ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികള്‍: തായ്വാന്റെ സ്ററാര്‍ലക്സ് എയര്‍ലൈന്‍സ് ഒന്നാമത്; പട്ടികയില്‍ ഏഷ്യന്‍ ആധിപത്യം

News Photo 1 - Europe - Otta Nottathil - World_s_cleanest_airlines_Taiwan_s_Starlux_Airlines_ranks_first_Asian_airlines_dominate_the_list
ബര്‍ലിന്‍ : ആഗോള വ്യോമയാന മേഖലയിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികളുടെ പട്ടികയില്‍ വന്‍ കുതിച്ചുചാട്ടവുമായി തായ്വാന്‍ വിമാനക്കമ്പനിയായ സ്ററാര്‍ലക്സ് എയര്‍ലൈന്‍സ് ഒന്നാം സ്ഥാനത്ത്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ സ്കൈട്രാക്സിന്റെ 'വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്സ് 2026' ലാണ് സ്ററാര്‍ലക്സ് ലോകത്തെ ഏറ്റവും വൃത്തിയുള്ള എയര്‍ലൈനായി തിരഞ്ഞെടുക്കപ്പെട്ടത്. 2025~ല്‍ ഏഴാം സ്ഥാനത്തായിരുന്ന കമ്പനി അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് ഇത്തവണ നടത്തിയത്.

വിമാനത്തിനുള്ളിലെ സീറ്റുകള്‍, ട്രേ ടേബിളുകള്‍, കാര്‍പെറ്റുകള്‍, ശുചിമുറികള്‍, ക്യാബിന്‍ പാനലുകള്‍ എന്നിവയുടെ സൂക്ഷ്മമായ ശുചിത്വ നിലവാരം വിലയിരുത്തി യാത്രക്കാര്‍ നേരിട്ട് നല്‍കിയ റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം.

ആദ്യ പത്തില്‍ ഏഷ്യന്‍ ആധിപത്യം; ഖത്തര്‍ എയര്‍വേയ്സ് ഏഴാമത്

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള എയര്‍ലൈനുകളുടെ ആദ്യ പത്ത് സ്ഥാനങ്ങളും പൂര്‍ണ്ണമായും ഏഷ്യന്‍, മിഡില്‍ ഈസ്ററ് വിമാനക്കമ്പനികള്‍ കൈയടക്കി. പ്രവാസികള്‍ക്ക് ഏറെ സുപരിചിതമായ വിമാനക്കമ്പനികളാണ് ഈ പട്ടികയില്‍ മുന്‍നിരയിലുള്ളത്:

സ്ററാര്‍ലക്സ് എയര്‍ലൈന്‍സ് (തായ്വാന്‍)
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് (സിംഗപ്പൂര്‍)
എ.എന്‍.എ ഓള്‍ നിപ്പോണ്‍ എയര്‍വേയ്സ് (ജപ്പാന്‍)
ഹൈനാന്‍ എയര്‍ലൈന്‍സ് (ചൈന)
കത്തേ പസഫിക് എയര്‍വേയ്സ് (ഹോങ്കോങ്)
ഇ.വി.എ എയര്‍ (തായ്വാന്‍)
ഖത്തര്‍ എയര്‍വേയ്സ് (ഖത്തര്‍)
ജപ്പാന്‍ എയര്‍ലൈന്‍സ് (ജപ്പാന്‍)
ചൈന എയര്‍ലൈന്‍സ് (തായ്വാന്‍)
കൊറിയന്‍ എയര്‍ (ദക്ഷിണ കൊറിയ)

യൂറോപ്യന്‍ എയര്‍ലൈനുകള്‍ക്ക് കനത്ത തിരിച്ചടി; സ്വിസ് എയര്‍ മുന്നില്‍, ലുഫ്താന്‍സ 18~ാമത്
ശുചിത്വത്തിന്റെ കാര്യത്തില്‍ ലോകത്തെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഒരു യൂറോപ്യന്‍ വിമാനക്കമ്പനിക്ക് പോലും ഇടംപിടിക്കാനായില്ല എന്നത് ശ്രദ്ധേയമാണ്.

യൂറോപ്യന്‍ എയര്‍ലൈനുകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് 13~ാം സ്ഥാനത്തുള്ള സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ ലൈന്‍സ് ആണ്. യൂറോപ്പിലെ ഏറ്റവും വൃത്തിയുള്ള എയര്‍ലൈനായി സ്വിസ് മാറി. അതേസമയം, ജര്‍മ്മനിയുടെ ദേശീയ വിമാനക്കമ്പനിയായ ലുഫ്താന്‍സയ്ക്ക് 18~ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ പ്രതികരണങ്ങള്‍ ശേഖരിച്ചാണ് സ്കൈട്രാക്സ് ഈ വാര്‍ഷിക റാങ്കിംഗ് തയ്യാറാക്കിയത്. ഏഴ് ഭാഷകളിലായി നടന്ന വിപുലമായ സര്‍വേയില്‍ ആഗോളതലത്തിലെ 325~ലധികം പ്രമുഖ എയര്‍ലൈനുകളാണ് മത്സരിച്ചത്. ക്യാബിന്‍ ശുചിത്വത്തില്‍ യാത്രക്കാരുടെ വിശ്വാസ്യത പൂര്‍ണ്ണമായി നേടിയെടുക്കാന്‍ ഏഷ്യന്‍ എയര്‍ലൈനുകള്‍ കാണിക്കുന്ന സൂക്ഷ്മതയാണ് ഈ ആധിപത്യത്തിന് പിന്നിലെന്ന് വ്യോമയാന വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
- dated 01 Oct 2026

Comments:

Keywords: Europe - Otta Nottathil - World_s_cleanest_airlines_Taiwan_s_Starlux_Airlines_ranks_first_Asian_airlines_dominate_the_list Europe - Otta Nottathil - World_s_cleanest_airlines_Taiwan_s_Starlux_Airlines_ranks_first_Asian_airlines_dominate_the_list,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

the_worlds_happiest_nation_finland_faces_economic_crisis_fiscal_burdens_oct_09_2026
യൂറോപ്പ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; കടുത്ത ശൈത്യത്തോടൊപ്പം കടുത്ത ചെലവുചുരുക്കലിനും ഒരുങ്ങി ഫിന്‍ലന്‍ഡ്
nobel_peace_prize_2026_indian_women_navi_pillai_oct_09_2026
യൂറോപ്പ് വര്‍ണ്ണവിവേചനത്തിന്റെ കറുത്ത നാളുകളില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; ഇന്ത്യന്‍ വംശജ നവി പിള്ളയ്ക്ക് 2026~ലെ നൊബേല്‍ സമാധാന പുരസ്കാരം
schroeder_celebrate_with_putin_birthday_oct_08_2026
യൂറോപ്പ് പുടിന്റെ പിറന്നാള്‍ വിരുന്നില്‍ പങ്കെടുത്ത് മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഗേര്‍ഹാര്‍ഡ് ഷ്രോഡര്‍; ഉക്രെയ്നില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കനത്ത പ്രതിഷേധം
Russian_attack_on_buses_Ukraines_Kramatorsk_kills_30_peoples_oct_08_2026
യൂറോപ്പ് യുക്രെയ്നിലെ ക്രാമറ്റോര്‍സ്കില്‍ യാത്രാബസുകള്‍ക്ക് നേരെ റഷ്യന്‍ ബോംബാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരിക്ക്: പൊതുഗതാഗതം നിര്‍ത്തിവെച്ചു; യുദ്ധക്കുറ്റത്തിന് അന്വേഷണം
nobel_prize_for_literature_anne_carson_2026_oct_08
യൂറോപ്പ് സാഹിത്യ നൊബേല്‍ പുരസ്കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്സണ്; ക്ളാസിക് സാഹിത്യത്തിന് പുതുഭാഷ്യം നല്‍കിയ പ്രതിഭ: ചരിത്രത്തില്‍ സാഹിത്യ നൊബേല്‍ നേടുന്ന 19~ാമത്തെ വനിത
Next_lab_worker_infected_with_the_plague_in_russia_WHO_warning_oct08_2026
യൂറോപ്പ് റഷ്യന്‍ ലാബില്‍ നിന്ന് പ്ളേഗ് പടരുന്നുവോ? രണ്ടാമത്തെ ജീവനക്കാരനും ബാധിച്ചെന്ന് സംശയം; മോസ്കോയ്ക്ക് മേല്‍ ലോകാരോഗ്യ സംഘടനയുടെയും രൗ അമേരിക്കയുടെയും കടുത്ത സമ്മര്‍ദ്ദം; 5 ആശുപത്രികള്‍ അടച്ചു, 200 പേര്‍ ക്വാറനൈ്റനില്‍
tug_of_war_europe_RKB_Italy_oct_2026
യൂറോപ്പ് യൂറോപ്പ് വടംവലി കിരീടം കിംഗ്സ് റോമാ റെഡിന്; ക്നാനായ ഫ്രണ്ട്സ് റോമാ രണ്ടാമത്; മൂന്നാം സ്ഥാനം നേടി മലബാര്‍ പുള്ളേഴ്സ് ജര്‍മ്മനി: റോമില്‍ കായികാവേശം പടര്‍ത്തി ആര്‍.കെ.ബി ഇറ്റലിയുടെ വടംവലി മാമാങ്കം അരങ്ങേി