റഷ്യന്‍ സൈന്യത്തില്‍ ചേരരുതെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: യുക്രെയിനെതിരായ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിനൊപ്പം ചേരരുതെന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി വിദേശകാര്യ മന്ത്രാലയം. മോസ്കോയിലേക്ക് യാത്ര ചെയ്ത നിരവധി ഇന്ത്യക്കാരെ യുക്രെയിനിലെ യുദ്ധ ജോലികള്‍ക്ക് നിര്‍ബന്ധിതരാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നിര്‍ദേശം.

"അടുത്തിടെ ഇന്ത്യന്‍ പൗരന്മാരെ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ കണ്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സര്‍ക്കാര്‍ നിരവധി തവണ ഈ നടപടിയുടെ അപകടസാധ്യതകള്‍ അടിവരയിട്ടു, അതനുസരിച്ച് വളരെ അപകടം നിറഞ്ഞ ഈ സാഹചര്യത്തെ കുറിച്ച് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്,"~ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

റഷ്യയിലേക്കെത്തിയ വിദ്യാര്‍ഥികളടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ റഷ്യന്‍ സൈന്യത്തിലേക്ക് ചേര്‍ന്നതായി അടുത്തിടെ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി ഏജന്‍റുമാര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നതായും നിര്‍മാണ ജോലികള്‍ക്കായി എത്തുന്നവരെ കൂടുതലായി യുദ്ധങ്ങള്‍ക്കയക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് വീണ്ടും നിര്‍ദേശം നല്‍കിയത്.
- dated 11 Sep 2025

Comments:

Keywords: Europe - Otta Nottathil - indians_warned_not_to_join_russian_army Europe - Otta Nottathil - indians_warned_not_to_join_russian_army,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

the_worlds_happiest_nation_finland_faces_economic_crisis_fiscal_burdens_oct_09_2026
യൂറോപ്പ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; കടുത്ത ശൈത്യത്തോടൊപ്പം കടുത്ത ചെലവുചുരുക്കലിനും ഒരുങ്ങി ഫിന്‍ലന്‍ഡ്
nobel_peace_prize_2026_indian_women_navi_pillai_oct_09_2026
യൂറോപ്പ് വര്‍ണ്ണവിവേചനത്തിന്റെ കറുത്ത നാളുകളില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; ഇന്ത്യന്‍ വംശജ നവി പിള്ളയ്ക്ക് 2026~ലെ നൊബേല്‍ സമാധാന പുരസ്കാരം
schroeder_celebrate_with_putin_birthday_oct_08_2026
യൂറോപ്പ് പുടിന്റെ പിറന്നാള്‍ വിരുന്നില്‍ പങ്കെടുത്ത് മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഗേര്‍ഹാര്‍ഡ് ഷ്രോഡര്‍; ഉക്രെയ്നില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കനത്ത പ്രതിഷേധം
Russian_attack_on_buses_Ukraines_Kramatorsk_kills_30_peoples_oct_08_2026
യൂറോപ്പ് യുക്രെയ്നിലെ ക്രാമറ്റോര്‍സ്കില്‍ യാത്രാബസുകള്‍ക്ക് നേരെ റഷ്യന്‍ ബോംബാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരിക്ക്: പൊതുഗതാഗതം നിര്‍ത്തിവെച്ചു; യുദ്ധക്കുറ്റത്തിന് അന്വേഷണം
nobel_prize_for_literature_anne_carson_2026_oct_08
യൂറോപ്പ് സാഹിത്യ നൊബേല്‍ പുരസ്കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്സണ്; ക്ളാസിക് സാഹിത്യത്തിന് പുതുഭാഷ്യം നല്‍കിയ പ്രതിഭ: ചരിത്രത്തില്‍ സാഹിത്യ നൊബേല്‍ നേടുന്ന 19~ാമത്തെ വനിത
Next_lab_worker_infected_with_the_plague_in_russia_WHO_warning_oct08_2026
യൂറോപ്പ് റഷ്യന്‍ ലാബില്‍ നിന്ന് പ്ളേഗ് പടരുന്നുവോ? രണ്ടാമത്തെ ജീവനക്കാരനും ബാധിച്ചെന്ന് സംശയം; മോസ്കോയ്ക്ക് മേല്‍ ലോകാരോഗ്യ സംഘടനയുടെയും രൗ അമേരിക്കയുടെയും കടുത്ത സമ്മര്‍ദ്ദം; 5 ആശുപത്രികള്‍ അടച്ചു, 200 പേര്‍ ക്വാറനൈ്റനില്‍
tug_of_war_europe_RKB_Italy_oct_2026
യൂറോപ്പ് യൂറോപ്പ് വടംവലി കിരീടം കിംഗ്സ് റോമാ റെഡിന്; ക്നാനായ ഫ്രണ്ട്സ് റോമാ രണ്ടാമത്; മൂന്നാം സ്ഥാനം നേടി മലബാര്‍ പുള്ളേഴ്സ് ജര്‍മ്മനി: റോമില്‍ കായികാവേശം പടര്‍ത്തി ആര്‍.കെ.ബി ഇറ്റലിയുടെ വടംവലി മാമാങ്കം അരങ്ങേി