ട്രംപ് ഭരണകൂടം എച്ച്1ബി വീസയുടെ ഫീ, വര്‍ഷം ഒരു ലക്ഷം ഡോളറാക്കി ഏകദേശം 88 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ രണ്ടര മുതല്‍ 5 ലക്ഷം രൂപയായിരുന്ന ഫീയാണു കുത്തനെ ഉയര്‍ത്തിയത്.
യുഎസില്‍ നിലവിലുള്ള എച്ച്1ബി വീസക്കാരില്‍ 71% ഇന്ത്യക്കാരാണ്. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ തിരിച്ചടിയാണു പുതിയ തീരുമാനം. യുഎസില്‍ ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമായ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്നത് എച്ച്1ബി വീസയാണ്. കുടിയേറ്റം തടയുന്നതിനാണ് ഫീ കൂട്ടുന്നതെന്ന് ഉത്തരവില്‍ ഒപ്പിട്ട ശേഷം ട്രംപ് പറഞ്ഞു. കമ്പനികളാണ് ഫീ നല്‍കേണ്ടത്.
എന്നാല്‍ എച്ച് 1 ബി, എച്ച് 4 വീസയുള്ളവര്‍ അടുത്ത 14 ദിവസം യുഎസില്‍ തുടരണമെന്നും നിലവില്‍ യുഎസിനു പുറത്തുള്ള ജീവനക്കാര്‍ ഇന്ന് തിരികെ എത്തണമെന്ന് മെറ്റ, മൈക്രോസോഫ്റ്റ് ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ അറിയിച്ചിരുന്നതിന്റെ പിന്നാലെ യുഎസിലെ വിമാനത്താവളങ്ങള്‍ സാക്ഷ്യം വഹിച്ചത് ഇന്ത്യക്കാരായ യാത്രക്കാരുടെ ആശങ്കകള്‍ക്കും അങ്കലാപ്പുകള്‍ക്കുമാണ്. ദുര്‍ഗാപൂജ കണക്കാക്കിയും മറ്റും നാട്ടിലേക്ക് പോകാന്‍ വിമാനത്താവളങ്ങളിലെത്തിയ പല ഇന്ത്യക്കാരും യാത്ര റദ്ദാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യക്കാരായ യാത്രക്കാര്‍ തിരിച്ചിറങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചതിനു പിന്നാലെ സാന്‍ഫ്രാന്‍സിസ്കോ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടാനൊരുങ്ങിയ എമിറേറ്റ്സിന്റെ വിമാനം മണിക്കൂറുകളോളം യാത്ര വൈകി. ദുബായിയിലും മറ്റു ചില ട്രാന്‍സിറ്റ് വിമാനത്താവളങ്ങളിലും ഇന്ത്യക്കാരായ യാത്രക്കാര്‍ ആശങ്കപ്പെട്ട് യാത്ര ഇടയ്ക്കുവെച്ച് അവസാനിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ""സെപ്റ്റംബര്‍ 21 ന് മുന്‍പായി യുഎസില്‍ എത്തിച്ചേരണമെന്നാണ് പറഞ്ഞത്. യുഎസിലുള്ള ജീവനക്കാരോടു സ്വദേശത്തുള്ള യാത്രകള്‍ തല്‍ക്കാലം ഒഴിവാക്കാനും മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുകമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് പൗരരെ ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കാനും വിവിധ മേഖലകളില്‍ ഏറെ വൈദഗ്ധ്യമുള്ളവര്‍ മാത്രം യുഎസില്‍ ജോലിക്കായി എത്തുന്നുവെന്ന് ഉറപ്പാക്കാനുമാണു വീസാ ഫീ ഉയര്‍ത്തുന്നതെന്നു ട്രംപ് വിശദീകരിച്ചു.
ഇനിയും ഇന്‍ഡ്യാക്കാരെ വേണ്ട.
എച്ച്1ബി വീസ അപേക്ഷകര്‍ക്ക് ഒരു ലക്ഷം യുഎസ് ഡോളര്‍ ഫീസ് ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റ നീക്കത്തെ വൈറ്റ്ഹൗസ് ന്യായീകരിക്കുകയും ചെയ്തു. വീസ അപേക്ഷകളുടെ മറവില്‍ ഐടി കമ്പനികള്‍ വലിയ രീതിയില്‍ യുഎസ് പൗരന്മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ സൃഷ്ടിക്കുകയാണെന്നും വൈറ്റ്ഹൗസ് ആരോപിച്ചു.
ട്രംപ് എച്ച്1ബി വീസക്കാര്‍ക്ക് 1 ലക്ഷം ഡോളര്‍ ഫീസ് ചുമത്താന്‍ തീരുമാനിച്ചതോടെ വിമാന ടിക്കറ്റുകള്‍ക്കായി നെട്ടോട്ടമായി. ഫീസ് വര്‍ധന സൃഷ്ടിച്ച ആശങ്കയുടെ പശ്ചാത്തലത്തില്‍ യുഎസിനു പുറത്തുള്ള ജീവനക്കാരോട് എത്രയും വേഗം മടങ്ങിവരാന്‍ വിവിധ ഐടി കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു ഫീസ് വര്‍ധന സംബന്ധിച്ച വാര്‍ത്തയ്ക്കു പിന്നാലെ ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് നേരിട്ടുള്ള വിമാനത്തിന്റെ നിരക്കും കുതിച്ചുയര്‍ന്നു. ഡല്‍ഹിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് 37,000 രൂപയില്‍നിന്ന് 70,000~80,000 രൂപ വരെയായി പല പ്രവാസികളും അവധിക്കാല യാത്രകള്‍ റദ്ദാക്കി.

Comments: