Today: 12 Dec 2018 GMT   Tell Your Friend
Advertisements
ബ്രസല്‍സ് നാറ്റോ ഉച്ചകോടിയ്ക്കിട ട്രംപ് മെര്‍ക്കല്‍ വാക്പോര്
Photo #1 - Europe - Otta Nottathil - trump_merkel_brussels_nato
ബ്രസല്‍സ്: ബ്രസല്‍സില്‍ നാറ്റോ സഖ്യരാജ്യങ്ങളുടെ ഉച്ചകോടി ആരംഭിച്ചു. ഉച്ചകോടി തുടങ്ങുന്നതിനു മുന്‍പ് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി വാക് പോരും രൂക്ഷമായി. റഷ്യയുടെ പൂര്‍ണ്ണ വരുതിയിലാണ് ജര്‍മനി പ്രവര്‍ത്തിയ്ക്കുന്നതെന്നുള്ള ട്രംപിന്റെ പരാമര്‍ശമാണ് മെര്‍ക്കലിനെ ചൊടിപ്പിച്ചത്.

ജര്‍മനി റഷ്യയുടെ തടവിലാണെന്ന് ട്രംപ് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ടന്‍ബര്‍ഗിനോട് പറഞ്ഞു. പ്രഭാതഭക്ഷണ സമയത്തെ യോഗത്തിലാണ് ട്രംപ് ജര്‍മനിയെ ചൊടിപ്പിച്ച പരാമര്‍ശം ഉണ്ടായത്.

റഷ്യയില്‍ നിന്ന് എണ്ണവാതക ഇറക്കുമതി ചെയ്യുന്ന ജര്‍മനിയുടെ നടപടിയാണ് ട്രംപിന് പ്രകോപിപ്പിച്ചത്. ജര്‍മനി ഇത്തരം നടപടിയുമായി മുന്നോട്ടു പോകുമ്പോള്‍ യൂറോപ്പിന്‍െറ സുരക്ഷക്ക് അമേരിക്കയ്ക്ക് കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കോടിക്കണക്കിന് ഡോളര്‍ റഷ്യക്ക് നല്‍കുമ്പോള്‍ യുഎസ് എന്തിനു ജര്‍മനിയെ സംരക്ഷിയ്ക്കണം.

അതേസമയം, ജര്‍മനിയ്ക്ക് സ്വതന്ത്രമായ നയങ്ങളും തീരുമാനങ്ങളുമുണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ തിരിച്ചടിച്ചു. ജര്‍മനിക്കെതിരെ ട്രംപിന്‍െറ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ബ്രസല്‍സിലെത്തിയ മെര്‍ക്കല്‍ മറുപടി നല്‍കിയത്.നാറ്റോയുടെ നിലനില്‍പിനായി ജര്‍മനിയും ഏറെ ചെലവഴിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നാറ്റോ പങ്കാളിയെന്ന നിലയില്‍ ജര്‍മനി സഖ്യകക്ഷികളുമായി നല്ല സമ്പര്‍ക്കത്തിലാണെന്നും നാറ്റോയ്ക്ക് തങ്ങളുടെ വിഹിതം നല്‍കുന്നുണ്ടെന്നും മെര്‍ക്കല്‍ അതിശക്തമായ ഭാഷയില്‍ ട്രംപിന് മറുപടിയായി നല്‍കിയത് അല്‍പ്പം ഒച്ചപ്പാടുണ്ടാക്കി.

പിന്നീട് ഇരുവരും തമ്മില്‍ ബ്രസല്‍സില്‍ കൂടിക്കണ്ടപ്പോള്‍ നേതാക്കള്‍ തമ്മില്‍ യാതൊരു പ്രശ്നവും നിലനില്‍ക്കുന്നില്ലെന്ന് മെര്‍ക്കല്‍ വ്യക്തമാക്കി.
- dated 12 Jul 2018


Comments:
Keywords: Europe - Otta Nottathil - trump_merkel_brussels_nato Europe - Otta Nottathil - trump_merkel_brussels_nato,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1212201808france
യെല്ലോ വെസ്റ്റുകള്‍ക്കു മുന്നില്‍ മാക്രോണ്‍ കീഴടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1212201805FRANCE
ഫ്രഞ്ച് പ്രക്ഷോഭത്തിനു പിന്തുണ കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1112201810khashoggi
എനിക്കു ശ്വാസം കിട്ടുന്നില്ല: ഖഷോഗിയുടെ അവസാന വാക്കുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
111220186france
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തണുപ്പിക്കാന്‍ ശമ്പള വര്‍ധന പ്രഖ്യാപിച്ച് മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1112201804euthansia
ദയാവധം നടപ്പാക്കാന്‍ വോളന്റിയര്‍മാരില്ല; വെയ്റ്റിങ് ലിസ്റ്റ് നീളുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
11122018swissfine
ഫൈനുകളുടെ തലസ്ഥാനം സൂറിച്ച്!
തുടര്‍ന്നു വായിക്കുക
111220182swiss
സ്വിറ്റ്സര്‍ലന്‍ഡിന് ആദ്യമായി വനിതാ പ്രതിരോധ മന്ത്രി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us