ഫെഡറല്‍ സ്ററാറ്റിസ്ററിക്സ് ഓഫീസായ 'ഡെസ്ററാറ്റിസ്' പുറത്തുവിട്ട താത്കാലിക കണക്കുകള്‍ പ്രകാരം, ജൂലൈ മാസത്തില്‍ 1.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയ ഉല്‍പ്പാദനം, ഓഗസ്ററില്‍ 2 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചത്. സാമ്പത്തിക വിദഗ്ദ്ധരുടെ പ്രവചനങ്ങളെ പോലും കാറ്റില്‍പ്പറത്തിയാണ് ജര്‍മ്മന്‍ വ്യവസായ രംഗം ഈ മുന്നേറ്റം നടത്തിയിരിക്കുന്നത്.
വളര്‍ച്ചയ്ക്ക് പിന്നില്‍ നിര്‍മ്മാണ മേഖലയും യന്ത്രനിര്‍മ്മാണവും
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ കരാറുകളുടെ പിന്തുണയോടെ നിര്‍മ്മാണ മേഖലയില്‍ 9 ശതമാനത്തിലധികം വളര്‍ച്ചയുണ്ടായി. കൂടാതെ, മെഷിനറി, എക്യുപ്മെന്റ് ഉല്‍പ്പാദനത്തില്‍ 5 ശതമാനത്തിലേറെ വര്ദ്ധനവുമണ്ടായി. എന്നാല്‍, പ്രതിസന്ധി നേരിടുന്ന ഓട്ടോമൊബൈല്‍ മേഖലയില്‍ അഞ്ച് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫാക്ടറി അവധികളും മറ്റും ഇതിനൊരു കാരണമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
വെല്ലുവിളികളും പ്രതീക്ഷയും
പൊതുവേ ആശ്വാസകരമായ കണക്കുകളാണെങ്കിലും ജര്‍മ്മനിയുടെ വ്യാവസായിക രംഗത്തെ തിരിച്ചുവരവ് ഇപ്പോഴും പൂര്‍ണ്ണമല്ലെന്ന് സാമ്പത്തിക മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു. മിഡില്‍ ഈസ്ററ് സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ എണ്ണവിലക്കയറ്റവും, ഉഷ്ണതരംഗത്തെ തുടര്‍ന്ന് റൈന്‍ നദിയിലെ ജലനിരപ്പ് കുറഞ്ഞത് ചരക്കുനീറ്റത്തെ ബാധിച്ചതും ഊര്‍ജ്ജ~തീവ്ര വ്യവസായങ്ങള്‍ക്ക് ഇപ്പോഴും വെല്ലുവിളിയാണ്.
എന്നിരുന്നാലും, ജര്‍മ്മനിയുടെ ഈ വര്‍ഷത്തെ (2026) വളര്‍ച്ചാ നിരക്ക് 1.3 ശതമാനമായി പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. വര്‍ഷങ്ങളായുള്ള സ്തംഭനാവസ്ഥയ്ക്ക് ശേഷം ജര്‍മ്മന്‍ സമ്പദ്വ്യവസ്ഥ സാെന്?? വീണ്ടെടുപ്പിന്റെ പാതയിലാണെന്നതിന്റെ ശുഭസൂചകമായാണ് പുതിയ കണക്കുകള്‍ വിലയിരുത്തപ്പെടുന്നത്.

Comments: