിച്ചു കാത്തുനിന്നവരെയും ജീവിത പ്രശ്നങ്ങളുമായി തന്നെ സമീപിച്ചവരെയുമെല്ലാം യാത്രയ്ക്കിടയില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ ഉപേക്ഷിച്ചില്ല.

പാതയോരത്തെ നിശബ്ദ വിലാപങ്ങള്‍ക്കു തന്നാല്‍ കഴിയുന്ന മറുപടി അദ്ദേഹം നല്‍കിയപ്പോള്‍ കാത്തുനിന്നവര്‍ക്കും നിരാശയുണ്ടായില്ല. അഞ്ചുദിവസത്തെ മാര്‍ ഈവാനിയോസ് പദയാത്ര ഇന്ന് അവസാനിക്കുന്പോള്‍ കര്‍ദിനാളിനോടും മെത്രാപ്പോലീത്തമാരോടുമൊപ്പം പദയാത്രികരായവര്‍ക്കു സ്വന്തമായത് അവിസ്മരണീയ ദിനങ്ങള്‍.ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ പുണ്യസ്മരണകളുറങ്ങുന്ന പെരുനാട്ടിലെ മണ്ണില്‍നിന്ന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിങ്കലേക്കുള്ള യാത്രയ്ക്കിടെ മലങ്കര കത്തോലിക്കാ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ കണ്ടറിഞ്ഞ സാമൂഹിക പ്രശ്നങ്ങളും പ്രതികരണങ്ങളും സാമൂഹികമാധ്യമങ്ങളിലും ഇടം നേടിത്തുടങ്ങി.ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് പദയാത്രയുടെ രണ്ടാംദിനത്തില്‍ ചന്ദനപ്പള്ളി ദേവാലയത്തില്‍ എത്തുന്നതിനു മുന്പായി ഉണ്ടായ അനുഭവമാണ്.

കൈപ്പട്ടൂര്‍ ചന്ദനപ്പള്ളി പാതയോരത്തെ പുറന്പോക്കില്‍ വളച്ചുകെട്ടിയ ചെറിയ കൂരയ്ക്കു മുന്നില്‍നിന്നു പദയാത്രികരോടു പ്രാര്‍ഥനാസഹായം യാചിച്ച തങ്കച്ചന്റെയും മോളിയുടെയും കൂരയുടെ മുറ്റത്തേക്കു കര്‍ദിനാള്‍ ഇറങ്ങിച്ചെല്ലുകയായിരുന്നു. ഇവരുടെ നിസഹായമായ നോട്ടവും കണ്ണുകളിലെ നൊന്പരവും ആള്‍ത്തിരക്കിനിടയിലും അദ്ദേഹം കണ്ടു. പദായാത്രികരോടു മുന്പോട്ടു പൊയ്ക്കൊള്ളാന്‍ നിര്‍ദേശിച്ചശേഷമാണ് അദ്ദേഹം അവരുടെ വീട്ടു മുറ്റത്തേക്കിറങ്ങിച്ചെന്നത്. അവരുടെ സങ്കടങ്ങള്‍ കേട്ട അദ്ദേഹം തന്നാലാകുന്ന സഹായങ്ങള്‍ ഉറപ്പു നല്‍കിയാണ് മടങ്ങിയത്. സ്വന്തമായി ഒരു വീടില്ലാത്ത വയോധിക ദന്പതികള്‍ പാതയോരത്തെ കൂരയ്ക്കുള്ളില്‍ എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി കഴിയുകയാണ്. ഭൂമിക്കുവേണ്ടി സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ. ഉടനെ സ്ഥലം അനുവദിക്കുമെന്ന് അറിയിപ്പുമുണ്ട്. വീടു വയ്ക്കാന്‍ തിരുമേനിയുടെ സഹായം വേണം. ഇതായിരുന്നു തങ്കച്ചന്റെ ആവശ്യം. സ്ഥലം കിട്ടിയാലുടന്‍ തിരുവനന്തപുരത്തു വന്നു തന്നെ കാണാന്‍ കര്‍ദിനാള്‍ നിര്‍ദേശിച്ചു. സമീപത്തെ പള്ളിയിലെ വികാരിയച്ചനോടു കാര്യങ്ങള്‍ പറഞ്ഞു ഭരമേല്പിക്കാമെന്നും വാഗ്ദാനം. ദൈവം നിങ്ങള്‍ക്കൊരു വീടു തന്നു നിങ്ങളെ അനുഗ്രഹിക്കും. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ മറക്കരുത്. ദന്പതികളുടെ ശിരസില്‍ കരം വച്ച് അനുഗ്രഹിച്ചാണു കര്‍ദിനാള്‍ പിന്നീടുള്ള യാത്രയില്‍ പങ്കുചേര്‍ന്നത്.

മതത്തിന്റെയോ സഭയുടെയോ അതിര്‍വരന്പുകള്‍ ഭേദിച്ചു നിരവധിയാളുകള്‍ ഈ യാത്രയില്‍ കര്‍ദിനാളിന്റെ സ്നേഹവാത്സല്യങ്ങളും കാരുണ്യവും ദര്‍ശിച്ചു. പെരുനാട് മുതല്‍ തിരുവനന്തപുരം വരെയുള്ള 150 കിലോമീറ്റര്‍ യാത്രയുടെ തുടക്കത്തില്‍ ഉദ്ബോധിപ്പിച്ചതുപോലെയുള്ള ൈ്രകസ്തവ ദര്‍ശനം മുന്നില്‍നിന്നു കാട്ടിയത് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവതന്നെയാണ്.
- dated 13 Jul 2017


Comments:
Keywords: India - Otta Nottathil - kardinal_cleemis_bava_ India - Otta Nottathil - kardinal_cleemis_bava_,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
uzhavoor_vijayan_ncp
കേരളരാഷ്ട്രീയത്തിലെ നര്‍മ്മകേസരി വിടവാങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
uzhavoor_vijayan_expired
എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു; സംസ്കാരം നാളെ Recent or Hot News
തുടര്‍ന്നു വായിക്കുക
m_vincent_mla_arrested
സ്ത്രീ പീഡനം ; കോവളം എംഎല്‍എ എം വിന്‍സന്റ് അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
indian_president_sreeram_kovind
രാംനാഥ് കോവിന്ദ് ഇന്‍ഡ്യന്‍ പ്രഥമ പൗരന്‍ ; സത്യപ്രതിജ്ഞ ചൊവ്വാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
കോട്ടാങ്ങല്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയെ തകര്‍ത്ത് എല്‍ഡിഎഫിനു വിജയം Recent or Hot News
തുടര്‍ന്നു വായിക്കുക
airport_cheruvalley_estate
ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റേററ്റില്‍ ; മന്ത്രിസഭയില്‍ തീരുമാനമായി
തുടര്‍ന്നു വായിക്കുക
19720175
മദര്‍ തെരേസയുടെ സാരിക്ക് പകര്‍പ്പവകാശം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us