പറവൂര്‍ (കാച്ചി): സ്ളോവേനിയയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പുത്തന്‍വേലിക്കര തുരുത്തൂര്‍ ഒളാട്ടുപുറത്ത് ടോമി വിന്‍സന്റ്, മേരി നിമ്മി ദമ്പതികളുടെ മകനായ മെബിന് ടോമി (24) ആണു മരിച്ചത്. സ്ളോവേനിയയില്‍ ജോലി ചെയ്യുന്ന മെബിന്, അവധിക്ക് നാട്ടിലെത്തി 23 ന് തിരിച്ചു പോകുമ്പോഴായിരുന്നു സംഭവം.
ഒമാനില്‍ നിന്നു വിമാനം പറന്നുയര്‍ന്ന സമയത്താണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്നു വിമാനം അടിയന്തരമായി
തിരിച്ചിറക്കി മെബിനെ ഒമാനിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 7ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു.
സംസ്കാരം വൈകുന്നേരം 4.30ന് തുരുത്തൂര്‍ സെന്റ് തോമസ് സീനായ് മൗണ്ട് പള്ളിയില്‍ നടത്തി. സഹോദരി: മേരി മീനു.

Comments: