Today: 18 Jul 2018 GMT   Tell Your Friend
Advertisements
എല്ലാവരും കാണുക' അറിയുക ; കേരളം മുന്നില്‍ തന്നെ
Photo #1 - India - Otta Nottathil - kerala_govt_no_1
Photo #2 - India - Otta Nottathil - kerala_govt_no_1
തിരുവനന്തപുരം: രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി സംസ്ഥാന സര്‍ക്കാരിന്‍റെ പത്രപരസ്യം. വികസനത്തിലും ക്രമസമാധാനപാലനത്തിലും കേരളം മുന്‍നിരയിലാണെന്ന പ്രചാരണവുമായി ഇംഗ്ളിഷ് ദിനപ്പത്രങ്ങളുടെ ദേശീയ എഡിഷനുകളിലാണു പരസ്യം നല്‍കിയത്. രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സംസ്ഥാനത്തെ ടൂറിസം, നിക്ഷേപ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകള്‍ കണക്കിലെടുത്താണു പരസ്യം നല്‍കിയിരിക്കുന്നത്.

കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ബിജെപി ദേശീയതലത്തില്‍ സജീവ ചര്‍ച്ചയാക്കുകയും ഇംഗ്ളീഷ് മാധ്യമങ്ങള്‍ വലിയ പ്രധാന്യം നല്‍കുകയും ചെയ്തതോടെയാണു വിമര്‍ശനങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പത്രപ്പരസ്യത്തിലൂടെ മറുപടി നല്‍കുന്നത്. കേരളം ഒന്നാം നമ്പര്‍ സംസ്ഥാനമാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രവും പ്രതികരണവും സഹിതമാണു മുഴുപേജ് പരസ്യം.

അക്രമസംഭവങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും ഏറ്റവും കുറവു നടന്നിട്ടുള്ള സംസ്ഥാനം, പൊതുഭരണ സൂചിക അനുസരിച്ചു മികച്ച ഭരണമുള്ള സംസ്ഥാനം, കുറഞ്ഞ അഴിമതി, സമ്പൂര്‍ണ സാക്ഷരത, ശിശു മരണ നിരക്ക് കുറഞ്ഞത്, ആരോഗ്യരംഗത്തെയും പരിസ്ഥിതി സംരക്ഷണത്തിലെയും മുന്നേറ്റങ്ങള്‍ എന്നിവ വിവിധ സര്‍വേകളെ മുന്‍നിര്‍ത്തി അക്കമിട്ടു നിരത്തിയിരിക്കുന്നു.

വളര്‍ച്ചയില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയെയും കൊച്ചി മറികടക്കുന്നവെന്ന എഡിപി റിപ്പോര്‍ട്ടും പരസ്യത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ക്രമസമാധാനപാലനത്തില്‍ പിണറായി സര്‍ക്കാരിനെയും കേരള പൊലീസിനെയും അഭിനന്ദിച്ചുകൊണ്ടു കമല്‍ ഹാസന്‍, ജസ്ററിസ് കെ.ടി. തോമസ്, ശ്രീ എം എന്നിവരുടെ വാക്കുകളുമുണ്ട്. നിക്ഷേപകരെയും വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്താണു പരസ്യം അവസാനിക്കുന്നത്.
- dated 07 Aug 2017


Comments:
Keywords: India - Otta Nottathil - kerala_govt_no_1 India - Otta Nottathil - kerala_govt_no_1,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
177201810
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യും Recent or Hot News
തുടര്‍ന്നു വായിക്കുക
17720188
ചന്ദ്രക്കലയും നക്ഷത്രവുമുള്ള പതാക നിരോധിക്കണമെന്ന് ഹര്‍ജി Recent or Hot News
തുടര്‍ന്നു വായിക്കുക
11720188
സ്വവര്‍ഗപ്രേമികള്‍ക്ക് അനുകൂലമായി ഇന്ത്യന്‍ സുപ്രീം കോടതി നിരീക്ഷണം
തുടര്‍ന്നു വായിക്കുക
10720189
ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിനു തെളിവ്
തുടര്‍ന്നു വായിക്കുക
t_p_devasia
തെക്കെക്കുറ്റി ടി.പി. ദേവസ്യയുടെ സംസ്ക്കാരം ഇന്ന്
തുടര്‍ന്നു വായിക്കുക
23620188
രാജസ്ഥാനില്‍ ഹരിതോര്‍ജത്തിന്റെ പതാക വാഹകരായി ഗ്രാമീണ സ്ത്രീകള്‍
തുടര്‍ന്നു വായിക്കുക
315201813
ചെങ്ങന്നൂരില്‍ ഇടതുപക്ഷം
സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us