ആഹന്‍: ജര്‍മനിയിലെ ആഹനില്‍ ജീവനൊടുക്കിയ പത്തനംതിട്ട കൊടുമണ്‍ വല്യയ്യത്ത് ഡെനിന്വില്ല ഡെനിന് സജിയുടെ മൃതദേഹം നവംബര്‍ 30 ന് ഞായറാഴ്ച രാത്രി 20:30 ന് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ ന്യൂഡെല്‍ഹി വഴി ഡിസംബര്‍ 1 ന് തിങ്കളാഴ്ച രാത്രി 7.15 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു. തുടര്‍ന്ന് ഡെനിന്റെ കുടുംബം മൃതദേഹം ഏറ്റുവാങ്ങി നോര്‍ക്കയുടെ സഹായത്തോടെ പത്തനംതിട്ട കൊടുമണ്ണിലുള്ള സ്വഭവനത്തില്‍ ചൊവ്വാഴ്ച രാവിലെ എട്ടു മണിയ്ക്ക് കൊണ്ടുവന്ന് അന്ത്യാഞ്ജ്ജലി അര്‍പ്പിയ്ക്കും.
സംസ്ക്കാര ശുശ്രൂഷകള്‍ രാവിലെ 11 മണിയ്ക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 12.30 ന് കൊടുമണ്‍ ഈസ്ററ് സെന്റ് സെഹിയോന്‍ മാര്‍ത്തോമ്മ പള്ളിയില്‍. കൊടുമണ്‍ വല്യയ്യത്ത് ഡെനിന്വില്ല വിഡി. സജിയുടെയും എല്‍സമ്മയുടെയും മകനാണ്. സഹോദരി ഡോണ.
ആഹന്‍ ആര്ഡബ്ള്യുടിഎച്ച് യൂണിവേഴ്സിറ്റിയില്‍ ജിയോളജിയില്‍ മാസ്ററര് ബിരുദ വിദ്യാര്‍ത്ഥിയും 26 കാരനുമായ ഡെനിന് നവംബര്‍ 20 നാണ് ജീവനൊടുക്കിയത്.
മൃതദേഹം നാട്ടിലെത്തിയ്ക്കാന്‍ കേന്ദ്രമന്ത്രാലയം, ബര്‍ലിന്‍ ഇന്‍ഡ്യന്‍ എംബസി, ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ്, നോര്‍ക്ക(തിരുവനന്തപുരം) എന്നിവിടങ്ങളുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങള്‍ ഏകോപിപ്പിച്ച് പൂര്‍ത്തിയാക്കിയത് ജര്‍മനിയില്‍ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലില്‍ ആണ്.

Comments: