ന്യൂഡെല്‍ഹി: ഇന്ത്യയുഎസ് വ്യാപാരക്കരാറിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യയുഎസും വ്യാപാരക്കരാറിനു
ധാരണയായെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
ഇതോടെ യുഎസ് ഇന്ത്യയ്ക്കു മേല്‍ ചുമത്തിയിരുന്ന തീരുവ 25 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറയും. ഇതിനു പുറമെ ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 25 ശതമാനം പിഴത്തീരുവ എടുത്തുമാറ്റാനും ധാരണയായി. പകരം റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്താന്‍ സമ്മതിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരക്കരാര്‍ പ്രഖ്യാപിച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് യുഎസുമായുള്ള കരാര്‍.
തീരുവ കുറച്ചതിനു സമൂഹമാധ്യമ പോസ്ററില്‍ നരേന്ദ്ര മോദി ട്രംപിന് നന്ദി പറഞ്ഞു. വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ ഇതിനു പിന്നാലെ വ്യാപാരകരാറില്‍ ധാരണയായെന്ന് സ്ഥിരീകരിച്ചു. യുഎസ് ഉല്പന്നങ്ങള്ക്കു തീരുവ പൂജ്യമാക്കുമെന്ന പ്രഖ്യാപനം പാര്‍ലമെന്റില്‍ വന്‍കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു.
2021 നും 2024 നും ഇടയില്‍ ഇന്ത്യയുടെ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഏകദേശം 19 മടങ്ങ് വര്‍ദ്ധിച്ചു, പ്രതിദിനം 0.1 ദശലക്ഷം ബാരലില്‍ നിന്ന് 1.9 ദശലക്ഷം ബാരലായി. ഇതേ കാലയളവില്‍ ചൈനയുടെ വാങ്ങലുകള്‍ 50 ശതമാനം വര്‍ദ്ധിച്ച് പ്രതിദിനം 2.4 ദശലക്ഷം ബാരലായി.

Comments: