Advertisements
|
ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം നാളെ
ജോസ് കുമ്പിളുവേലില്‍
വത്തിക്കാന്‍സിറ്റി: കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഞായറാഴ്ച നടക്കും.
വത്തിക്കാന്‍ സമയം രാവിലെ പത്തിനാണ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കുന്നത്. വിശുദ്ധ പത്രോസിന്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ക്കുശേഷം സെന്റ്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കര്‍ദിനാള്‍മാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി മാര്‍പാപ്പ എത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്നു നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും.
ആദ്യ മാര്‍പാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ സ്ഥാനത്തെ കുറിയ്ക്കുന്ന വലിയ മുക്കുവന്റെ മോതിരവും ഇടയധര്‍മം ഓര്‍മപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും. സന്റ് പീറ്റേഴ്സ് ചത്വരത്തിലൂടെ പോപ് മൊബീലില്‍ മാര്‍പാപ്പ വിശ്വാസികളെ ആശീര്‍വദിക്കും.
സ്ഥാനാരോഹണച്ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. വത്തിക്കാനില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
അമേരിക്കയില്‍നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ എന്ന ബഹുമതിയില്‍ യുഎസിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി, വാന്‍സും സ്റേററ്റ് സെക്രട്ട റി മാര്‍ക്കോ റൂബിയോയും, നിരവധി യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും പങ്കെടുക്കും. ഗള്‍ഫില്‍ സന്ദര്‍ശനം നടത്തുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചടങ്ങില്‍ പങ്കെടുത്തേക്കും.
ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മത്തറെല്ല, പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല ഫോണ്‍ ഡെര്‍ ലെയെന്‍, യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി, പെറു പ്രസിഡന്റ് ദിന എര്‍സിലിയ ബൊലാര്‍തെ സെഗാര, ബ്രിട്ടനിലെ എഡ്വേര്‍ഡ് രാജകുമാരന്, നൈജീരിയന്‍ പ്രസിഡന്റ് ബൊല അഹമ്മദ് ടിനുബു, ഡെന്മാര്ക്ക് രാജ്ഞി മാക്സിമ, ആല്‍ബനീസ്, ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോ ബോയ്റു, പ്രധാനമന്ത്രി ഡിക് ഷൂഫ്, ഇസ്രേലി പ്രസിഡന്റ് ഐസക് ഹെര്‍സോഗ് തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്ന് വത്തിക്കാന്‍ അറിയിച്ചു. മാത്രമല്ല മാര്‍പാപ്പയുടെ ജന്മനാടായ അമേരിക്കയില്‍നിന്നും ഒരു പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിരുന്ന പെറുവില്‍ നിന്നും ഒട്ടനവധി വിശ്വാസികളും സ്ഥാനാരോഹണത്തിന് സാക്ഷ്യം വഹിയ്ക്കാന്‍ വത്തിക്കാനിലെത്തിയിട്ടുണ്ട്. സ്ഥാനാരോഹണച്ചടങ്ങിന്റെ തല്‍സമയ സംപ്രേക്ഷണവും ഉണ്ടായിരിയ്ക്കും. |
|
- dated 17 May 2025
|
|
Comments:
Keywords: Europe - Otta Nottathil - pope_leo_14_amt_einfuehrung_sontag_may_18_2025 Europe - Otta Nottathil - pope_leo_14_amt_einfuehrung_sontag_may_18_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|