Today: 21 Feb 2018 GMT   Tell Your Friend
Advertisements
വൈവിധ്യമാര്‍ന്ന പരിപാടികളോടെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ സമ്മേളനം സമാപിച്ചു
Photo #1 - India - Otta Nottathil - pmf_global_meet_2017
തിരുവനന്തപുരം: ആഗോള പ്രവാസി മലയാളി സംഘടനകളില്‍ മുന്‍ പന്തിയില്‍ നില്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ളോബല്‍ സമ്മേളനം സമാപിച്ചു. തൃശൂരിലും തിരുവനന്തപുരത്തുമായി മൂന്നു ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി പ്രവാസി കുടുംബങ്ങങ്ങള്‍ പങ്കെടുത്തു. മന്ത്രിമാര്‍, എം എല്‍എമാര്‍, എംപിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.

തൃശൂരില്‍ നടന്ന രണ്ടു ദിവസത്തെ സമ്മേളനത്തില്‍ വന്‍ജന പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികള്‍ക്കായുള്ള ലഹരി വിരുദ്ധ സെമിനാര്‍ യതീഷ് ചന്ദ്ര ഐ പി എസ് ഉത്ഘാടനം ചെയ്തു. കുടുംബ സമ്മേളനത്തില്‍ കാരിക്കേച്ചര്‍ ഷോയിലൂടെ പ്രശസ്തനായ ജയരാജ് വാര്യര്‍ മുഖ്യാതിഥി ആയിരുന്നു. സമ്മേളനത്തില്‍ സമൂഹത്തില്‍ വനിതകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെപ്പറ്റി ചര്‍ച്ചകള്‍ നടന്നു. ഗ്ളോബല്‍ സമ്മേളനത്തിന്റെ ഉത്ഘാടനം ഇന്നസെന്റ് എം പി നിര്‍വ്വഹിച്ചു. തൃശൂരിന്റെ തനതു കലാ രൂപങ്ങള്‍ക്കൊപ്പം നിരവധി കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി.ഓണത്തോടനുബന്ധിച്ചു, കേരളത്തിലെ വിവിധ ജില്ലകളിലെ അഗതി മന്ദിരങ്ങളില്‍ കഴിയുന്ന വൃദ്ധര്‍ക്കായി ഒരുക്കിയ 'അമ്മയ്ക്കൊരു മുണ്ട്' പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനവും ചടങ്ങില്‍ നടന്നു.

തിരുവനന്തപുരത്തു നടന്ന ചടങ്ങിനോടനുബന്ധിച്ചുള്ള ബിസിനസ് മീറ്റ് കേരള ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി ഉത്ഘാടനം ചെയ്തു. പി എം എഫ് കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും ഇതോടൊപ്പം ഉണ്ടായിരുന്നു. പി എം എഫ് തുടങ്ങുന്ന പ്രവാസി സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഉത്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. സമാപന സമ്മേളനത്തില്‍ കേരളാ പോലീസ് ഡയറക്ടര്‍ ജനറല്‍ ലോക്നാഥ് ബെഹ്റ മുഖ്യാതിഥി ആയിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൗരി പാര്‍വതിഭായി ഉത്ഘാടനം നിര്‍വ്വഹിച്ചു.

സമ്മേളനത്തില്‍ വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും സമ്മേളനം രൂപം നല്‍കി.

മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങില്‍ പി എം എഫ് ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കലിനെ ആദരിച്ചു. പി എം എഫ് ബിസിനസ് അവാര്‍ഡ് ജേതാക്കള്‍ക്ക് ചടങ്ങില്‍ ട്രോഫിയും പ്രശംസാ പത്രവും നല്‍കി. പുതിയ ഗ്ളോബല്‍ കമ്മിറ്റി പ്രസിഡണ്ട് ആയി റാഫി പാങ്ങോടിനെ നിശ്ചയിച്ചു.

പിഎംഎഫ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്, ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഷാഹിദ കമാല്‍, ഡയസ് ഇടിക്കുള, ഡോ.സുന്ദര മേനോന്‍, എംപി ഗംഗാധരന്‍,ബിജു കര്‍ണന്‍, സാബു ചെറിയാന്‍, ഗ്ളോബല്‍ കമ്മിറ്റി പ്രസിഡണ്ട് ജോര്‍ജ് പടിക്കക്കുടി, സെക്രട്ടറി ജോണ്‍ ഫിലിപ്പ്, വൈസ് പ്രസിഡണ്ട് ബഷീര്‍ അമ്പലായി, ട്രഷറര്‍ നൗഫല്‍ ദമാം, ഇന്ത്യന്‍ കോ ഓര്‍ഡിനേറ്റര്‍ അജിത്കുമാര്‍, അനിത പുല്ലയില്‍, ഷിബു ഉസ്മാന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പ്രവാസി മലയാളി ഫെഡറേഷന്റെ പുതിയ ഗ്ളോബല്‍ കമ്മിറ്റിയെ ഒക്ടോബര്‍ ആദ്യവാരത്തോടെ പ്രഖ്യാപിക്കുമെന്ന് ഗ്ളോബല്‍ പിആര്‍ഓ ഡോ.കെ.കെ.അനസ് അറിയിച്ചു.
- dated 07 Sep 2017


Comments:
Keywords: India - Otta Nottathil - pmf_global_meet_2017 India - Otta Nottathil - pmf_global_meet_2017,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21220189
ശിശുമരണ നിരക്കില്‍ ഇന്ത്യ പന്ത്രണ്ടാമത് Recent or Hot News
തുടര്‍ന്നു വായിക്കുക
17220186
പോണ്‍ വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന് ഹര്‍ജി Recent or Hot News
തുടര്‍ന്നു വായിക്കുക
162201810
വിദേശ വനിതയെ പീഡിപ്പിച്ച വൈദികനെ പുറത്താക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
12220187
മലയാളി ഉള്‍പ്പെടെ 22 ഇന്ത്യക്കാരെ കടല്‍ക്കൊള്ളക്കാരില്‍നിന്നു മോചിപ്പിച്ചു
തുടര്‍ന്നു വായിക്കുക
mumbai_air_india_visthara
മുംബൈയില്‍ വിസ്താരഎയര്‍ ഇന്ത്യാ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ ; ഭാഗ്യത്താല്‍ ദുരന്തമൊഴിവായി
തുടര്‍ന്നു വായിക്കുക
shajn_vadakkemuriyil
വടക്കേമുറിയില്‍ ഷാജന്‍ മാത്യു നിര്യാതനായി
തുടര്‍ന്നു വായിക്കുക
7220186
സ്ത്രീധനത്തുക ഈടാക്കാന്‍ ഭാര്യയുടെ കിഡ്നി വിറ്റു!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us