Today: 28 May 2022 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ട്രെയിനില്‍ ഇസ്ളാമിസ്ററിന്റെ കത്തിയാക്രമണം 6 പേര്‍ക്ക് പരിക്ക്
Photo #1 - Germany - Otta Nottathil - messer_attack_germany_achen
Photo #2 - Germany - Otta Nottathil - messer_attack_germany_achen
ബര്‍ലിന്‍:പടിഞ്ഞാറന്‍ ജര്‍മ്മന്‍ സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്ററ്ഫാലിയയിലെ നഗരമായ ആഹന് സമീപം പാസഞ്ചര്‍ ട്രെയിനില്‍ കത്തി ഉപയോഗിച്ച് ആക്രമിച്ചതിനെ തുടര്‍ന്ന് കുറഞ്ഞത് ആറ് പേര്‍ക്ക് പരിക്കേറ്റു. പ്രതിയെ പോലീസ് കസ്ററഡിയിലെടുത്തു.ആഹന്‍ ഹെര്‍സോജെന്‍റാത്തിലാണ് സംഭവം.
ആറ് പേര്‍ക്ക് പരിക്കേറ്റതായി എന്‍ആര്‍ഡബ്ള്യു സംസ്ഥാന ആഭ്യന്തര മന്ത്രി ഹെര്‍ബര്‍ട്ട് റൂള്‍ പറഞ്ഞു.

പ്രതി വിവേചനരഹിതമായും ഏകപക്ഷീയമായും യാത്രക്കാരെ അക്രമിക്കുകയായിരുന്നു. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യാത്രക്കാരില്‍ ആര്‍ക്കും ജീവന് ഭീഷണിയില്ല.

ഇറാഖില്‍ ജനിച്ച 31 വയസ്സുള്ള ആളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു., പൗരത്വത്തെ സംബന്ധിച്ചുള്ള വിവരം അവ്യക്തയുണ്ടന്നും സൂചനയുണ്ട്. ഇസ്ളാമിക പശ്ചാത്തലം പരിശോധിച്ചുവരികയാണ്. ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ലക്ഷ്യമുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരായുന്നുണ്ടെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

2017~ല്‍, അഭയാര്‍ത്ഥി അഭയകേന്ദ്രത്തില്‍ താമസിക്കുന്ന കാലത്ത് പെരുമാറ്റത്തില്‍ കാര്യമായ മാറ്റം വന്നതിനെത്തുടര്‍ന്ന്, മതപരമായ സമൂലവല്‍ക്കരണത്തിന് സാധ്യതയുള്ള വ്യക്തിയായി അധികാരികള്‍ അദ്ദേഹത്തെ ഫ്ലാഗ് ചെയ്തിരുന്നു, ഡ്യൂട്ടിക്ക് പോകുന്നതിനായി ട്രെയിനിലുണ്ടായിരുന്ന 60 കാരനായ ഫെഡറല്‍ പോലീസ് ഓഫീസര്‍, മറ്റ് രണ്ട് യാത്രക്കാരുടെ സഹായത്തോടെയാണ് പ്രതിയെ കീഴടക്കി ട്രെയിനില്‍ കെട്ടിയിട്ടശേഷമാണ് പോലീസിന് കൈമാറിയത്. ആക്രമണം നടക്കുമ്പോള്‍ ട്രെയിനില്‍ 270 യാത്രക്കാരുണ്ടായിരുന്നു.
- dated 13 May 2022


Comments:
Keywords: Germany - Otta Nottathil - messer_attack_germany_achen Germany - Otta Nottathil - messer_attack_germany_achen,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28520227vaccine
വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാലഹരണപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
28520226ukraine
യുക്രെയ്ന്‍ അഭയാര്‍ഥികള്‍ക്ക് ജര്‍മനി തൊഴിലില്ലായ്മാ വേതനം നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
28520225rail
ജര്‍മന്‍ റെയില്‍വേയുടെ സമ്മര്‍ ടൈംടേബിള്‍ ജൂണ്‍ 12 മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
28520224covid
ജര്‍മനിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
28520222ticket
ജര്‍മനിയില്‍ 9 യൂറോ ടിക്കറ്റുകള്‍ ജൂണ്‍ ഒന്നു മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
norka_tripple_win_ranking_nurses_selection_germany
നോര്‍ക്ക വഴി 276 നഴ്സുമാര്‍ ജര്‍മനിയിലേക്ക്
തുടര്‍ന്നു വായിക്കുക
adonai_convention_germany_2022
അഡോണായി ഇന്റര്‍നാഷണല്‍ ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഇന്നാരംഭിക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us