Advertisements
|
മൈന്‍സ് രൂപതയുടെ സഹമെത്രാനായി മലയാളിയായ മോണ്‍. ജോഷി പൊട്ടയ്ക്കല്‍ അഭിഷിക്തനായി
ജോസ് കുമ്പിളുവേലില്‍
മൈന്‍സ് : ജര്‍മ്മനിയിലെ ചരിത്രപ്രസിദ്ധമായ മൈന്‍സ് കത്തീഡ്രലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മോണ്‍. ജോഷി ജോര്‍ജ് പൊട്ടയ്ക്കല്‍ സഹായമെത്രാനായി സ്ഥാനമേറ്റു. ജര്‍മ്മനിയില്‍ മെത്രാന്‍ പദവിയിലെത്തുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടവും ഇതോടെ അദ്ദേഹം സ്വന്തമാക്കി.എഡി 304ല്‍ സ്ഥാപിതമായ മൈന്‍സ് രൂപതയുടെ ഏഴാമത്തെ സഹായമെത്രാനായിട്ടാണ് കര്‍മലീത്ത സന്യാസ സമൂഹാംഗവും കോതമംഗലം രൂപതാംഗവുമായ മോണ്‍. ജോഷി ജോര്‍ജ് പൊട്ടയ്ക്കല്‍ അഭിഷിക്തനായത്.
മൈന്‍സ് രൂപതാ മെത്രാന്‍ ഡോ.പീറ്റര്‍ കോള്‍ഗ്രാഫ് അഭിഷേകകര്‍മ്മങ്ങള്‍ക്കു മുഖ്യകാര്‍മ്മികത്വം വഹിച്ചു. ൈ്രഫബുര്‍ഗ് ആര്‍ച്ച് ബിഷപ്പ് ഡോ. സ്റെറഫാന്‍ ബുര്‍ഗര്‍, ബ്രസീലിലെ ഇതൈറ്റുബ രൂപതാ ബിഷപ്പ് ഡോ. വില്‍മര്‍ സാന്‍റ്റിന്‍ ഒ.കാം എന്നിവര്‍ സഹകാര്‍മികരായി.
ജര്‍മ്മനിയിലെ വിവിധ രൂപതകളില്‍ നിന്നുള്ള 14 മെത്രാന്മാരും നൂറിലധികം വൈദികരും ചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍നിന്നു കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, യൂറോപ്പിലെ സീറോമലബാര്‍ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്ററീഫന്‍ ചിറപ്പണത്ത്, കര്‍മലീത്ത മാതൃസഭ ജനറാള്‍ സ്പെയിന്‍കാരനായ ഫാ. ദെസിദേരിയോ ഗാര്‍സിയ, കേരളത്തില്‍ നിന്നുള്ള ജനറല്‍ കൗണ്‍സിലര്‍ ഫാ. റോബര്‍ട്ട് പുതുശേരി, ജര്‍മന്‍ പ്രോവിന്‍ഷ്യല്‍ ഫാ. പീറ്റര്‍ ഷ്രോഡര്‍, സെന്റ് തോമസ് പ്രൊവിന്‍സ് ഇന്ത്യ പ്രോവിന്‍ഷ്യല്‍ ഫാ. തങ്കച്ചന്‍ പോള്‍ ഞാളിയത്ത് എന്നിവരും, മൈന്‍സ് കത്തീഡ്രല്‍ ഡീന്‍ ഹെന്നിംഗ് പ്രീസല്‍, സുപ്പീരിയര്‍ ജനറല്‍ ഫാ. ഡെസിഡെറിയോ ഗാര്‍സിയ ഒ.കാര്‍ം (റോം), കാനഡയില്‍ നിന്നുള്ള ഫാ. ജോഷിയുടെ സഹോദരന്‍ ഫാ. ജോയ്സണ്‍ പൊട്ടയ്ക്കല്‍ ഒ.കാര്‍ം, ചാപ്ളിന്‍ വാലനൈ്റന്‍ ഈഡ് എന്നിവരും കര്‍മലീത്ത സന്യാസ സമൂഹാംഗങ്ങളും സിസ്റേറഴ്സും ജര്‍മനിയില്‍ സേവനം ചെയ്യുന്ന മലയാളി വൈദികരും സന്യസ്തരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. ക്ളോസ് ബൗമും സ്റെറഫാന്‍ ഫോസ്റററും സഹായ ഡീക്കന്മാരായി. മെയിന്‍സ് കത്തീഡ്രല്‍ ചാപ്റ്ററും ചടങ്ങില്‍ പങ്കെടുത്തു.നാട്ടില്‍ നിന്നും ജോഷി പിതാവിന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
മൈന്‍സ് സെന്റ് മാര്‍ട്ടിന്‍ കത്തീഡ്രലില്‍ മാര്‍ച്ച് 15~ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടന്ന ഭക്തിസാന്ദ്രവും സംഗീതാത്മകവും ആത്മീയ ചൈതന്യവും നിറഞ്ഞ പ്രാര്‍ത്ഥനയിലും ജര്‍മന്‍ സഭയിലെ പ്രൗഢഗംഭീരമായ രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന സ്ഥാനാരോഹണ ചടങ്ങില്‍ തദ്ദേശീയരും, വിദേശികളുമടക്കം ഏകദേശം 2,000~ത്തിലധികം വിശ്വാസികള്‍ നേരിട്ട് പങ്കെടുത്തു. കത്തീഡ്രല്‍ വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു.
ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികളും, സുഹൃത്തുക്കളും ഉള്‍പ്പെടെ വലിയൊരു മലയാളി സമൂഹം ചടങ്ങില്‍ സാക്ഷ്യം വഹിച്ചു. ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരുന്നു.
മുള്‍ഹൈം~ഒബര്‍ഹൗസനില്‍ നിന്നുള്ള സെന്റ് സെബാസ്ററ്യന്‍ ഇടവക വികാരിയും മലയാളിയുമായ ഫാ. അജിമോന്‍ ജോസഫ് ഗായക സംഘത്തോടൊപ്പം മോണ്‍. ജോഷിയുടെ മാതൃഭാഷയായ മലയാളത്തില്‍ ഗാനവും ആലപിച്ചു (ഇതാ സമയമായി, ഇതാ സമയമായി എന്ന് തുടങ്ങുന്ന ഗാനം രചിച്ചു സംഗീതം നല്‍കിയത് ഫാ. അജിമോന്‍ ജോസഫ്). കത്തീഡ്രല്‍ കാന്റര്‍ മൈക്കല്‍ കാള്‍ട്ടന്‍ബാക്കിന്റെയും കത്തീഡ്രല്‍ സംഗീത ഡയറക്ടര്‍ കാര്‍സ്ററണ്‍ സ്റേറാര്‍ക്കിന്റെയും നേതൃത്വത്തില്‍ കത്തീഡ്രലിലെയും സെന്റ് ക്വിന്റിന്‍, മെയിന്‍സ് കത്തീഡ്രല്‍ ഗായകസംഘം, മെയിന്‍സ് കത്തീഡ്രല്‍ ബ്രാസ് എന്‍സെംബിള്‍ എന്നിവരുടെ സംഗീതത്തിനു പുറമെ കത്തീഡ്രല്‍ കാന്റര്‍ ജുട്ട ഹോള്‍ കാന്റോറിയല്‍ ഗാനങ്ങള്‍ ആലപിച്ചു. കത്തീഡ്രല്‍ ഓര്‍ഗനൈസ്ററ് പ്രൊഫ. ഡാനിയേല്‍ ബെക്മാന്‍ കത്തീഡ്രല്‍ ഓര്‍ഗന്‍ വായിച്ചു.നൂറോളം യുവജനങ്ങള്‍ അടങ്ങിയ ഗായക സംഘമാണ് ഗാനങ്ങള്‍ ആലപിച്ചത്.
ചടങ്ങില്‍ മൈന്‍സ് ബിഷപ്പ് ഡോ.പീറ്റര്‍ കോള്‍ഗ്രാഫ് നടത്തിയ പ്രസംഗം പ്രധാനമായും കത്തോലിക്കാ സഭയുടെ വിശ്വസ്തത, സാംസ്കാരിക വൈവിധ്യം, ശുശ്രൂഷാപരമായ ദൗത്യം എന്നിവയിലൂന്നിയായിരുന്നു.
സഭയുടെ സാര്‍വത്രിക സ്വഭാവം ചൂണ്ടിക്കാട്ടി സീറോ മലബാര്‍ സഭയും ലാറ്റിന്‍ സഭയും തമ്മിലുള്ള ആഴമേറിയ ബന്ധത്തെ അദ്ദേഹം എടുത്തുപറഞ്ഞു. ജര്‍മ്മനിയിലെ കത്തോലിക്കാ സഭയില്‍ സീറോ മലബാര്‍ വിശ്വാസികള്‍ നല്‍കുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.പുതിയ ബിഷപ്പ് ഇന്ത്യയിലെയും ജര്‍മ്മനിയിലെയും വിശ്വാസികള്‍ക്കിടയില്‍ ഒരു സാംസ്കാരിക 'പാലമായി' വര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിവിധ റീത്തുകള്‍ക്കിടയിലുള്ള ഐക്യത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഒരു മെത്രാന്‍ എന്നത് കേവലം ഒരു പദവിയല്ല, മറിച്ച് ക്രിസ്തുവിന്റെ സ്നേഹം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ദൈവവിളിയും ദൗത്യവുമായ എളിയ ശുശ്രൂഷയാണെന്ന് ബിഷപ് കോള്‍ഗ്രാഫ് ഓര്‍മ്മിപ്പിച്ചു. ജര്‍മ്മനിയിലെ വെല്ലുവിളികള്‍ക്കു പുറമെ യൂറോപ്പിലെ, പ്രത്യേകിച്ച് ജര്‍മ്മനിയിലെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങളില്‍ വിശ്വാസം മുറുകെ പിടിക്കുന്നതിന്റെയും സുവിശേഷം പ്രഘോഷിക്കുന്നതിന്റെയും പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.പുതിയ ബിഷപ്പിന് തന്റെയും മൈന്‍സ് രൂപതയുടെയും എല്ലാവിധ പിന്തുണയും പ്രാര്‍ത്ഥനയും ബിഷപ് കോള്‍ഗ്രാഫ് വാഗ്ദാനം ചെയ്തു.ഇതില്‍ പ്രസക്തമായ ഒരു കാര്യം എന്ന് പറയുന്നത് രണ്ട് വ്യത്യസ്ത സഭാ പാരമ്പര്യങ്ങള്‍ (Latin and SyroMalabar) എങ്ങനെ ഒരേ ലക്ഷ്യത്തിനായി സഹകരിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ബിഷപ്പ് കോള്‍ഗ്രാഫിന്റെ സാന്നിധ്യവും പ്രസംഗവും. ബിഷപ്പ് കോള്‍ഗ്രാഫിന്റെ പ്രസംഗം നിറഞ്ഞതും തികഞ്ഞതുമായ കൈയ്യടിയോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്.
താന്‍ ഇവിടെ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് പരിമിതികളോടും ബലഹീനതകളോടുംകൂടിയാണെന്നും മനുഷ്യരുടെ കണ്ണില്‍ പരിപൂര്‍ണരല്ലാത്തവരെയും ദൈവം പലപ്പോഴും തെരഞ്ഞെടുത്തു കൊണ്ടിരിക്കുകയാണെന്നും ബിഷപ്പ് ജോഷി ജോര്‍ജ് പൊട്ടയ്ക്കല്‍ നന്ദി പ്രസംഗത്തില്‍ പറഞ്ഞു. എളിമയും സേവനസന്നദ്ധതയും കൈമുതലാക്കി വിശ്വാസികളെയും സമൂഹത്തെയും നയിക്കുമെന്ന് അദ്ദേഹം ചടങ്ങില്‍ വ്യക്തമാക്കി. സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളില്‍ ക്രിയാത്മകമായി ഇടപെടാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചപ്പോള്‍ കത്തീഡ്രലിനുള്ളിലെ വിശ്വാസികളുടെ കരഘോഷം ഉച്ചസ്ഥായിലെത്തിയത് അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെയും പിന്തുണയുടെയും അടയാളമായി.
സ്ഥാനാരോഹണത്തിനുശേഷം, മൈന്‍സ് സെമിനാരിയില്‍ സ്വീകരണം ഉണ്ടായിരുന്നു.
ബിഷപ്പ് പൊട്ടയ്ക്കല്‍ തന്റെ എപ്പിസ്കോപ്പല്‍ മുദ്രാവാക്യമായി സങ്കീര്‍ത്തനങ്ങളില്‍ നിന്നുള്ള ഒരു വാക്യമാണ് തിരഞ്ഞെടുത്തത്. സങ്കീര്‍ത്തനം 37:5 അടിസ്ഥാനമാക്കിയുള്ള "വിശ്വാസത്താല്‍ നയിക്കപ്പെടുന്നു (Per fidem ductus)" എന്നതാണ് അദ്ദേഹത്തിന്റെ എപ്പിസ്കോപ്പല്‍ മുദ്രാവാക്യം. പുതിയ മെത്രാന്റെ സ്ഥാനീയ മുദ്രയില്‍ എ, ഒ, എന്നീ മലയാള അക്ഷരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആല്‍ഫയും ഒമേഗയും എന്നതിന്റെ ചുരുക്കമാണിത്. അതുപോലെ തന്നെ ആപ്തവാക്യം ജര്‍മന്‍ ഭാഷയിലാണ്. പൊതുവേ മെത്രാന്മാരുടെ സ്ഥാനീയ മുദ്രയില്‍ ലാറ്റിന്‍ ഗ്രീക്ക് അക്ഷരങ്ങള്‍/ പദങ്ങളാണ് ചേര്‍ക്കാറുള്ളത്. എല്ലാ ഭാഷകളും വിശുദ്ധ ഭാഷകളാണെന്ന ചിന്തയില്‍ നിന്നാണ് മലയാളവും ജര്‍മനും ചേര്‍ത്തിരിക്കുന്നതെന്ന് ബിഷപ്പ് പൊട്ടയ്ക്കല്‍ പറഞ്ഞു.സ്ഥാനലബ്ധിയോടെ ഫാ. ജോഷി സെറാമുസ്സയുടെ നാമകരണ ബിഷപ്പായി മാറി. വടക്കേ ആഫ്രിക്കയിലെ റോമന്‍ പ്രവിശ്യയായ നുമിഡിയയിലായിരുന്നു നിലവിലില്ലാത്ത രൂപത സ്ഥിതി ചെയ്യുന്നത്.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ മാറാടി മീങ്കുന്നം സ്വദേശിയായ ഇദ്ദേഹം, ജര്‍മ്മനിയിലെ ഒരു ലാറ്റിന്‍ രൂപതയില്‍ ഉയര്‍ന്ന സഭാനേതൃത്വത്തിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്. 2003~ല്‍ വൈദികനായി അഭിഷിക്തനായ അദ്ദേഹം ഉപരിപഠനത്തിനായാണ് 2004~ല്‍ ജര്‍മ്മനിയിലെത്തിയത്. രൂപതയുടെ വിവിധ ഭരണതലങ്ങളില്‍ മികവ് തെളിയിച്ചതിനെത്തുടര്‍ന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
മാര്‍ ജോര്‍ജി (ജോഷി) പൊട്ടയ്ക്കല്‍ ജര്‍മ്മനിയിലെ മെയ്ന്‍സ് (ങമശി്വ) രൂപതയുടെ സഹായ മെത്രാനായി (Auxiliary Bishop) നിയമിക്കപ്പെട്ടതിനെത്തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രധാന ചുമതലകള്‍.
1. മെയ്ന്‍സ് രൂപതയുടെ സഹായ മെത്രാന്‍ (Auxiliary Bishop of Mainz)
മെയ്ന്‍സ് രൂപതാ അധ്യക്ഷനായ ബിഷപ്പ് പീറ്റര്‍ കോള്‍ഗ്രാഫിനെ രൂപതാ ഭരണത്തിലും ആത്മീയ കാര്യങ്ങളിലും സഹായിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതല. ഒരു സഹായ മെത്രാന്‍ എന്ന നിലയില്‍ രൂപതയുടെ വികാരി ജനറലായും (Vicar General) അദ്ദേഹം പ്രവര്‍ത്തിക്കുന്നു.
2. കുടിയേറ്റക്കാരുടെ ആത്മീയ പരിരക്ഷ (Pastoral Care for Migrants):
ജര്‍മ്മനിയിലെ, പ്രത്യേകിച്ച് മെയ്ന്‍സ് രൂപതയിലെ കുടിയേറ്റക്കാരായ കത്തോലിക്കരുടെ, വിശേഷിച്ചും സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ ഏകോപിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ സവിശേഷമായ ഒരു ഉത്തരവാദിത്തമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികളെ ജര്‍മ്മന്‍ സഭയുമായി കൂടുതല്‍ അടുപ്പിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കുന്നു.
3. സാംസ്കാരിക വിനിമയം:
ഭാരതീയ സഭാ പാരമ്പര്യവും ജര്‍മ്മന്‍ സഭാ രീതികളും തമ്മിലുള്ള ഒരു കണ്ണിയായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. വിവിധ സഭാ റീത്തുകള്‍ക്കിടയില്‍ ഐക്യവും സഹകരണവും വളര്‍ത്തുക എന്നത് ബിഷപ്പ് പീറ്റര്‍ കോള്‍ഗ്രാഫ് തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞ ഒരു പ്രധാന ദൗത്യമാണ്.
4. ഇടവക സന്ദര്‍ശനങ്ങളും കൂദാശകളും:
രൂപതയിലെ വിവിധ ഇടവകകള്‍ സന്ദര്‍ശിക്കുക, വിശ്വാസികള്‍ക്ക് സൈ്ഥര്യലേപനം (Confirmation) തുടങ്ങിയ കൂദാശകള്‍ നല്‍കുക, വൈദികര്‍ക്കും വിശ്വാസികള്‍ക്കും ആത്മീയ മാര്‍ഗനിര്‍ദ്ദേശം നല്‍കുക എന്നിവയും അദ്ദേഹത്തിന്റെ ദൈനംദിന ചുമതലകളില്‍ ഉള്‍പ്പെടുന്നു.
5. സാമൂഹിക പ്രതിസന്ധികളിലെ ഇടപെടല്‍:
യൂറോപ്പിലെയും ജര്‍മ്മനിയിലെയും സഭ നേരിടുന്ന ആധുനിക വെല്ലുവിളികളില്‍, പ്രത്യേകിച്ച് വിശ്വാസത്യാഗവും സഭയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും തടയുന്നതിനായുള്ള പുതിയ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു.
ഫാ. ജോഷി ജോര്‍ജ് പൊട്ടയ്ക്കല്‍ മെത്രാനായി നിയമിതനാകുന്നതിന് മുമ്പ് ജര്‍മ്മനിയിലെ മെയിന്‍സ് രൂപതയില്‍ വളരെ പ്രധാനപ്പെട്ട പല പദവികളായ രൂപതാ ചാന്‍സലര്‍, രൂപതയിലെ ഭരണപരമായ ചുമതലയുള്ള എപ്പിസ്കോപ്പല്‍ വികാരി, കത്തീഡ്രലിലെ ഭരണസമിതിയായ 'കത്തീഡ്രല്‍ ചാപ്റ്ററില്‍' അംഗം, രൂപതയിലെ വിവിധ ഇടവകകളില്‍ വികാരി, എന്നിവയ്ക്ക് പുറമെ സീറോ മലബാര്‍ സഭയുടെ പ്രതിനിധി: ജര്‍മ്മനിയിലെ സീറോ മലബാര്‍ വിശ്വാസികളുടെ കാര്യങ്ങളിലും വൈദികരുടെ ഏകോപനത്തിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.
കോതമംഗലം രൂപതയിലെ മീങ്കുന്നം സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകാംഗമായ അദ്ദേഹം 2003~ല്‍ തൃശൂരില്‍ വെച്ചാണ് വൈദികനായി അഭിഷിക്തനായത്. പിന്നീട് ഉപരിപഠനത്തിനായാണ് 2004~ല്‍ ജര്‍മ്മനിയില്‍ എത്തിയത്. ഇവിടെയുള്ള ലളിതമായ ജീവിതശൈലിയും ഭരണപാടവുമാണ് അദ്ദേഹത്തെ ഈ ഉന്നത പദവിയിലേക്ക് എത്തിച്ചത്.
പ്രവാസി മലയാളികള്‍ക്കും ആഗോള കത്തോലിക്കാ സഭയിലെ കേരളീയ സാന്നിധ്യത്തിനും വലിയ അഭിമാനമാണ് ഈ നിയമനം നല്‍കുന്നത്.
ഫാ. ജോഷി ജോര്‍ജ് പൊട്ടയ്ക്കല്‍ 1977 ഏപ്രില്‍ 30~ന് മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ മീങ്കുന്നത്ത് ജനിച്ചു. പരേതരായ ജോര്‍ജ് പൊട്ടയ്ക്കല്‍, റോസമ്മ ജോര്‍ജ് എന്നിവരാണ് ഫാ. ജോഷിയുടെ മാതാപിതാക്കള്‍. നാല് സഹോദരങ്ങളാണുള്ളത്.
ജര്‍മ്മനിയുടെ ചരിത്രത്തില്‍ ആദ്യമായി മെത്രാന്‍ സ്ഥാനം ലഭിച്ച മലയാളി വൈദികന്‍ ജോഷി പൊട്ടയ്ക്കല്‍ പിതാവിന് പ്രവാസി ഓണ്‍ലൈന്‍ അനുമോദിച്ചു. പ്രൗഢഗംഭീരമായ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ അക്രെഡിറ്റേഷനോടുകൂടി ഔദ്യോഗികമായി ക്ഷണം ലഭിച്ചത് വലിയ അംഗീകാരവും ജീവിതത്തിലെ വലിയ അനുഗ്രഹവുമായി. പ്രവാസി ഓണ്‍ലൈനിനെ പ്രതിനിധീകരിച്ച് ജോസ് കുമ്പിളുവേലില്‍, ജെന്‍സ് കുമ്പിളുവേലിയും പരിപാടിയില്‍ പങ്കെടുത്തു.(ഫോട്ടോ ക്രഡിറ്റ് ~ ജെന്‍സ് കുമ്പിളുവേലില്‍). |
|
- dated 23 Mar 2026
|
|
|
|
Comments:
Keywords: Germany - Otta Nottathil - rev_joshi_pottackal_mainz_auxiliary_bishop_takes_charge_on_15_march_2026 Germany - Otta Nottathil - rev_joshi_pottackal_mainz_auxiliary_bishop_takes_charge_on_15_march_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|