ജര്‍മ്മനിയിലെ ആരോഗ്യമേഖല പരിഷ്കാരം 12 ലക്ഷം 'അടിയന്തര കേസുകള്‍' ഇനി ഒഴിവാക്കും

ബര്‍ലിന്‍: ജര്‍മ്മനിയിലെ അടിയന്തര ആരോഗ്യ സേവന മേഖലയില്‍ (Emergency Care) വിപ്ളവകരമായ മാറ്റങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിയ്ക്കുന്നത്. നിസാര ആരോഗ്യ പ്രശ്നങ്ങളുമായി എമര്‍ജന്‍സി വിഭാഗങ്ങളെ സമീപിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും, അതുവഴി ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് വേഗത്തില്‍ ചികിത്സ ഉറപ്പാക്കാനുമാണ് ഈ പുതിയ പരിഷ്കാരം. കേന്ദ്ര ആരോഗ്യ മന്ത്രി നീന വാര്‍ക്കന്‍ അവതരിപ്പിച്ച ഈ ബില്ലിന് മന്ത്രിസഭയുടെ അംഗീകാരിച്ചു.

പരിഷ്കാരത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍:
രോഗികളുടെ നിയന്ത്രണം (Patient Steering): ഇനിമുതല്‍ ഒരു രോഗിക്ക് ആംബുലന്‍സ് വേണോ അതോ ഡോക്ടറുടെ ക്ളിനിക്കില്‍ പോയാല്‍ മതിയോ എന്ന് തീരുമാനിക്കുന്നത് രോഗിയല്ല, മറിച്ച് കണ്‍ട്രോള്‍ റൂമുകളിലെ വിദഗ്ധരായിരിക്കും. പ്രാഥമിക വിലയിരുത്തലിന് ശേഷം മാത്രമേ അടിയന്തര സഹായം ലഭ്യമാക്കൂ.

112, 116,117 നമ്പറുകളുടെ ഏകോപനം: ആംബുലന്‍സ് സേവനത്തിനുള്ള '112' ഉം അടിയന്തരമല്ലാത്ത മെഡിക്കല്‍ സഹായത്തിനുള്ള '116,117' എന്ന നമ്പറും ഇനി ഡിജിറ്റലായി ബന്ധിപ്പിക്കും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അക്യൂട്ട് കണ്‍ട്രോള്‍ സെന്ററുകള്‍ ടെലിമെഡിസിന്‍ വഴിയോ വീടുകളില്‍ ഡോക്ടറെ എത്തിച്ചോ സഹായം നല്‍കും.

ഇന്റഗ്രേറ്റഡ് എമര്‍ജന്‍സി സെന്ററുകള്‍ (INZ): ആശുപത്രികളില്‍ പ്രത്യേക എമര്‍ജന്‍സി സെന്ററുകള്‍ സ്ഥാപിക്കും. ഇവിടെയെത്തുന്ന രോഗികളെ പരിശോധിച്ച്, അവര്‍ക്ക് അത്യാഹിത വിഭാഗം വേണോ അതോ സാധാരണ ഒപി മതിയോ എന്ന് ഉടന്‍ തീരുമാനിക്കും.

സാമ്പത്തിക ലാഭവും ലക്ഷ്യവും:
ചെലവ് കുറയ്ക്കല്‍: ഈ പരിഷ്കാരത്തിലൂടെ പ്രതിവര്‍ഷം 12 ലക്ഷം അനാവശ്യ എമര്‍ജന്‍സി കേസുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇത് ആകെ കേസുകളുടെ 8 ശതമാനത്തോളം വരും.

സമയ ലാഭം: ആരോഗ്യ പ്രവര്‍ത്തകരുടെ ഏകദേശം 33 ലക്ഷം മണിക്കൂര്‍ ജോലിസമയം ലാഭിക്കാന്‍ ഇതിലൂടെ സാധിക്കും.

ബില്യണ്‍ കണക്കിന് യൂറോയുടെ ലാഭം: അനാവശ്യ ആശുപത്രി വാസങ്ങളും ആംബുലന്‍സ് യാത്രകളും ഒഴിവാക്കുന്നതിലൂടെ 2031~ഓടെ ഏകദേശം 9 ബില്യണ്‍ യൂറോ (ഏകദേശം 80,000 കോടി രൂപ) ലാഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഗുരുതരമായ പരിക്കേറ്റവര്‍ക്കും ജീവന്‍ അപകടത്തിലായവര്‍ക്കും മുന്‍ഗണന നല്‍കാനും അനാവശ്യ തിരക്ക് ഒഴിവാക്കി ആരോഗ്യ സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാനുമാണ് ഈ മാറ്റങ്ങളെന്ന് മന്ത്രി നീന വാര്‍ക്കന്‍ വ്യക്തമാക്കി.
- dated 23 Apr 2026

Comments:

Keywords: Germany - Otta Nottathil - health_reform_germany_12_lakhs_emergency_care_avoid_april_22_2026 Germany - Otta Nottathil - health_reform_germany_12_lakhs_emergency_care_avoid_april_22_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

neurenberg__airport_closed_due_to_emergency_eurofighter_scrambled_oct_13_2026
ജര്‍മനി ആകാശത്ത് അടിയന്തര സാഹചര്യം ; യൂറോഫൈറ്റര്‍ യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു, ന്യൂറംബര്‍ഗ് വിമാനത്താവളം അടപ്പിച്ചു
population_diminishing_trend_germany_2045_report_oct_13_2026
ജര്‍മനി ജര്‍മ്മനിയിലെ ജനസംഖ്യ കുറയുന്നു, പക്ഷെ എവിടെ ? നഗരങ്ങള്‍ വളരുന്നു ; ഗ്രാമങ്ങള്‍ ചുരുങ്ങുന്നു ; മലയാളികള്‍ക്ക് ഇതില്‍ എന്ത് പ്രയോജനം ?
DB_christmas_train_tickets_family_go_on_sale_oct_14_2026
ജര്‍മനി ജര്‍മ്മനിയില്‍ ക്രിസ്മസ് പുതുവത്സര ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് ഒക്ടോബര്‍ 14 മുതല്‍ ; കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി ഡോയ്ഷെ ബാന്‍
fuel_37_percent_more_expensive_inflation_hits_new_high_germany_oct_13_2026
ജര്‍മനി ജര്‍മ്മനിയില്‍ ഇന്ധനവിലയില്‍ 37 ശതമാനം വര്‍ദ്ധനവ്; പണപ്പെരുപ്പം മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
fahrer_blokiert_notarzt_strafe_13500_euro_germany_0ct_13_2026
ജര്‍മനി ജര്‍മനിയില്‍ അടിയന്തര രക്ഷാപ്രവര്‍ത്തകരുടെ വാഹനം തടസ്സപ്പെടുത്തി; ഡ്റൈവര്‍ക്ക് 13,500 യൂറോ പിഴയും രണ്ട് വര്‍ഷം ഡ്റൈവിംഗ് വിലക്കും
changes_in_ID_reisepass_germany_jan_2027_oct_12_2026
ജര്‍മനി ജര്‍മ്മനിയില്‍ ഐഡി കാര്‍ഡിലും പാസ്പോര്‍ട്ടിലും വന്‍ മാറ്റങ്ങള്‍ വരുന്നു ; സ്മാര്‍ട്ട്ഫോണ്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡാകും ; മുതിര്‍ന്ന പൗരന്മാര്‍ക്കും വീട് മാറുന്നവര്‍ക്കും വലിയ ഇളവുകള്‍
frankfurt_book_fair_philips_sands_awarded_peace_prize_oct_12_2026
ജര്‍മനി ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയര്‍: പ്രശസ്ത മനുഷ്യാവകാശ വക്കീല്‍ ഫിലിപ്പ് സാന്‍ഡ്സിന് ജര്‍മ്മന്‍ പുരസ്കാരം; ഇസ്രായേല്‍ വിഷയത്തില്‍ ജര്‍മ്മനിയുടെ മൗനത്തെ വിമര്‍ശിച്ചു