Today: 25 Mar 2017 GMT   Tell Your Friend
Advertisements
ലോകം ഇന്ന് ദുഖ:വെള്ളി സ്മരണയില്‍
Photo #1 - Europe - Samakaalikam - karfritaggoodfriday

മാനവരക്ഷയുടെ ദു:ഖവെള്ളി ലോകം ഇന്ന് സ്മരിക്കുന്നു. ലോകരക്ഷയ്ക്കായി അവതരിച്ച ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മയില്‍ ൈ്രകസ്തവര്‍ ദുഖ:വെളളി ആചരിക്കുന്നു. പീഢാനുഭവത്തിന്റെ വ്യാകുലതയുടെ ഓര്‍മയില്‍ ദേവാലയങ്ങളില്‍ ക്രസ്തുവിന്റെ വിചാരണയും കുരിശിന്റെ വഴിയും ചൊറുക്ക കുടിപ്പിച്ചതിന്റെ വേദനയില്‍ കയ്പ്പുനീര്‍ കുടിയ്ക്കലും പരമ്പരാഗത ശുശ്രൂഷകളോടെ നടത്തുന്നു.

കുരിശുരൂപം ചുംബിക്കലും യേശുവിന്റെ മൃതദേഹം വഹിച്ചുകൊണ്ടുളള നഗരികാണിക്കല്‍ പ്രദിക്ഷണവും ഭയഭക്തിയോടെ വിശ്വാസികള്‍ നടത്തിപ്പോരുന്നു. കൂടാതെ പ്രായശ്ചിത്ത പരിഹാരങ്ങളുടെ ഭാഗമായി വിവിധ ദേവാലയങ്ങളുടെ നേത്യത്വത്തില്‍ കുരിശുമല കയറ്റവും നടക്കും.

അന്ത്യ അത്താഴത്തിനുശേഷം ഗദ്സമേന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിച്ചിരുന്ന യേശുവിനെ പന്ത്രണ്ട് ശിഷ്യന്‍മാരില്‍ ഒരാളായ യൂദാസ് ഒറ്റിക്കൊടുത്തു. വിചാരണയ്ക്കുശേഷം റോമന്‍ ഗവര്‍ണറായ പീലാത്തോസ് യേശുവിനെ കുരിശില്‍ തറച്ചു കൊല്ലാന്‍ വിധിച്ചു. തുടര്‍ന്ന് അവിടുന്ന് വധശിക്ഷ നടപ്പാക്കേണ്ട ഗാഗുല്‍ത്തായിലേക്ക് സ്വന്തം കുരിശും ചുമലിലേറ്റി പോയി. അവിടെവെച്ച് യേശുവിനെ കുരിശില്‍ തറച്ചു കൊന്നു. ഇരുവശത്തുമായി രണ്ട് കളളന്‍മാരെയും കുരിശില്‍ തറച്ചു. ആര്‍ധരാത്രിയോടെ അവിടുത്തെ മൃതദേഹം അരിമത്തിയാക്കാരന്‍ ജോസഫ് കുരിശില്‍ നിന്നിറക്കി സംസ്കരിച്ചു. മുഴുന്‍ മനുഷ്യകുലത്തിന്റെയും രക്ഷയ്ക്കായി സകല പാപഭാരവും സ്വയം ഏറ്റെടുത്ത് പിതാവിന്റെ ഇഷ്ടം പൂര്‍ണ്ണമനസോടെ ഏറ്റുവാങ്ങി യേശു കുരിശുമരണം വരിച്ചതിന്റെ രക്ഷാകരമായ ഓര്‍മ്മയില്‍ ലോകം ഒരു ദുംഖവെള്ളി കൂടി ആചരിക്കുന്നു.വര്‍ഷത്തിലൊരിയ്ക്കല്‍ വന്നണയുന്ന ദുഖ:വെള്ളി പലരുടെയും ജീവിതത്തില്‍ മിക്കപ്പോഴും ദുഖ:വെള്ളിയാകാറുണ്ട്. എങ്കിലും വിശ്വാസത്തിന്റെ ശക്തമായ പ്രതീക്ഷയില്‍ മുന്നോട്ടു നീങ്ങുന്ന വിശ്വാസജനസമൂഹം.

തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് വിശ്വാസികള്‍ പരിഹാര പ്രദക്ഷിണം നടത്തുന്നു. പള്ളികളില്‍ നാളെ ദുഖ:ശനി ആചരണം നടക്കും.

ഒരു ദുംഖവെള്ളി ഗാനം:

ഗാനരചന : ജോസ് കുമ്പിളുവേലില്‍
സംഗീതം : വയലിന്‍ ജേക്കബ്
ആലാപനം : ബിജു നാരായണന്‍
ആല്‍ബം : സ്വര്‍ഗ്ഗീയാരാമം(1999)
ബാനര്‍ : കുമ്പിള്‍ ക്രിയേഷന്‍സ്, കൊളോണ്‍

വെബ്സൈറ്റ്:

http://www.kumpilcreation.com





http://www.youtube.com/watch?v=meZMbMn5oXQ&feature=player_embedded



വെബ്സൈറ്റ്:

http://www.kumpilcreation.com
- dated 25 Mar 2016


Comments:
Keywords: Europe - Samakaalikam - karfritaggoodfriday Europe - Samakaalikam - karfritaggoodfriday,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Valentinesday_feb_14
(പൂ)വാലന്റീന്‍സ് ദിനം ; ഫെബ്രുവരി 14 പ്രണയത്തിന്റെ വസന്ത നാള്‍
വര്‍ഷത്തിലൊരിയ്ക്കല്‍ ആഗതമാകുന്ന പ്രണയത്തിന്റെ വസന്ത ദിനം വാലനൈ്റന്‍സ് ഡേ പുതിയ തലമുറയുടെ ആധുനിക ലോകത്തിന്റെ നിലക്കണ്ണാടിയാണ്. കാമുകികാമുകന്മാരുടെ ....തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
pesahathiruvathazham
പെസഹാ വിരുന്നൊരുക്കി പ്രവാസി കുടുംബങ്ങള്‍
ഇന്ന് പെസഹാ ആചരണം.ലോകം മുഴുവനും ഇന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പെസഹാ ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ ഓര്‍മയാചരണത്തെ സൂചിപ്പിക്കുന്ന പെസഹാ വിരുന്ന് ക്റൈസ്തവ സഭയിലെയും കുടുംബങ്ങളിലെയും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു പാരമ്പര്യ വിശ്വാസ ................. തുടര്‍ന്നു വായിക്കുക
papstamtgefuehrt
ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പ്പാപ്പാ അധികാരമേറ്റു ; പ്രാര്‍ത്ഥനാനിര്‍ഭരമായി അജഗണങ്ങള്‍
തുടര്‍ന്നു വായിക്കുക
silent_nifgt_holy_night
ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലോകം അണിഞ്ഞൊരുങ്ങി; പാടാം: സൈലന്റ് നൈറ്റ് .. .. ഹോളി നൈറ്റ് .. ..
തുടര്‍ന്നു വായിക്കുക
jaimonmayaweded
ജയ്മോന്‍ വാലുമ്മേല്‍ വിവാഹിതനായി
തുടര്‍ന്നു വായിക്കുക
onamkskcologne2011
കൊളോണ്‍ കേരളസമാജത്തിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us