ബ്രസല്‍സ്: യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ ഉര്‍സുല ഫോണ്‍ ഡെര്‍ ലെയ്നെതിരേ അവതരിപ്പിക്കപ്പെട്ട അവിശ്വാസപ്രമേയം പരാജയപ്പെട്ടു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഉര്സുലയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്നാരോപിച്ച് തീവ്ര വലതുപക്ഷ എംപിമാരാണു പ്രമേയം അവതരിപ്പിച്ചത്. യൂറോപ്യന്‍ പാര്‍ലമെന്റില്‍ 175 അംഗങ്ങളാണ് പ്രയേമത്തെ പിന്തുണച്ചത്. 360 പേര് എതിര്‍ത്തു. 18 അംഗങ്ങള്‍ വിട്ടുനിന്നു.
കോവിഡ് കാലത്ത് ഉര്‍സുലയും വാക്സിന് നിര്‍മിക്കുന്ന ഫൈസര്‍ കമ്പനിയും തമ്മില്‍ നടത്തിയ ആശയവിനിമയം സുതാര്യമല്ലായിരുന്നുവെന്നും തീവ്രവലതുപക്ഷം ചൂണ്ടണ്ടിക്കാട്ടി. എന്നാല്‍, തന്റെ സമീപനമാണ് യൂണിയനിലെ എല്ലാ രാജ്യങ്ങള്‍ക്കും ഒരേപോലെ വാക്സിന് ലഭിക്കാന്‍ കാരണമായതെന്ന് ഉര്‍സുല മറുപടി നല്‍കിയത് ഭരണപക്ഷം വലിയ കൈയ്യടിയോടെയാണ് സ്വീകരിച്ചത്.

Comments: