ബര്‍ലിന്‍: ജര്‍മനിയില്‍ നിന്നും അവധിയ്ക്കുപോയ 34കാരന് നാട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. ബര്‍ലിനില്‍ സ്വകാര്യ റസ്റററന്റില്‍ ജോലി ചെയ്തിരുന്ന കോട്ടയം കറുകച്ചാല്‍ പുന്നവേലി സ്വദേശി ബിബിന്‍ തോമസ് ആണ് കുഴഞ്ഞു വീണു മരിച്ചത്.
ഞായറാഴ്ച ജര്‍മനിയിലേക്ക് തിരികെ മടങ്ങാനിരിയ്ക്കെ കഴിഞ്ഞ ദിവസം മാമ്മൂട്ടിലെ ഭാര്യ വീട്ടില്‍ എത്തിയ ബിബിന്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംസ്കാരം ഫെബ്രു.24 ന് ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടില്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം പുന്നവേലി ലിറ്റില്‍ ഫ്ളവര്‍ സിറോ മലബാര്‍ ദേവാലയത്തില്‍.
ഒന്‍പത് മാസം മുന്‍പ് ജോലി കിട്ടി ജര്‍മനിയില്‍ എത്തിയ ബിബിന്‍ ഒരു മാസത്തെ അവധിയ്ക്കാണ് നാട്ടില്‍പോയത്. മാടപ്പള്ളി കുഴുപ്പള്ളിക്കളം കുടുംബാംഗം റീന സെബാസ്ററ്യനാണ് ഭാര്യ. മൂത്ത മകന് റേബല്‍ (6), ഒരു മാസം മുന്‍പാണ് ഇളയ മകള്‍ റെബിറ്റ ജനിച്ചത്.
നെടുംകുന്നം പുന്നവേലി ഇടത്തിനകത്തുപടി ഇഞ്ചപ്പാറക്കല്‍ തോമസ് ജോണ്‍ ~ അന്നമ്മ ദമ്പതികളുടെ ഇളയ മകനാണ് ബിബിന്‍. ബോബിന് തോമസ് ഏക സഹോദരനാണ്.
ബിബിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലും ദുഃഖത്തിലുമാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും.
മുന്‍പ് ആലപ്പുഴയിലെ ഒരു സ്വകാര്യ ഹൗസ്ബോട്ടില്‍ എക്സിക്യൂട്ടീവ് ഷെഫായിരുന്നു ബിബിന്‍.

Comments: