രണ്ടാമതൊരാള്‍ക്ക് കൂടി രോഗബാധയുണ്ടായെന്ന സംശയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി.
പൊട്ടിയ ടെസ്ററ് ട്യൂബില്‍ നിന്നുള്ള മാരക ബാധ; 28~കാരിയുടെ മരണം
ഒക്ടോബര്‍ രണ്ടിനാണ് ഇര്‍കുട്സ്ക് ആന്റി~പ്ളേഗ് റിസര്‍ച്ച് ഇന്‍സ്ററിറ്റ്യൂട്ടിലെ ലാബ് ടെക്നീഷ്യനായ ദാരിയ എസ്. (28) ന്യൂമോണിക് പ്ളേഗ് (ഘൗിഴലിുലേെ) ബാധിച്ച് ദാരുണമായി മരിച്ചത്. രോഗകാരികളടങ്ങിയ ടെസ്ററ് ട്യൂബ് ലാബില്‍ വെച്ച് അബദ്ധത്തില്‍ പൊട്ടിയതാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്ളേഗാണ് മരണകാരണമെന്ന് റഷ്യന്‍ അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഗുരുതരമായ ന്യുമോണിയ ബാധ മാത്രമാണ് ഇതെന്നാണ് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വിചിത്രമായ വാദം. അടുത്ത കാലത്തൊന്നും ഇര്‍കുട്സ്കില്‍ പ്ളേഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റഷ്യന്‍ അധികൃതര്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചു.
ആശുപത്രികള്‍ പൂട്ടി; വന്‍ സുരക്ഷാ മുന്‍കരുതലുകള്‍
പ്ളേഗ് ബാധ നിഷേധിക്കുമ്പോഴും മേഖലയില്‍ റഷ്യ സ്വീകരിച്ചിരിക്കുന്ന അസാധാരണമായ പ്രതിരോധ നടപടികള്‍ ലോകരാജ്യങ്ങളില്‍ കടുത്ത സംശയമുണര്‍ത്തുന്നുണ്ട്:
ഇര്‍കുട്സ്കിലെ അഞ്ച് പ്രധാന ആശുപത്രികള്‍ മുന്‍കരുതലിന്റെ ഭാഗമായി താല്‍ക്കാലികമായി അടച്ചുപൂട്ടി.മരിച്ച ജീവനക്കാരുമായി സമ്പര്‍ക്കത്തില്‍ വന്ന 200~ലധികം ആളുകളെ അധികൃതര്‍ കര്‍ശന ക്വാറനൈ്റനില്‍ പ്രവേശിപ്പിച്ചു.
അജ്ഞാതമായ ന്യുമോണിയ ബാധയ്ക്ക് പിന്നിലെ യഥാര്‍ത്ഥ രോഗകാരി ഏതാണെന്നും, പൊതുജനാരോഗ്യ നടപടികളിലേക്ക് നയിച്ച സാഹചര്യമെന്തെന്നും, രണ്ടാമത്തെ ജീവനക്കാരന്റെ ആരോഗ്യസ്ഥിതി എന്താണെന്നും വ്യക്തമാക്കണമെന്ന് ഡബ്ള്യു.എച്ച്.ഒ ആവശ്യപ്പെട്ടു.
ജാഗ്രത വേണമെന്ന് അമേരിക്ക; ഒളിച്ചുകളിയുമായി ക്രെംലിന്‍
മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് ഡ്രോപ്ളെറ്റുകള്‍ (ശ്രവങ്ങള്‍) വഴി അതിവേഗം പടരുന്ന മാരകമായ രോഗമാണ് ന്യൂമോണിക് പ്ളേഗ് എന്ന് യു.എസ് സ്റേററ്റ് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കി. രോഗബാധിതരെ ഉടനടി കണ്ടെത്തുകയും സമ്പര്‍ക്കത്തിലുള്ളവരെ കര്‍ശന നിരീക്ഷണത്തിലാക്കുകയും ചെയ്യേണ്ടത് ആഗോള ആരോഗ്യസുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് യു.എസ് ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തില്‍ മാധ്യമവാര്‍ത്തകളെ പൂര്‍ണ്ണമായി വിശ്വസിക്കരുതെന്നും കൂടുതല്‍ ജാഗ്രതയോടെ മാത്രമേ റിപ്പോര്‍ട്ടുകളെ കാണാവൂ എന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു. ലാബില്‍ നിന്നുള്ള അപകടകരമായ രോഗാണു ചോര്‍ച്ചയെ റഷ്യ ഒളിച്ചുവെക്കാന്‍ ശ്രമിക്കുകയാണോ എന്ന ആശങ്കയാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ഉയരുന്നത്.

Comments: