Today: 25 Jun 2018 GMT   Tell Your Friend
Advertisements
സിസ്ററര്‍ അഭയ കേസ് ; ഫാ.പുതൃക്കയില്‍ കുറ്റവിമുക്തന്‍; ഫാ.കോട്ടൂരിനും സിസ്ററര്‍ സ്റെറഫിക്കുമെതിരെ കൊലക്കുറ്റം, വിചാരണ
Photo #1 - India - Otta Nottathil - murder_case_sister_abhaya_cbi_tvm
Photo #2 - India - Otta Nottathil - murder_case_sister_abhaya_cbi_tvm
തിരുവനന്തപുരം: സിസ്ററര്‍ അഭയ കേസില്‍ ഫാ.ജോസ് പുതൃക്കയിലിനെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തനാക്കി. അതേസമയം, മറ്റു പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്ററര്‍ സെഫി എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇവര്‍ക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, അപകീര്‍ത്തി കുറ്റങ്ങളാണ് സിബിഐ ആരോപിച്ചിരിക്കുന്നത്.

ഫാ. പുതൃക്കയില്‍, ഫാ. കോട്ടൂര്‍, സിസറ്റര്‍ സെഫി എന്നിവര്‍ ഏഴു വര്‍ഷം മുന്‍പു നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണു കോടതി ഇന്നു വിധി പറഞ്ഞത്. നേരത്തെ, വിധി പറയുന്നതു രണ്ടു തവണ മാറ്റിയിരുന്നു. ഇതോടെ, 26 വര്‍ഷത്തിനുശേഷം സിസ്ററര്‍ അഭയ കേസില്‍ വിചാരണയ്ക്ക് കളമൊരുങ്ങി.സാഹചര്യത്തെളിവുകളുടെയും നാര്‍ക്കോ ടെസ്ററിന്റെയും അടിസ്ഥാനത്തില്‍ 2008 നവംബറിലാണു വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്ററര്‍ സെഫി എന്നിവരെ സിബിഐ അറസ്ററ് ചെയ്തത്. ഒന്നരമാസം റിമാന്‍ഡില്‍ കഴിഞ്ഞ ഇവര്‍ക്കു പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറുമാസം കഴിഞ്ഞു പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനു പിന്നാലെയാണു കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ചു മൂവരും വിടുതല്‍ ഹര്‍ജി നല്‍കിയത്.

സാഹചര്യത്തെളിവുകള്‍ പ്രതികള്‍ക്കെതിരാണെന്നും വിചാരണയിലേക്കു കടന്നു സാക്ഷിവിസ്താരം തുടങ്ങുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും ഹര്‍ജികളെ എതിര്‍ത്തു സിബിഐ വാദിച്ചു. രണ്ടു പ്രതികള്‍ക്കെതിരെ സിബിഐ നല്‍കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. ഏഴു വര്‍ഷമായിട്ടും ഹര്‍ജിയിലെ വാദം നീണ്ടുപോയതിനു പ്രതിഭാഗത്തെ കോടതി നിശിതമായി വിമര്‍ശിച്ചതിനൊടുവിലാണ് നടപടികള്‍ പൂര്‍ത്തിയാക്കി വിടുതല്‍ ഹര്‍ജിയില്‍ വിധിയെത്തിയത്.

സിസ്ററര്‍ അഭയ കൊലക്കേസിന്റെ നാള്‍വഴി

1992 മാര്‍ച്ച് 27 നു രാവിലെയാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നിട് ൈ്രകംബ്രാഞ്ചും അന്വേഷിച്ച കേസ് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം 1993 മാര്‍ച്ച് 29നു സിബിഐ ഏറ്റെടുത്തു. വൈദികരായ ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെ സിബിഐ കേസ് ചാര്‍ജ് ചെയ്തു. 2009 ജൂലൈ 17നു കുറ്റപത്രം സമര്‍പ്പിച്ചു. 2011ല്‍ ആണു പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്.
- dated 07 Mar 2018


Comments:
Keywords: India - Otta Nottathil - murder_case_sister_abhaya_cbi_tvm India - Otta Nottathil - murder_case_sister_abhaya_cbi_tvm,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us