യൂറോപ്പിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് നേരെ ഞെട്ടിക്കുന്ന സൈബര്‍ ആക്രമണം; ഫ്രീസറുകളിലെ താപനില 50 ഡിഗ്രിയിലേക്ക് ഉയര്‍ത്തി ഹാക്കര്‍മാര്‍; ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കള്‍ നശിച്ചു

News Photo 1 - Europe - Otta Nottathil - hacker_attack_on_supermarkets_refrigeration_temparature_rose_to_50_degrees_nov_02_2026
ബര്‍ലിന്‍: /സ്റേറാക്ക്ഹോം : യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളെ ലക്ഷ്യമിട്ട് ഹാക്കര്‍മാരുടെ ആസൂത്രിത സൈബര്‍ ആക്രമണം. സ്വീഡനിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ ഐ.സി.എ (ICA), കോപ് (Coop) എന്നിവയുടെ വിവിധ ശാഖകളിലെ റഫ്രിജറേറ്ററുകളുടെയും ഫ്രീസറുകളുടെയും നിയന്ത്രണം ഹാക്കര്‍മാര്‍ പിടിച്ചെടുത്തു. ഫ്രീസറുകളിലെ താപനില ഒറ്റരാത്രികൊണ്ട് 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ത്തിയതോടെ സൂക്ഷിച്ചിരുന്ന ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കളാണ് നശിച്ചത്.

സ്വീഡന് പുറമെ ബെല്‍ജിയം, ലക്സംബുര്‍ഗ് എന്നീ രാജ്യങ്ങളിലെ ഭക്ഷ്യ വിപണന കേന്ദ്രങ്ങളും സമാനമായ രീതിയില്‍ സൈബര്‍ ആക്രമണത്തിന് ഇരയായതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പല സൂപ്പര്‍മാര്‍ക്കറ്റുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല.

ഒറ്റരാത്രികൊണ്ട് ഫ്രീസറുകള്‍ 'ഓവനുകളായി'

തെക്കന്‍ സ്വീഡനിലെ സ്യോബോയിലുള്ള (Sjeobo) ഐ.സി.എ ക്വാണ്ടം (ICA Kvantum) സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. "ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. (രാത്രിയില്‍ ഞങ്ങളുടെ കൂളിംഗ്~ഫ്രീസിംഗ് സംവിധാനങ്ങള്‍ ഹാക്ക് ചെയ്യപ്പെടുകയും താപനില 50 ഡിഗ്രിയിലേക്ക് മാറ്റപ്പെടുകയും ചെയ്തു. കേടായ മുഴുവന്‍ ഭക്ഷ്യവസ്തുക്കളും നീക്കം ചെയ്യാനും സംവിധാനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കാനും ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുകയാണ്," അധികൃതര്‍ വ്യക്തമാക്കി.) തിങ്കളാഴ്ച രാവിലെ അടച്ചിട്ട ഈ ശാഖ, കേടായ സാധനങ്ങള്‍ മാറ്റിയ ശേഷം പിന്നീട് തുറന്നു പ്രവര്‍ത്തിച്ചു. സ്റേറാക്ക്ഹോമിലെ ഐ.സി.എ ശാഖകളിലും സമാനമായ രീതിയില്‍ ജീവനക്കാര്‍ കേടായ സാധനങ്ങള്‍ ഷെല്‍ഫുകളില്‍ നിന്ന് നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബെല്‍ജിയത്തില്‍ 40~ലധികം സൂപ്പര്‍മാര്‍ക്കറ്റുകളെ ബാധിച്ചു

രാത്രിയിലുണ്ടായ സാങ്കേതിക തകരാര്‍ തങ്ങളുടെ ചില ശാഖകളിലെ ശീതീകരണ സംവിധാനങ്ങളെ ബാധിച്ചതായി ഐ.സി.എ ഗ്രൂപ്പ് വക്താവ് ഗുസ്താഫ് നില്‍സണ്‍ സ്വീഡിഷ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. tIm]v (Coop) ശൃംഖലയുടെ ആറ് ശാഖകളെയാണ് സൈബര്‍ ആക്രമണം നിശ്ചലമാക്കിയത്. അതേസമയം, ബെല്‍ജിയത്തില്‍ നാല്പതിലധികം ഡെല്‍ഹൈസ് (Delhaize) സൂപ്പര്‍മാര്‍ക്കറ്റുകളിലും ശീതീകരണ സംവിധാനങ്ങളിലെ താപനില അസാധാരണമായി ഉയര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതൊരു 'ഐ.ടി തകരാര്‍' ആണെന്നാണ് കമ്പനി വക്താവ് പ്രതികരിച്ചതെങ്കിലും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വന്‍ സാമ്പത്തിക നഷ്ടം; പിന്നില്‍ ആരെന്ന് വ്യക്തമല്ല

സൂപ്പര്‍മാര്‍ക്കറ്റുകളിലെ കോള്‍ഡ് സ്റേറാറേജുകളും റാക്കുകളും പൂര്‍ണ്ണമായും കാലിയാക്കി ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു കളയേണ്ടി വന്നതിനാല്‍ വന്‍ സാമ്പത്തിക നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഫ്രാന്‍സിലെ നൂറിലധികം സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് നേരെയും സമാനമായ സൈബര്‍ ആക്രമണം നടന്നിരുന്നു. അന്ന് താപനില പെട്ടെന്ന് ഉയര്‍ന്നതിനെ തുടര്‍ന്ന് ചില ഫ്രീസറുകള്‍ക്ക് തീപിടിക്കുന്ന സാഹചര്യം വരെയുണ്ടായി. യൂറോപ്പിലെ ഭക്ഷ്യവിതരണ ശൃംഖലയെ ലക്ഷ്യമിട്ടുള്ള ഈ പുതിയ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
- dated 02 Nov 2026

Comments:

Keywords: Europe - Otta Nottathil - hacker_attack_on_supermarkets_refrigeration_temparature_rose_to_50_degrees_nov_02_2026 Europe - Otta Nottathil - hacker_attack_on_supermarkets_refrigeration_temparature_rose_to_50_degrees_nov_02_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

poland_shooting_24_year_convict_Nov_08_2026
യൂറോപ്പ് പോളണ്ടിനെ ഞെട്ടിച്ച ക്രൂരത ; ക്രാക്കോവിലും കുടുംബത്തിലും രക്തം ചിന്തിച്ച് 24~കാരന്‍; മാതാപിതാക്കളും സഹോദരിയും അടക്കം നാലുപേരെ വകവരുത്തി
shooting_poland_crakow_5_dead_Nov_07_2026
യൂറോപ്പ് പോളണ്ടിനെ നടുക്കി വെടിവയ്പ്പ്; പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ക്രാക്കോവില്‍ ആറു പേര്‍ കൊല്ലപ്പെട്ടു; രാജ്യത്ത് സുരക്ഷ ശക്തമാക്കി
president_israel_invites_gadi_eisenkot_to_form_govt_nov_07_2026
യൂറോപ്പ് ഇസ്രായേലില്‍ നിര്‍ണ്ണായക രാഷ്ട്രീയ മാറ്റം; ബെഞ്ചമിന്‍ നെതന്യാരുവിന് തിരിച്ചടി നല്‍കി ഗാഡി ഐസന്‍കോട്ടിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച് പ്രസിഡന്റ്
france_debt_euro_zone_threat_nov_07_2026
യൂറോപ്പ് ഫ്രാന്‍സില്‍ രൂക്ഷമാകുന്ന സാമ്പത്തിക പ്രതിസന്ധി; കുതിച്ചുയരുന്ന കടബാധ്യതയും വായ്പാ പലിശയും യൂറോപ്യന്‍ വിപണിക്ക് കനത്ത ഭീഷണി
pope_leo_XIV_trip_starts_to_south_america_Nov_06_2026
യൂറോപ്പ് ചരിത്രയാത്രയുമായി മാര്‍പാപ്പ ലിയോ പതിനാലാമന്‍; 12 ദിവസത്തെ ദക്ഷിണ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കം; ആദ്യ ഘട്ടം ഉറുഗ്വേയില്‍
strike_over_higher_wages_france_Nov_05_2026
യൂറോപ്പ് ഉയര്‍ന്ന കൂലി ആവശ്യപ്പെട്ട് ഫ്രാന്‍സില്‍ വന്‍ തൊഴിലാളി സമരം ; തെരുവില്‍ പ്രതിഷേധവുമായി ലക്ഷക്കണക്കിന് ആളുകള്‍; 70,000 പോലീസ് സേനയെ വിന്യവിച്ചു
bomb_threat_against_at_leat_14_flights_in_europe_Nov_05_2026
യൂറോപ്പ് യൂറോപ്പില്‍ ഞെട്ടല്‍ ; കുറഞ്ഞത് 20 യാത്രാവിമാനങ്ങള്‍ക്ക് നേരെ വന്‍ ബോംബ് ഭീഷണി ; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ വിമാനങ്ങള്‍ അടിയന്തരമായി ഇറക്കി