Today: 17 Jan 2025 GMT   Tell Your Friend
Advertisements
ഭാവഗായകന്‍ ആലാപന സാമ്രാട്ടിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഹൃദയപ്രണാമം
Photo #1 - Germany - Otta Nottathil - Singer_Jayachandran_dead
ത്യശൂര്‍ : ആറു പതിറ്റാണ്ടോളം മലയാളികളുടെ ഹൃദയസ്വരമായിരുന്ന അഗാധ ശബ്ദസാഗരമായിരുന്ന പി ജയചന്ദ്രന്‍ (80) അന്തരിച്ചു. അമല ആശുപത്രിയിലായിരുന്നു അന്ത്യം മലയാള ചലച്ചിത്രഗാനശാഖയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളില്‍ ഒട്ടനവധി സംഗീത സ്നേഹികള്‍ക്കായി പാടിയിട്ടുള്ള ജയചന്ദ്രന്റെ ആലാപനത്തില്‍ പ്രണയവും വിരഹവും ഭക്തിയും നിറഞ്ഞനിന്നത് ഉജ്വലമായ ഭാവപൂര്‍ണതയോടെയാണന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും നേടിയ അദ്ദേഹം കേരള സര്‍ക്കാരിന്റെ ജെ.സി ഡാനിയല്‍ പുരസ്കാരവും ഏറ്റുവാങ്ങി. അതേസമയം തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു.

ഇരിങ്ങാലക്കുട ൈ്രകസ്റ്റ് കോളജില്‍നിന്ന് സുവോളജിയില്‍ ബിരുദം നേടിയ ശേഷം മദ്രാസില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കു കയറി ചെനൈ്നയില്‍ ഒരു ഗാനമേളയില്‍ ജയചന്ദ്രന്റെ പാട്ടു കേട്ട ശോഭന പരമേശ്വരന്‍ നായരും എ വിന്‍സെന്റും അദ്ദേഹത്തെ സിനിമയില്‍ പാടാന്‍ ക്ഷണിച്ചു അങ്ങനെ 1965 ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയില്‍ പി ഭാസ്കരന്‍ എഴുതി ചിദംബരനാഥ് സംഗീതം നല്‍കിയ 'ഒരു മുല്ലപ്പൂമാലയുമായി' എന്ന പാട്ടു പാടി ആ ചിത്രത്തിന്റെ റിലീസ് വൈകിയെങ്കിലും പാട്ടു കേട്ട ജി ദേവരാജന്‍ കളിത്തോഴന്‍ എന്ന ചിത്രത്തില്‍ അവസരം നല്‍കി "മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി' എന്ന, മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു അത് ആ പാട്ടാണ് ജയചന്ദ്രന്‍ പാടി പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രഗാനം.

കുമ്പിള്‍ ക്രിയേഷന്‍സിന്റെ നിരവധി ആല്‍ബങ്ങളില്‍ ജയചന്ദ്രന്‍ പാടിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഞാന്‍ രചിച്ച മാനസവീണയില്‍ ശ്രുതിമീട്ടിടും തമ്പുരാനെ ഏകദൈവമേ എന്ന സെമിക്ളാസിക്കല്‍ ഗാനവും പാടി ഞങ്ങളെ 2020 ല്‍ സ്വരമാധുര്യംകൊണ്ട് അനുഗ്രഹിച്ചത് സ്നേഹപൂര്‍വം ഓര്‍ക്കും. 2003 ല്‍ അദ്രിസിലെ സെന്റ് മരിയന്‍ സ്ററുഡിയോയിലാണ് ആദ്യത്തെ ഗാനം റെക്കോര്‍ഡ് ചെയ്തത്.

ഇനിയും അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് വന്നാല്‍ ഭാര്യ ലളിത മകള്‍ ലക്ഷ്മ്മി മകന്‍ ഗായകന്‍ കൂടിയായ ദിനനാഥന്‍

തൃപ്പൂണിത്തുറ കോവിലകത്തെ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാര്‍ച്ച് മൂന്നിന് എറണാകുളത്താണ് ജയചന്ദ്രന്‍ ജനിച്ചത്.

ചേന്ദമംഗലത്തെ പാലിയം സ്കൂള്‍ ആലുവ സെന്റ് മേരീസ് ഹൈസ്കൂള്‍, ഇരിങ്ങാലക്കുട നാഷനല്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം 1858 ല്‍ ആദ്യ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ജയചന്ദ്രന് മൃദംഗത്തില്‍ ഒന്നാംസ്ഥാനവും ലളിതഗാനത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു. ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും യേശുദാസ് ആയിരുന്നു ഒന്നാമത്.

ഇരിങ്ങാലക്കുട പാലിയത്തേക്കു താമസം മാറി കുട്ടിക്കാലത്ത് കുറച്ചുകാലം ചെണ്ടയും പിന്നീട് മൃദംഗവും പഠിച്ചു. സംഗീത പ്രേമിയും ഗായകനുമായിരുന്ന പിതാവില്‍നിന്നാണ് സംഗീതത്തോടുള്ള താല്‍പര്യം ജയചന്ദ്രനിലേക്കു പകര്‍ന്നത്. സ്കൂളിലും വീടിനു സമീപത്തെ ക്രിസ്ത്യന്‍ പള്ളിയിലും ജയചന്ദ്രന്‍ പതിവായി പാടിയിരുന്നു!

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, നീലഗിരിയുടെ സഖികളെ. സ്വര്‍ണഗോപുര നര്‍ത്തകീ ശില്പം, കര്‍പ്പൂരദീപത്തിന്‍ കാന്തിയില്‍, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു. കാറ്റുമൊഴുക്കും കിഴക്കോട്ട്, രാജീവനയനേ നീയുറങ്ങൂ, റംസാനിലെ ചന്ദ്രികയോ, നന്ദ്യാര്‍വട്ട പൂചിരിച്ചു. അനുരാഗ ഗാനം പോലെ, ഹര്‍ഷബാഷ്പം ചൂടി, ഏകാന്ത പഥികന്‍, ശരദിന്ദു മലര്‍ദീപനാളം, യദുകുല രതിദേവനെവിടെ സന്ധ്യക്കെന്തിനു സിന്ദുരം, നിന്‍മണിയറയിലെ നിര്‍മലശയ്യയിലെ, ഉപാസന ഉപാസനാ മല്ലികപ്പൂവിന്‍ മധുരഗന്ധം, മധുചന്ദ്രികയുടെ ചായത്തളികയില്‍ നുണക്കുഴിക്കവിളില്‍ നഖചിത്രമെഴുതും. കരിമുകില്‍ കാട്ടിലെ, ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു, കേവലമര്‍ത്യഭാഷ, പ്രായം തമ്മില്‍ മോഹം നല്‍കി, കല്ലായിക്കടവത്തെ, വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ, കേരനിരകളാടും ഒരു ഹരിത ചാരുതീരം, നീയൊരു പുഴയായ് തഴുകുമ്പോള്‍, എന്തേ ഇന്നും വന്നീല, ആരാരും കാണാതെ ആരോമല്‍ തൈമുല്ല, ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ, ജയദേവ കവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ, സ്മ്യതിതന്‍ ചിറകിലേറി ഞാനെന്‍ തുടങ്ങിയ ലളിതഗാനങ്ങളും ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എന്ന ആല്‍ബം ഗാനവും ശ്രദ്ധിക്കപ്പെട്ടു.

അങ്ങനെ തുടങ്ങിയ എണ്ണിയാല്‍ തീരാത്ത ഒട്ടനവധിയായ ശ്രദ്ധേയമായ ചലച്ചിത്രഗാനങ്ങള്‍. അതുപോലെ തന്നെ ഹിന്ദു ഭക്തിഗാനങ്ങള്‍ ഒന്നും തന്നെ മലയാളിയ്ക്ക് മറക്കാനാവില്ല.

മലയാളിയുടെ മലയാളത്തിന്റെ സംഗീത സ്നേഹികളുടെ ഇഷ്ടഗായകനായ ആലാപന സാമ്രാട്ടിന്റെ ഭാവഗായക ചക്രവര്‍ത്തിയായ ഗാനകുലപതിയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഹൃദയപ്രണാമം.
- dated 09 Jan 2025


Comments:
Keywords: Germany - Otta Nottathil - Singer_Jayachandran_dead Germany - Otta Nottathil - Singer_Jayachandran_dead,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ ജര്‍മ്മന്‍ സമ്പദ്വ്യവസ്ഥ വീണ്ടും ചുരുങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
e_pa_electronic_fileing_germany_medi_field
ജര്‍മനിയില്‍ ഇ പേഷ്യന്റ് ഫയലിംഗ് ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
afd_leaders_participate_donald_trumps_oath_jan_20_2025
ട്രംപിന്റെ സ്ഥാനാരോഹണചടങ്ങില്‍ എഎഫ്ഡി നേതാക്കള്‍ പങ്കെടുക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
anti_demo_afd_anice_weidel_hamburg
ആലീസ് വീഡലിനെതിരെ ഹാംബുര്‍ഗില്‍ പ്രതിഷേധം Recent or Hot News
തുടര്‍ന്നു വായിക്കുക
lufthansa_resume_flights_to_tel_aviv
ലുഫ്താന്‍സ ഫെബ്രുവരി ഒന്നിന് ടെല്‍ അവീവ് സര്‍വീസുകള്‍ പുനരാരംഭിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
20000_indian_students_in_canada_no_show_incolleges_get_ban
കാനഡയില്‍ എത്തിയ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിരോധനം ; ഭൂരിഭാഗവും മലയാളികള്‍ ; മനുഷ്യക്കടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥികള്‍
തുടര്‍ന്നു വായിക്കുക
germany_passport_index_3rd
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഇപ്പോള്‍ ജര്‍മനിയുടേതല്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us