വത്തിക്കാന്‍ സിറ്റി: യേശു ലോകത്തെ രക്ഷിച്ചത് ഒറ്റക്കാണെന്നും മറിയത്തെ സഹരക്ഷകയെന്ന് വിശേഷിപ്പിക്കരുതെന്നും വത്തിക്കാന്‍. അമ്മയായ മറിയത്തിന്‍റെ വിവേകമുള്ള വാക്കുകള്‍ യേശു കേട്ടിരിക്കാമെങ്കിലും ലോകത്തെ നിത്യനരകത്തില്‍ നിന്നും രക്ഷിച്ചത് മാതാവിന്‍റെ സഹായത്തോടെയല്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
കത്തോലിക്കര്‍ മറിയത്തെ സഹരക്ഷകയെന്ന് വിശേഷിപ്പിക്കരുതെന്നും വിശ്വാസ തിരുസംഘം തയാറാക്കി ലിയോ പതിന്നാലാമന്‍ മാര്‍പ്പാപ്പ അംഗീകരിച്ച പുതിയ ശാസനത്തില്‍ പറയുന്നു. ഇതോടെ കാലങ്ങളായി സഭയില്‍ നിലനിന്നിരുന്ന തര്‍ക്കത്തിനാണ് പരിഹാരമാവുന്നത്.
കുരിശുമരണത്തിലൂടെ യേശു മനുഷ്യവംശത്തിന് രക്ഷയേരിയെന്നാണ് ൈ്രകസ്തവ വിശ്വാസം. കത്തോലിക്കരുള്‍പ്പെടെയുള്ള ക്രിസ്തീയ വിഭാഗങ്ങള്‍ ദൈവമാതാവായ മറിയം ഈ രക്ഷാകൃത്യത്തില്‍ യേശുവിനെ സഹായിച്ചോ എന്ന് നൂറ്റാണ്ടുകളായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. മറിയത്തിന് സഹരക്ഷക എന്ന വിശേഷണം നല്‍കുന്നതിനെ അന്തരിച്ച മാര്‍പാപ്പമാരായ ഫ്രാന്‍സിസും ബെനഡിക്ട് പതിനാറാമനും എതിര്‍ത്തിരുന്നു. നിലവില്‍ ഇതിനെല്ലാമൊരു പരിഹാരമായിരിക്കുകയാണ്.

Comments: