Today: 22 May 2018 GMT   Tell Your Friend
Advertisements
കെ.പി.എ.സി. ജോണ്‍സണ്‍ അന്തരിച്ചു
Photo #1 - India - Otta Nottathil - kpac_johnson_died
കോട്ടയം: കോട്ടയത്തിന്റെ അഭിമാനവും മലയാള നാടകവേദിയുടെ തിളങ്ങുന്ന നക്ഷത്രവുമായ കെ.പി.എ.സി യുടെ പ്രിയ കലാകാരന്‍ ജോണ്‍സണ്‍ മാസ്ററര്‍ (94) ( KPAC JOHNSON) അന്തരിച്ചു

കീഴ്ക്കുന്നിലെ വസതിയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് മൂന്നിനു കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍.

കേരളത്തിലെ ആദ്യകാല ഹാര്‍മോണിയം, പിയാനോ വാദകരില്‍ പ്രമുഖനും സംഗീത സംവിധായകനും നടനുമാണ് കെപിഎസി ജോണ്‍സണ്‍. കോട്ടയം കഞ്ഞിക്കുഴിക്കടുത്ത് കീഴുക്കുന്ന് വടശേരില്‍ ഡാനിയലിന്‍റെയും മോനിക്കയുടെയും മകനാണ്.

58 വര്‍ഷം തുടര്‍ച്ചയായി കെപിഎസി നാടക വേദിയില്‍ പ്രവര്‍ത്തിച്ചു. ക്രിസ്തീയ ഭക്തിഗാനങ്ങളും നാടക ഗാനങ്ങളും ഉള്‍പ്പെടെ 700 ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണം നല്‍കി. 14 സിനിമകളില്‍ അഭിനയിച്ചു. അദ്ദേഹത്തിന്‍റെ ഭക്തി ഗാനങ്ങള്‍ 1976 ല്‍ എച്ച്എംവി പുറത്തിറക്കിയിരുന്നു. നിങ്ങളെന്നെ കമ്യൂണിസ്ററാക്കിയിലെ പപ്പു എന്ന കഥാപാത്രത്തിലൂടെയായിരുന്നു ജോണ്‍സന്‍റെ അഭിനയ ജീവിതത്തിന്‍റെ തുടക്കം.

കേരളം ഏറ്റു പാടുന്ന ഒരുപാട് നല്ല ഭക്തി ഗാനങ്ങള്‍ ജോണ്‍സന്‍റെ സംഗീത സംവിധാനത്തില്‍ വിരിഞ്ഞു. ഫാ.ജിറ്റി.ഊന്നുകല്ലില്‍ രചിച്ച ഗാനങ്ങളായ ബേത്ലഹേമിലെ രാവില്‍ മോഹനവെള്ളിതാരകം (വാണിജയറാം), അറിവിന്നുറവേ കനിവിന്‍ നിറവേ (ജോളി എബ്രഹാം ), ജീവന്‍റെ നാഥനെ കാല്‍വരിക്കുന്നില്‍ കുരിശില്‍ തറച്ചതാരോ (യേശുദാസ് ). നാടകങ്ങള്‍ കൂടാതെ 14 സിനിമകളിലും അഭിനയിച്ചു. നിങ്ങളെന്നെ കമ്യൂണിസ്ററാക്കി, സര്‍വേക്കല്ല്, ഒതേനന്‍റെ മകന്‍, ഒരു സുന്ദരിയുടെ കഥ, പിച്ചാത്തി കുട്ടപ്പന്‍, മമ്മൂട്ടി നായകനായ ബാല്യകാലസഖി, മദര്‍ തെരേസ എന്നിവ അവയില്‍ ചിലതാണ്.

1993 ല്‍ ഒളിവിലെ ഓര്‍മകളിലെ ചേന്നന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഏറ്റവും നല്ല നടനുള്ള കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് ലഭിച്ചു.1995 ല്‍ ഏറ്റവും നല്ല സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ്, തിരുനെല്ലൂര്‍ കരുണാകരന്‍ അവാര്‍ഡ്,തോപ്പില്‍ ഭാസി അവാര്‍ഡ്, മയ്യനാട് ഗാനം അവാര്‍ഡ്, ഇപ്റ്റ അവാര്‍ഡ്, കല്ലുമല കരുണാകരന്‍ അവാര്‍ഡ്, കേരള അസോസിയേഷന്‍ കുവൈറ്റ് അവാര്‍ഡ്, ൈ്രകസ്തവ സഭ സംഗീത ലോക പ്രശസ്തി പത്ര, ആത്മ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

എത്സമ്മയാണു ഭാര്യ. മക്കള്‍: ബീന(ടീച്ചര്‍ ), നീന (ബാങ്ക് ഓഫീസര്‍ ), ബെന്നി ജോണ്‍സണ്‍ (മ്യൂസിക് ഡയറക്ടര്‍, എംഡി ഓഷിന്‍ ഗ്രീന്‍ സ്ററുഡിയോസ് കോട്ടയം). മരുമക്കള്‍: എന്‍.ഐ. ലാലു (കോഓപ്പറേറ്റിവ് ഓഡിറ്റര്‍ ), സുമിന്‍ ബെന്നി (ടീച്ചര്‍ ).

കേരള സംഗീത നാടക അക്കാദമിയുടെ തോപ്പില്‍ ഭാസി പ്രതിഭ പുരസ്കാരവും സി.ഐ. പരമേശ്വരന്‍ പിള്ള എന്‍ഡോവ്മെന്റും ഉള്‍പ്പെടെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയായ ജോസന്റെ ഭാര്യ എല്‍സമ്മ 2005 ല്‍ മരിച്ചു. മൂത്തമകള്‍ ബീന തിരുവനന്തപുരത്ത് അധ്യാപിക. രണ്ടാമത്തെ മകള്‍ നീന കോട്ടയം കാര്‍ഷിക വികസന ബാങ്ക് ജീവനക്കാരി.

സംഗീതസംവിധായകനും ഗിറ്റാറിസ്ററും കോട്ടയത്തെ ഓഷിന്‍ ഗ്രീന്‍ മള്‍ട്ടി റെക്കോഡിംങ് സ്ററുഡിയോ ഉടമയുമായ ബെന്നി ജോണ്‍സണ്‍ മകനാണ്. അസിസ്ററന്റ് മ്യൂസിക് ഡയറക്ടറായ ബെി ജോസ മലയാളവും കഡയും ഉള്‍പ്പെടെ അഞ്ഞൂറോളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതാനും ചിത്രങ്ങള്‍ക്ക് സ്വതന്ത്രസംഗീതവും നിര്‍വഹിച്ചു.2009 മുതല്‍ കോട്ടയം ആസ്ഥാനമായി ഓഷ്യന്‍ ഗ്രീന്‍ എ റെക്കോഡിംഗ് സ്ററുഡിയോയും ബെി നടത്തുന്നു.

'ബലികുടീരങ്ങളേ' എന്ന വിപ്ളവഗാനത്തെ തൊട്ട ഒരാള്‍ ; കെപിഎസി ജോണ്‍സണ്‍

'ബലികുടീരങ്ങളേ' എന്ന ഗാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളേ ഇന്നു ജീവിച്ചിരിപ്പുള്ളൂ. ആ ഗാനത്തിന് 60 വയസ്സ് തികയുമ്പോള്‍ കെ.പി.എ.സി. ജോണ്‍സണെ കൂടുതല്‍ അറിയാം...

'ബലികുടീരങ്ങളേ... സ്മരണകളിരമ്പും രണസ്മാരകങ്ങളേ...' എന്ന മലയാളത്തിലെ എക്കാലത്തെയും ഉജ്ജ്വലമായ വിപ്ളവഗാനത്തിന് അറുപതാണ്ട് തികയുമ്പോള്‍, അതിന്റെ സ്രഷ്ടാക്കളില്‍ അവശേഷിക്കുന്ന ഏകകണ്ണിയായ ഈ കലാകാരനെക്കുറിച്ച് നാമറിയേണ്ടതുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ ബലിപീഠത്തില്‍ ജീവിതം ഹോമിച്ചവര്‍ക്ക് മലയാളികളുടെ ആദരാഞ്ജലിയായ അനശ്വരഗാനം വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്നതാണ്. എന്നാല്‍ പലരും കരുതുന്നതുപോലെ, കെ.പി.എ.സി.യുടെ നാടകത്തിനായി തയ്യാറാക്കിയ ഗാനമായിരുന്നില്ല അത്.

1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ നൂറാം വാര്‍ഷികം തിരുവനന്തപുരത്ത് ആഘോഷിച്ചവേളയില്‍ ആലപിക്കാന്‍ ഒരുക്കിയതാണ് ഈ ഗാനം. പാളയത്തെ രക്തസാക്ഷിമണ്ഡപം ഉദ്ഘാടനം ഓഗസ്ററ് 14ന് രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് ഉദ്ഘാടനം ചെയ്തത്. ഗാനം തയ്യാറാക്കാന്‍ ബന്ധപ്പെട്ടവര്‍, വയലാറിനെയും ജി. ദേവരാജനെയും നിയോഗിച്ചു, ആലപിക്കാന്‍ കെ.പി.എ.സി.യുടെ ഗായകസംഘത്തെയും. കെ.എസ്. ജോര്‍ജിന്റെ നേതൃത്വത്തില്‍ പാടാനായി നൂറുപേര്‍ അണിനിരന്നു. ജോര്‍ജിന് പുറമേ, കെ.പി.എ. സി. സുലോചന, അയിരൂര്‍ സദാശിവന്‍, സി.ഒ. ആന്റോ, സംഗീതസംവിധായകന്‍ കുമരകം രാജപ്പന്റെ ഭാര്യ ലളിത എന്നിവരായിരുന്നു പ്രധാനികള്‍.

ഓര്‍ക്കസ്ട്രയുടെ മുഖ്യസംഘാടകന്‍ കൂടിയായ ജോണ്‍സണ്‍ പിയാനോയില്‍ അന്ന് ആ ഗാനത്തിന് അകമ്പടിസേവിച്ചു. വെങ്കിച്ചന്‍ (തബല), ഫ്ളൂട്ട് (ജോസഫ്), വയലിന്‍ (അഗസ്ററിന്‍) എന്നിവരായിരുന്നു മറ്റ് അണിയറക്കാര്‍. ശങ്കരാഭരണം രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഈ ഗാനം പില്‍ക്കാലത്ത് കമ്യൂണിസ്ററ് പാര്‍ട്ടിയുടെ ഗാനരൂപത്തിലുള്ള ഒരു മാനിഫെസ്റേറാപോലെ സാധാരണക്കാര്‍ ഏറ്റുപാടി. 1962 ല്‍ 'അശ്വമേധം' മുതലാണ് അത് കെ.പി.എ.സിയുടെ അവതരണഗാനമാകുന്നത്.

കെ.പി.എ.സി.യില്‍ ഏറ്റവും കൂടുതല്‍കാലം പ്രവര്‍ത്തിച്ച കലാകാരന്മാരില്‍ ഒരാളാണ് ജോണ്‍സണ്‍.

53 വര്‍ഷം 1952 ല്‍ 'നിങ്ങളെന്നെ കമ്യൂണിസ്ററാക്കി'യില്‍ ഹാര്‍മോണിസ്ററായാണ് രംഗപ്രവേശം. പിന്നെ ഗായകനായി. പശ്ചാത്തലസംഗീതവും നിയന്ത്രിച്ചു. ഒടുവില്‍ നടനായി. 34 നാടകങ്ങളില്‍ വേഷമിട്ടു. കെ.പി.എ.സി.യുടെ മിക്കവാറും എല്ലാ നാടകങ്ങളും ജോണ്‍സന് കാണാപ്പാഠമായിരുന്നു. 'ബ്രെയിന്‍ ബോക്സ്' എന്നാണ് ഒ.എന്‍.വി. ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. മൂലധനം, മുടിയനായ പുത്രന്‍ എന്നീ നാടകങ്ങള്‍ വീണ്ടും അവതരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ പഴയ കൈയെഴുത്തുപ്രതി കാണാനില്ലായിരുന്നു. രണ്ടു നാടകങ്ങളും ഓര്‍മയില്‍നിന്ന് പകര്‍ത്തിയെഴുതിയത് ജോണ്‍സണ്‍ മാസ്റററാണ്.


- dated 26 Feb 2017


Comments:
Keywords: India - Otta Nottathil - kpac_johnson_died India - Otta Nottathil - kpac_johnson_died,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21520189
നിപ്പ വൈറസ് ഭീതിയില്‍ കേരളം Recent or Hot News
തുടര്‍ന്നു വായിക്കുക
yadiyoorappa_out_karnataka
കര്‍ണ്ണാടകയില്‍ ബി.എസ്.യദിയൂരപ്പ തോറ്റു പിന്‍വാങ്ങി ; കിങ്മേക്കര്‍ അല്ല, കിങ് തന്നെയന്നു കുമാരസ്വാമി Recent or Hot News
തുടര്‍ന്നു വായിക്കുക
17520188
കുതിരക്കച്ചവടത്തിനു വഴി തുറന്ന് കര്‍ണാടകയില്‍ ബിജെപി മന്ത്രിസഭ അധികാരമേറ്റു Recent or Hot News
തുടര്‍ന്നു വായിക്കുക
athiyalil_aleyamma
ഏലിയാമ്മ ജോസഫിന്റെ സംസ്കാരം ഇന്ന്
തുടര്‍ന്നു വായിക്കുക
mariamma_antony_meilettu
മൈലേട്ട് മറിയാമ്മ ആന്റണിയുടെ സംസ്ക്കാരം വ്യാഴാഴ്ച
തുടര്‍ന്നു വായിക്കുക
7520189
വനിതാ സ്പെഷ്യല്‍ ട്രെയ്ന് 26 വയസ്
തുടര്‍ന്നു വായിക്കുക
7520182
അഫ്ഗാനിസ്ഥാനില്‍ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us