Today: 26 Mar 2019 GMT   Tell Your Friend
Advertisements
മണിമല പള്ളി നിര്‍മ്മാണത്തിനു ആവശ്യപ്പെട്ട പണം നല്‍കാത്ത പ്രവാസിയ്ക്കു വികാരിയുടെ വിലക്ക്
Photo #1 - India - Otta Nottathil - manimala_st_basil_church_vicar_john_v_thadathil_boby_padiyara
മണിമല: പള്ളി നിര്‍മ്മാണത്തിനായി നല്‍കിയ പണം പോരാഞ്ഞതിന്റെ കാരണത്താല്‍ യുകെ മലയാളിയ്ക്കു വികാരിയച്ചന്റെ വിലക്ക്. പള്ളി നിര്‍മ്മാണ ഫണ്ടിലേയ്ക്ക് ആദ്യം സമ്മതിച്ചിരുന്ന പണം മുഴുവനായും കൊടുത്തു തീര്‍ത്തില്ലെന്നും, പിന്നീട് ആദ്യത്തെ തുകയില്‍ മാറ്റം വരുത്തി കൂടുതല്‍ ഇടാക്കുമെന്ന വാശിയുമാണ് വികാരിയച്ചന്റെ പീഢനം. ഒടുവില്‍ കുട്ടിയുടെ മാമോദീസാ സര്‍ട്ടിക്കറ്റു പോലും നിഷേധിച്ചാണ് വികാരിയുടെ അച്ചടക്ക നടപടി.

ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസില്‍സ് പള്ളി വികാരി ഫാ. ജോണ്‍ വി തടത്തിലാണ് ഇത്തരത്തില്‍ ഇടവാകാംഗവും യുകെ മലയാളിയുമായ ബോബി ആന്റണി പടിയറയെ പീഢിപ്പിയ്ക്കുന്നത്.

പീഢനത്തിനെതിരെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് ബോബി പരാതിയും നല്‍കിക്കഴിഞ്ഞു.

2015 ഡിസംബര്‍ 24 ന് കൂദാശ ചെയ്ത പള്ളിയുടെ നിര്‍മാണത്തിനായി ഇടവകാംഗമായ ബോബി ഒരു ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ഇടവക കമ്മറ്റിയുടെ ഡിമാന്റ്. എന്നാല്‍ യു.കെ നിവാസിയായ ബോബി എറണാകുളത്തു നിര്‍മ്മിയ്ക്കുന്ന വീടിനു പണം അത്യാവശ്യമായി വന്നതിനാല്‍ ഇടവകയ്ക്കു വാഗ്ദാനം ചെയ്ത പണം മുഴുവനായും നല്‍കാനായില്ല. എന്നാല്‍ ഇതില്‍ 60000 രൂപ നല്‍കി ബാക്കി പിന്നീട് നല്‍കാമെന്നും സമ്മതിച്ചിരുന്നു.

എന്നാല്‍ ഇതിനിടെ ആദ്യം നിശ്ചയിച്ച തുകയായ ഒരു ലക്ഷത്തില്‍ നിന്നും രണ്ടുലക്ഷമായി അതും ബോബിയുടെ സമ്മതം കൂടാതെതന്നെ വികാരിയും പള്ളിക്കമ്മറ്റിക്കാരും ചേര്‍ന്ന് ഉയര്‍ത്തി. ഇതിനിടെ വീടു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബോബി വികാരിയച്ചനോട് പുതിയ വീടു വെഞ്ചരിച്ച് തരണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും കുടിശികയുടെ പേരില്‍ അച്ചന്‍ ഇടഞ്ഞു. ബാക്കി തുക നല്‍കാതെ വീട് വെഞ്ചരിക്കില്ലെന്നു നിലപാടില്‍ വികാരി ജോണ്‍ വി തടത്തില്‍ ഉറച്ചു നിന്നു. കൂടാതെ പള്ളിക്കമ്മറ്റിക്കാര്‍ സമ്മതിക്കില്ല എന്നും വികാരി തുറന്നടിച്ചു. വീട് വെഞ്ചരിക്കണമെങ്കില്‍ ബാക്കി തുകയുടെ പോസ്ററ് ഡേറ്റ് ചെക്ക് നല്‍കണമെന്നും വാശിപിടിച്ചതിന്റെ വ്വവസ്ഥയില്‍ അതു നല്‍കിയ ശേഷമാണ് വീടു വെഞ്ചരിച്ചു നടത്തിയത്. എന്നാല്‍ ബോബി നല്‍കിയ ചെക്ക് മടങ്ങിയത് വികാരിയെ വീണ്ടും ഏറെ ചൊടിപ്പിച്ചു.

യു.കെയിലെ നോട്ടിംഹാം രൂപതയിലെ ലിങ്ഗോള്‍ഷെയര്‍ സെന്റ് മേരീസ് കത്തോലിക്കാ ഇടവകയില്‍ മകന്റെ ആദ്യകുര്‍ബാന സ്വീകരണം നടത്താന്‍ തീരുമാനിച്ച ബോബിയ്ക്കും കുടുംബത്തിനും വീണ്ടും വികാരിയച്ചന്റെ ഇരുട്ടടി കിട്ടി. യുകെയിലെ പള്ളിയില്‍ ആദ്യകുര്‍ബാന നടത്തണമെങ്കില്‍ കുട്ടിയുടെ മാമോദീസാ സര്‍ട്ടിഫിക്കറ്റ് അവിടുത്തെ വികാരിയച്ചന്‍ ബോബിയോട് ആവശ്യപ്പെട്ടതാണ് ഇപ്പോള്‍ വീണ്ടും പ്രശ്നമായത്. ഇതിനായി സ്വന്തം ഇടവകയായ മണിമല സെന്റ് ബേസില്‍ പള്ളിവികാരി ഫാ. ജോണ്‍ വി തടത്തിലുമായി ബന്ധപ്പെട്ടപ്പോള്‍ പള്ളി പണിക്ക് നല്‍കാമെന്നു പറഞ്ഞ പണം മുഴുവന്‍ നല്‍കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നു മുട്ടാത്തര്‍ക്കവുമായി അച്ചന്‍. അതുകൂടാതെ പിറ്റേ ഞായറാഴ്ചത്തെ കുര്‍ബാനമധ്യേ ബോബി വണ്ടിച്ചെക്കു നല്‍കി പള്ളിയെ കബളിപ്പിച്ചുവെന്നും അച്ചന്‍ പ്രസംഗിച്ചു.

ഇത്രയും പീഢനം നേരിട്ട ബോബി കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് രണ്ടുതവണ പരാതി നല്‍കിയപ്പോള്‍ പ്രശ്നം തീര്‍ക്കാനായി ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.

എന്നാല്‍ നാളിതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഇതുവരെയായി മാമ്മോദീസ സര്‍ട്ടിഫിക്കറ്റും ബോബിയ്ക്ക് ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

ബോബി ആന്റണി പടിയറ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിയ പരാതിയുടെ പൂര്‍ണ്ണരൂപം

Very respected His Eminence

Prayers in Jesus

It is very sad to let you know that your kind assurances didn't bring any impact with the the matter I raised and the other side it ended up in losing my moraltiy in the public. It is a matter now is seriously affecting my 70 year old mother who is a widow living on her own, a regular church goer . As a result of the insulting from the father vicar my mother is totally upset mentally and I am really worried that her health . She was unable to go to that church though it is holy thursday after the insulting by Fr. Thadathil during Sunday mass.

At this point I am tsrongly thinking that I have to admit it is my mistake too to approach the church authorities for a simple certificate. I feel sorry about my faith as a member ofs yro malabar church. They are challenging my existence??. sorry to say this. If you have some time kindly read the below, and this is the root cause they are haunting me. I am using Malayalam, because it is more helpful to express my feelings in a better way


നേരത്തെ പറഞ്ഞ കാര്യം ഒന്ന് കൂടി ഓര്‍മ്മിയ്ക്കാനാണ് ഈ കത്തെഴുതുന്നത്. എന്നാല്‍ അതിലും ഭയങ്കരം വികാരിയച്ചന്‍ എന്നെയും എന്റെ കുടുംബത്തെയും ഞങ്ങളുടെ വികാരിയച്ചന്‍ ജോണ്‍ വി തടത്തില്‍ കുര്‍ബാന മദ്ധേ്യ അധിക്ഷേപിച്ചുള്ള പ്രസംഗമാണ്. ഞാന്‍ വണ്ടിച്ചെക്കു നല്‍കി പള്ളിയെയും പട്ടക്കാരനെയും പറ്റിച്ച ഒരു കള്ളനായി ഇപ്പോള്‍.

കൂടാതെ എന്നോട് ചോദിക്കാതെ എന്നെ അടിച്ചേല്‍പ്പിച്ചിരുന്ന തലവരി ഒരു ലക്ഷം രൂപ ആയിരുന്നു. ഒടുവില്‍ ഞാന്‍ അത് സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് അറിയുന്നത് ഈ ഒരു ലക്ഷം എന്നത് രണ്ടാക്കിയെന്നും ഞാന്‍ നിര്‍ബന്ധമായും അത് കൊടുക്കണമെന്നും ആവശ്യപ്പെടുന്നത്. മുന്‍പ് പറഞ്ഞ ഒരു ലക്ഷത്തില്‍ ഏതാണ്ട് അറുപതിനായിരം രൂപ അപ്പോള്‍ ഞാന്‍ കൊടുത്തിരുന്നു. എന്നാല്‍ എന്റെ വീട് ഒന്ന് വെഞ്ചിരിക്കണം എന്ന് പറഞ്ഞപ്പോള്‍ പള്ളിയിലെ കമ്മിറ്റിക്കാര്‍ സമ്മതിക്കുകയില്ല എന്നു പറഞ്ഞ് അച്ചന്‍ ഒഴിഞ്ഞുമാറി.

പിന്നീട് വെഞ്ചരിപ്പ് നടത്തണമെങ്കില്‍ ബാക്കി മുഴുവന്‍ തുകയുടെയും പോസ്ററ് ഡേറ്റഡ് ചെക്ക് വേണമെന്ന് നിര്‍ബന്ധമായും ആവശ്യപ്പെട്ടതനുസരിച്ച് അച്ചന്‍ എന്നോട് ബലമായി ചെക്ക് വാങ്ങിയിട്ടാണ് വീട് വെഞ്ചരിച്ചു തന്നത്.

എന്നാല്‍ ഇപ്പോഴത്തെ വിഷയം ഇതൊന്നുമല്ല.എന്റെ പത്തു വയസായ മകന്റെ ആദ്യ കുര്‍ബാന സ്വീകരണവുമായി ബന്ധപ്പെട്ടു എന്റെ യുകെയിലെ ഇടവക പള്ളിയിലെ ഇംഗ്ളീഷ് അച്ചന്‍ മാമോദിസ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മണിമല പ്രസ്തുത എന്റെ ഇടവക പള്ളിയിലെ അച്ചനെ ബന്ധപ്പെട്ടപ്പോള്‍ തരാനുള്ള തുക മുഴുവന്‍ തരാതെ സര്‍ട്ടിഫിക്കറ്റ് തരാന്‍ പറ്റില്ല എന്ന് പറഞ്ഞു.ഈ വിവരം ഞാന്‍ ഇങ്ങനെ തന്നെ ഇംഗ്ളീഷ് അച്ചനെ അറിയിച്ചു.

അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് ഞാന്‍ ഇപ്പോള്‍ കര്‍ദിനാള്‍ പിതാവുമായി ബന്ധപ്പെടുന്നത്.മുകളില്‍ നിന്നുള്ള മറുപടിപ്രകാരം എത്രയും പെട്ടെന്ന് എന്റെ പ്രശ്നങ്ങള്‍ പരിഹരിച്ചു തരാമെന്നും അതിനായി ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും എന്നെ അറിയച്ചിരുന്നല്ലോ. ഇതായിരിയ്ക്കും ചിലപ്പോള്‍ വികാരിയച്ചനെ ഇപ്പോള്‍ ചൊടിപ്പിച്ചതും എന്നെയും കുടുംബത്തെയും കുര്‍ബാനമദ്ധേ്യ അപമാനിച്ചതും എന്നും ഞാന്‍ കരുതുന്നു.

അതിനാല്‍ അഭിവന്ദ്യ പിതാവിനോട് എനിക്ക് ഒരപേക്ഷയുണ്ട്. എനിയ്ക്ക് നീതി കിട്ടണം, പിതാവ് അതു നടത്തി തരണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു . അതോടൊപ്പം അപമാനിക്കപ്പെട്ടതിനാല്‍ ഇനിയും ആ പള്ളിയില്‍ പോകാന്‍ എനിക്ക് മടിയുള്ളതുകൊണ്ടും, കുട്ടികളുടെ മാനസിക നിലയെ ഓര്‍ത്തും ദയവായി മറ്റേതെങ്കിലും പള്ളിയിലേക്ക് എന്റെ ഇടവകാംഗത്വം മാറ്റിത്തരുന്നതിനു കനിവുണ്ടാകണം എന്നും അപേക്ഷിക്കുന്നു. ഈ പ്രശ്നം ഉണ്ടായ ശേഷം ഞാനും എന്റെ കുടുംബവും എന്റെ മാതാവിന്റെ ആരോഗ്യനിലയെപ്പറ്റി ഞാന്‍ ഉല്‍ക്കണ്ഠകുലനാണ്, ഞങ്ങളെ ഇനിയും മാനസികമായി തകര്‍ക്കരുത് എന്നും അങ്ങയെ വിനയപൂര്‍വം അറിയിക്കുന്നു .

With prayerful regards

Bobby Antony Padiyara
- dated 13 Apr 2018


Comments:
Keywords: India - Otta Nottathil - manimala_st_basil_church_vicar_john_v_thadathil_boby_padiyara India - Otta Nottathil - manimala_st_basil_church_vicar_john_v_thadathil_boby_padiyara,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
rahul_candidate_wayanadu
കേരളത്തില്‍ യുഡിഎഫ് തരംഗമാവാന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
23320196misha
മദ്യപിച്ച യുവതിയെ മാതാപിതാക്കള്‍ ഇന്ത്യയിലേക്കയയ്ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
22320192oci
ഒസിഐ ചട്ടങ്ങള്‍ കര്‍ക്കശമാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
jacob_thomas_candidate_chalakkudi
ശ്രാവുകള്‍ക്കൊപ്പം നീന്താന്‍ നത്തോലിയും ; ജേക്കബ് തോമസ് ചാലക്കുടിയില്‍ മത്സരിച്ചേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
janapaksham_p_c_george_no_candidate_pathanamthitta
ജനപക്ഷം പാര്‍ട്ടിയ്ക്ക് ഒരു സീറ്റിലും സ്ഥാനാര്‍ഥിയില്ല ; പി.സി. ജോര്‍ജ് പത്തനംതിട്ടയില്‍ നിന്നും പിന്മാറി Recent or Hot News
തുടര്‍ന്നു വായിക്കുക
nda_candidate_kerala
എന്‍.ഡി.എ സഖ്യം കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു ; കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മല്‍സരിയ്ക്കും
തുടര്‍ന്നു വായിക്കുക
vadakara_candidate_k_muralidharan
വടകരയില്‍ അങ്കമൊരുങ്ങി : പി. ജയരാജന് വെല്ലുവിളി ഉയര്‍ത്തി കെ മുരളീധരന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us