ബര്‍ലിന്‍: ജര്‍മ്മനിയിലെ ഫ്രെഡറിക് മെര്‍സ് സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനങ്ങള്‍ പുറത്തുവന്നു.
പെന്ഷന് വര്‍ദ്ധനവ്: ജൂലൈ 1 മുതല്‍ പെന്‍ഷനില്‍ 4.24% വര്‍ദ്ധനവ് ഉണ്ടാകും. ഏകദേശം 23 ദശലക്ഷം ആളുകള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും.
ഷുഗര്‍ ടാക്സ്: അമിതമായി മധുരമുള്ള ശീതളപാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.
ബജറ്റ് പ്രതിസന്ധി: 2027~ലെ ബജറ്റില്‍ 140 ബില്യണ്‍ യൂറോയുടെ കുറവുണ്ടെന്ന് ധനമന്ത്രി ലാര്‍സ് ക്ളിംഗ്ബെയ്ല് അറിയിച്ചു.
ആഗഅ യ്ക്ക് കൂടുതല്‍ അധികാരം: കുറ്റവാളികളെ കണ്ടെത്താന്‍ ഇന്റര്‍നെറ്റിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് മുഖം തിരിച്ചറിയുന്ന (Face Recognition) സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പോലീസിന് അനുമതി നല്കി.
ആരോഗ്യ പരിഷ്കരണം: ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് വന്‍ മാറ്റങ്ങള്‍ വരുന്നു. ഇന്‍ഷുറന്‍സ് കമ്പനികളുടെ എണ്ണം കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്.

Comments: