ആറ് ജീവനക്കാരും 175 യാത്രക്കാരുമുള്ള വിമാനത്തിന് മെഡിക്കല്‍ അടിയന്തരാവസ്ഥ കാരണം ബില്‍ബാവോയില്‍ ഒരു ഷെഡ്യൂള്‍ ചെയ്യാത്ത ലാന്‍ഡിംഗ് നടത്തേണ്ടിവന്നുവെന്ന് എയര്‍ലൈന്‍ അറിയിച്ചുവെങ്കിലും യാത്രക്കാരനെ രക്ഷപെടുത്താനായില്ല.
ജീവനക്കാരുടെ അടിയന്തര വൈദ്യസഹായവും പുനരുജ്ജീവന ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും, വിമാനത്തില്‍ വെച്ച് യാത്രക്കാരന് മരണത്തിനു കീഴടങ്ങി. വിമാനം അടുത്ത ദിവസമാണ് യാത്ര തുടര്‍ന്നത്.
മരിച്ചയാളുടെ ബന്ധുക്കളോട് യൂറോവിംഗ്സ് അനുശോചനം രേഖപ്പെടുത്തി. സീനിയര്‍ സിറ്റിസണായ മരിച്ച യാത്രക്കാരന് തന്റെ മകളോടൊപ്പം യാത്ര ചെയ്യുകയായിരുന്നു, വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചത്.

Comments: