Today: 18 Oct 2018 GMT   Tell Your Friend
Advertisements
കൊളോണില്‍ കൊന്തനമസ്കാരവും നൊവേനയും ഒക്ടോബര്‍ 12 ന് ആരംഭിയ്ക്കും
Photo #1 - Germany - Otta Nottathil - rosery_fest_koeln_2018
കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തു ദിവസത്തെ കൊന്തനമസ്കാരവും വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും നടത്തുന്നു. കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തിലാണ് (An St.Theresia 6, 51067 Koeln) തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്.

പത്തുദിവസം നീണ്ടുനില്‍ക്കുന്ന കൊന്തനമസ്കാരം ഒക്ടോബര്‍ 12 ന് (വെള്ളി) തുടക്കം കുറിയ്ക്കും. എല്ലാദിവസവും വൈകുന്നേരം ആറര മണിയ്ക്കാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിയ്ക്കുക. എന്നാല്‍ ഒക്ടോബര്‍ 14 ന് (ഞായര്‍) വൈകുന്നേരം അഞ്ചു മണിയ്ക്കായിരിയ്ക്കും തിരുക്കര്‍മ്മങ്ങള്‍ തുടങ്ങുക. ഓരോ ദിവസത്തെ പ്രാര്‍ത്ഥനാ പരിപാടികള്‍ കമ്യൂണിറ്റിയുടെ വിവിധ സ്ഥലങ്ങളിലുള്ള കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ മേല്‍ നോട്ടത്തിലാണ് നടക്കുന്നത്. കൊന്തനമസ്കാരത്തിന്റെ നാള്‍വഴി താഴെച്ചേര്‍ക്കുന്നു.

ഒക്ടോബര്‍ 12 ന് വെള്ളി സെന്റ് ജോര്‍ജ്, ഡ്യൂസ്സല്‍ഡോര്‍ഫ്, 13 ന് (ശനി) സെന്റ് അല്‍ഫോന്‍സാ, എര്‍ഫ്റ്റ്ൈ്രകസ്, 14 ന്(ഞായര്‍) വൈകുന്നേരം അഞ്ചു മണി യുവജനഫാമിലി, 15 ന്(തിങ്കള്‍) സെന്റ് ആന്റണി പ്രാര്‍ത്ഥനാകൂട്ടായ്മ പോര്‍സ്,

16 ന് (ചൊവ്വ) സെന്റ് പോള്‍ പ്രാര്‍ത്ഥനാകൂട്ടായ്മ ലെവര്‍കുസന്‍),17 ന് (ബുധന്‍)സെന്റ് തോമസ്, കൊളോണ്‍, 18 ന് (വ്യാഴം) സെന്റ് അഗസ്ററിന്‍, ബോണ്‍, 19 ന്(വെള്ളി) യുവജനകൂട്ടായ്മ, 20 ന് (ശനി) സെന്റ് ചാവറ, കൊളോണ്‍.

വൈകുന്നേരങ്ങളില്‍ ദിവ്യബലിയും തുടര്‍ന്ന് കൊന്തനമസ്കാരവും വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും ഉണ്ടായിരിക്കും. ദിവ്യബലിയിലും കൊന്തനമസ്കാരത്തിലും പങ്കെടുത്ത് പരിശുദ്ധാരൂപിയുടെ ദിവ്യവിരുന്ന് സ്വീകരിയ്ക്കുവാന്‍ ഏവരേയും പ്രാര്‍ത്ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നു.

സമാപന ദിവസമായ ഒക്ടോബര്‍ 21 ന് (ഞായര്‍) വൈകുന്നേരം നാലു മണിയ്ക്ക് ആഘോഷമായ ദിവ്യബലിയും തിരുക്കര്‍മ്മങ്ങളും സെന്റ് മൗറീഷ്യസ് ദേവാലയത്തില്‍ (Alte Wipperfuerther Strasse 53, 51065, Koeln) ആയിരിയ്ക്കും നടക്കുക. പ്രദക്ഷിണവും, നേര്‍ച്ചയും, സമൂഹവിരുന്നും ഉണ്ടായിരിയ്ക്കും. പരിപാടികള്‍ക്ക് എഫ്സിസി സമൂഹം കൊളോണ്‍ സോണ്‍ നേത്വത്വം നല്‍കും.

വിവരങ്ങള്‍ക്ക്:

ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ(കമ്യൂണിറ്റി ചാപ്ളെയിന്‍) 0221 629868, 01789353004.ഡേവീസ് വടക്കുംചേരി (കോ ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍) 0221 5904183.
- dated 11 Oct 2018


Comments:
Keywords: Germany - Otta Nottathil - rosery_fest_koeln_2018 Germany - Otta Nottathil - rosery_fest_koeln_2018,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
181020183
ബ്രെക്സിറ്റ് കരാറിന് ഇനിയും സാധ്യത: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ksf_relief_fund_cm
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം കേരള സമാജം കേരള "രക്ഷാ" ഫണ്ട് മുഖ്യമന്ത്രിയ്ക്ക് നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
171020182
ബവേറിയയിലെ രാഷ്ട്രീയ ഭൂകമ്പം: ജര്‍മനിയില്‍ പുനര്‍ ധ്രുവീകരണം Recent or Hot News
തുടര്‍ന്നു വായിക്കുക
161020184
ലോക വ്യാപാര കേന്ദ്ര ആക്രമണ കേസിലെ പ്രതിയെ ജര്‍മനി മോചിപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
161020183
ബവേറിയന്‍ 'ദുരന്തം': ജര്‍മന്‍ സര്‍ക്കാരില്‍ പോസ്റ്റ്മോര്‍ട്ടം
തുടര്‍ന്നു വായിക്കുക
161020182
നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചു പിടിക്കും: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us