കൊളോണ്‍: കൊളോണ്‍ അതിരൂപതയുടെ (ഐകെഎസ്) ഇന്റനാഷനല്‍ കാത്തലിക് പാസ്റററല്‍ കെയര്‍ ആന്റ് യൂത്ത് കോഓര്‍ഡിനേറ്ററും, സിറോ മലങ്കര കത്തോലിക്കാ സ്പിരിച്വല്‍ ഡയറക്ടറുമായ റവ.ഡോ.ജോസഫ് ചേലംപറമ്പത്തും, ജര്‍മനിയിലെ സിറോ മലങ്കര കമ്മ്യൂണിറ്റിയുമായി ചേര്‍ന്ന് പ്രശസ്ത ധാനപ്രഘോഷകന് ഫാ.സേവ്യര്‍ഖാന്‍ വട്ടായിട്ടായിലിന്റെ നേതൃത്വത്തില്‍ Preachers of Divine Mercy വൈദികരോടൊപ്പം ശുശ്രുഷ ചെയ്യുന്ന അഭിഷേകാഗ്നി മിനിസ്ട്രി (അഎഇങ ഡഗ ) നയിക്കുന്ന യുവജന ധ്യാനം കൊളോണില്‍ നടക്കും. 2026 ജനുവരി 3,4 തിയതികളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണിവരെയാണ് ധ്യാനപരിപാടി ക്രമീകരിച്ചിരിയ്ക്കുന്നത്. കെങളോണ് ഡോം കത്തീഡ്രലിനു അടുത്തു സ്ഥിതിചെയ്യുന്ന ഹാളിലാണ് (Ursulagartenstr. 18. Koeln 50668) ധ്യാനം നടത്തുന്നത്.
ഇംഗ്ളീഷ്,ജര്‍മ്മന്‍, മലയാളം ഭാഷകളിലായി ഒരേ സമയം രണ്ട് ധ്യാനങ്ങളാണ് നടക്കുന്നത്.
പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 27 ന് (2025) മുമ്പായി +49 176 73976930 എന്ന ഫോണ്‍ നമ്പറില്‍ രജിസ്ററര്‍ ചെയ്യണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
ലോകമെങ്ങും പല ഭാഷകളില്‍ ധ്യാനചിന്തകളും, രോഗസൗഖ്യ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്ന ബ്ര. ടസബാസ്ററ്യന് സാലസും ടീമുമാണ് ധ്യാനം നയിക്കുന്നത്. www.youtube.com/SebSales പ്രത്യേക പ്രാര്‍ത്ഥന ആവശ്യമുള്ളവര്‍ക്ക് വേണ്ടി br. Sales നിങ്ങളോടൊപ്പം സ്വകാര്യമായി ധ്യാന സമയങ്ങളില്‍ ഒരുമിച്ചു ഇരുന്നു പ്രാര്‍ത്ഥിക്കും. AFCM Ministry സഭയിലെ എല്ലാ റീത്തുകളോടും ചേര്‍ന്ന് ശുശ്രുഷ ചെയുന്നവരാണ് AFCM ലെ ശുശ്രുഷയില്‍ പങ്കെടുക്കുന്നവര്‍ സഭയിലെ പല റീത്തുകളില്‍ നിന്നും ഉള്ളവരാണ്. ഓരോരുത്തരും അവരവരുടെ ഇടവകയില്‍ അല്ലെങ്കില്‍ കമ്മ്യൂണിറ്റിയില്‍ നിന്നുകൊണ്ടാണ് ധ്യാനശുശ്രുഷകള്‍ ചെയ്യുന്നത്.

Comments: