Today: 24 Jul 2017 GMT   Tell Your Friend
Advertisements
കൊളോണ്‍ കേരള സമാജത്തിന് പുതിയ സാരഥികള്‍ ; ജോസ് പുതുശേരി വീണ്ടും പ്രസിഡന്റ്
Photo #1 - Germany - Otta Nottathil - ksk_new_executive_com_2017
Photo #2 - Germany - Otta Nottathil - ksk_new_executive_com_2017
കൊളോണ്‍: ജര്‍മനിയിലെ വലിയ മലയാളി സംഘടനയായ കൊളോണ്‍ കേരള സമാജത്തിന്റെ 2017 ലെ വാര്‍ഷിക സമ്മേളനവും 2017~19 ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കൊളോണില്‍ നടത്തി.

പ്രസിഡന്റ് ജോസ് പുതുശ്ശേരിയുടെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍, ഈശ്വരപ്രാര്‍ത്ഥനയ്ക്കു ശേഷം പ്രസിഡന്റ് സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി ഡേവിസ് വടക്കുംചേരി വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ഷീബ കല്ലറയ്ക്കല്‍ വാര്‍ഷിക കണക്കും, ഓഡിറ്റര്‍മാരായ ജേക്കബ് കാഞ്ഞൂപ്പറമ്പില്‍, ബേബിച്ചന്‍ കലേത്തുംമുറിയില്‍ എന്നിവരുടെ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

പൊതുചര്‍ച്ചയ്ക്കു ശേഷം റിപ്പോര്‍ട്ടും, കണക്കും പാസാക്കി. ജനറല്‍ സെക്രട്ടറി ഡേവീസ് നന്ദി പ്രകാശിപ്പിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സമാജം നടത്തിയ പ്രവര്‍ത്തനങ്ങള്‍, മലയാളി ജര്‍മന്‍ സമൂഹത്തിന്റെ അഭിവൃദ്ധിയ്ക്കും ഉല്ലാസത്തിനും സംയുക്തമായ കൂട്ടായ്മയ്ക്കും വഴിതെളിച്ചുവെന്ന് ചര്‍ച്ചയില്‍ ഏകാഭിപ്രായം ഉരുത്തിരിഞ്ഞത് സമാജത്തിന്റെ കെട്ടുറപ്പിനുള്ള സമ്മതപത്രമായി.

മുഖ്യവരണാധികാരിയായി പൊതുയോഗം തെരഞ്ഞെടുത്ത മാത്യു പാറ്റാനി, മാത്തുക്കുട്ടി പാലയ്ക്കലോടില്‍ എന്നിവര്‍ തെരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു.

ജോസ് പുതുശ്ശേരി പതിനൊന്നാം തവണയും പ്രസിഡന്റായി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി വീണ്ടും ഡേവീസ് വടക്കുംചേരിയും, ട്രഷററായി ഷീബ കല്ലറയ്ക്കലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ന്ന് ഭരണസമിതി അംഗങ്ങളായി സെബാസ്ററ്യന്‍ കോയിക്കര (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), പോള്‍ ചിറയത്ത് (സ്പോര്‍ട്സ് സെക്രട്ടറി), ജോസ് നെടുങ്ങാട്ട് (ജോയിന്റ് സെക്രട്ടറി) എന്നിവരെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ജോസ് അരീക്കാടന്‍, ജോസി ചെറിയാന്‍ എന്നിവര്‍ ഓഡിറ്റര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു.

തെരഞ്ഞെടുപ്പിന് ശേഷം ഈ വര്‍ഷത്തെ സമാജത്തിന്റെ ഭാവി പരിപാടികളെപ്പറ്റി വിശദമായ ചര്‍ച്ച നടന്നു.സംഘടനാ തലത്തില്‍ തഴക്കവും പഴക്കവും കഴിവുമുള്ള വ്യക്തികളെ പുതിയ ഭരണസമിതിയില്‍ ലഭിച്ചത് സമാജത്തിന്റെ വളര്‍ച്ചയ്ക്ക് ഉപകരിയ്ക്കുമെന്ന് പുതിയ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ അംഗങ്ങള്‍ ഉയര്‍ത്തിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അടുത്ത ഭരണസമിതി യോഗത്തില്‍ ചര്‍ച്ചചെയ്തു നടപ്പാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
- dated 19 May 2017


Comments:
Keywords: Germany - Otta Nottathil - ksk_new_executive_com_2017 Germany - Otta Nottathil - ksk_new_executive_com_2017,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24720172
സ്വവര്‍ഗ വിവാഹ അനുമതി ആഘോഷിക്കാന്‍ ജര്‍മനിയില്‍ മാര്‍ച്ച് Recent or Hot News
തുടര്‍ന്നു വായിക്കുക
green_banana
പച്ച ഏത്തയ്ക്ക ഏത് കൂടിയ പ്രമേഹത്തിനും ഏറ്റവും നല്ല മരുന്ന് Recent or Hot News
തുടര്‍ന്നു വായിക്കുക
gmf_awards_2017
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ പ്രവാസി പുരസ്കാരം പി.രാജീവിനും, പോള്‍ തച്ചിലിനും Recent or Hot News
തുടര്‍ന്നു വായിക്കുക
cards_play_ksk_2017
കൊളോണ്‍ കേരള സമാജം ചീട്ടുകളി മല്‍സരം ഓഗസ്ററ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
22720176
കോപ്റ്ററില്‍ കയറാന്‍ വിസമ്മതിച്ച് ഷാര്‍ലറ്റ്; വിസ്മയം തൂകി ജോര്‍ജ് Recent or Hot News
തുടര്‍ന്നു വായിക്കുക
22720174
അഭയാര്‍ഥി പ്രശ്നം: ജര്‍മന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ് സത്യസന്ധമായില്ലെന്ന് പഠനം
തുടര്‍ന്നു വായിക്കുക
22720172
ഇസ്ളാമിക് സ്റേററ്റിന്റെ ജര്‍മന്‍ 'അംബാസഡര്‍'ക്കു മേല്‍ ഭീകരവാദക്കുറ്റം ചുമത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us