Today: 10 Jul 2026 GMT   Tell Your Friend
Advertisements
ജര്‍മ്മനി ഇളക്കിമറിക്കാന്‍ ലാലേട്ടന്‍ വരുന്നു ; ചരിത്രത്തിലാദ്യം യൂറോപ്പിലെ ഏറ്റവും വലിയ സ്ററാര്‍ നൈറ്റ്
ബര്‍ലിന്‍: ജര്‍മ്മനിയിലെ പ്രവാസി മലയാളി സമൂഹത്തില്‍ ചരിത്രം തിരുത്തിക്കുറിക്കാന്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ അദ്വിതീയ പ്രതിഭ. ദി കംപ്ളീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ ഇതാ ജര്‍മ്മനിയിലേക്ക് എത്തുന്നു

ജര്‍മ്മനിയിലെ ഓബര്‍ഹൗസന്‍ റുഡോള്‍ഫ് വേബര്‍ അറീനയില്‍ ആണ് മെഗാ ഷോ അരങ്ങേറുന്നത്.



ജൂണ്‍ 26~ന് ജര്‍മ്മനിയിലെ ഓബര്‍ഹൗസന്‍ നഗരത്തിലെ പ്രശസ്തമായ റുഡോള്‍ഫ് വെബര്‍ അറീന സാക്ഷ്യം വഹിക്കാന്‍ പോകുന്നത് ഒരു ആഗോള സാംസ്കാരിക വിപ്ളവത്തിനാണ്. ഇന്ത്യന്‍ സിനിമാ പ്രൊഡക്ഷന്‍ ചരിത്രത്തില്‍ ആദ്യമായി, ഇന്ത്യയില്‍ നിന്നും വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള അഞ്ഞൂറിലധികം (500+) അസാധ്യ നര്‍ത്തകര്‍ ഒരേ വേദിയില്‍ താളരാഗലയത്തില്‍ വിസ്മയം സൃഷ്ടിക്കുമെന്നുറപ്പാണ്.

ഇതുവരെ കാണാ0ത്ത ഇതുവരെ കേള്‍ക്കാത്ത ഡാന്‍സ് പെര്‍ഫോമന്‍സുകളുടെ ഗംഭീര അരങ്ങേറ്റമാവും നടക്കുക.

സി.എഫ്.സി ഗ്രൂപ്പ് (ഇഎഇ Group) ഒരുക്കുന്ന ഈ ദൃശ്യവിരുന്ന് വെറുമൊരു സ്റേറജ് ഷോ അല്ല. യൂറോപ്പിലെമ്പാടുമുള്ള മലയാളി മനസ്സുകളെ ആവേശത്തിലാഴ്ത്തുന്ന ഒരു ചരിത്ര നിമിഷമാണ് കലാസ്നേഹികള്‍ക്കായി ഒരുക്കുന്നത്.

ജേൂണ്‍ 26 ന് റുഡോള്‍ഫ് വെബര്‍ അറീന, ഓബര്‍ഹൗസന്‍, ലാലേട്ടനൊപ്പം ചരിത്രത്തിന്റെ ഭാഗമാകാന്‍ നിങ്ങളും റെഡിയായിക്കോളൂ, ടിക്കറ്റുകള്‍ ഇപ്പോള്‍ത്തന്നെ സ്വന്തമാക്കൂ. മിസ്സ് ചെയ്യരുത് ഈ മഹാത്ഭുതം.

ജര്‍മ്മനിയിലെയും യൂറോപ്പിലെമ്പാടുമുള്ള കണ്‍പീലി ഒന്നുപോലും ചിമ്മാതെ മലയാളി പ്രവാസികള്‍ കാത്തിരുന്ന ഈ മഹാത്ഭുതം ഇനി ദിവസങ്ങള്‍ക്കുള്ളില്‍ ഓബര്‍ഹൗസനില്‍ അരങ്ങേറും. ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ സ്വന്തം സുല്‍ത്താന്‍, 'ദി കംപ്ളീറ്റ് ആക്ടര്‍' മോഹന്‍ലാല്‍ പങ്കെടുക്കുന്ന ബ്രപ്മാണ്ഡ സ്റേറജ് ഷോ ജൂണ്‍ 26~ന് വൈകുന്നേരം 5 മണിയ്ക്ക് ഓബര്‍ഹൗസനിലെ പ്രശസ്തമായ റുഡോള്‍ഫ് വെബര്‍ അറീനയില്‍(പ്രവേശനം 4 മണി മുതല്‍) (Rudolf WeberArena) വെച്ച് നടക്കും.

സി.എഫ്.സി ഗ്രൂപ്പ് (CFC Group) ഒരുക്കുന്ന ഈ മെഗാ ഇവന്റ് ഇന്ത്യന്‍ പ്രൊഡക്ഷന്‍ ചരിത്രത്തില്‍ തന്നെ പുതിയൊരു അധ്യായമാണ് എഴുതിച്ചേര്‍ക്കുന്നത്.

ഒരു ഇന്ത്യന്‍ താരത്തിന്റെ ഷോയ്ക്കായി യൂറോപ്പും ഇന്ത്യയും തമ്മില്‍ കൈകോര്‍ക്കുന്ന ഇത്തരമൊരു ഗ്ളോബല്‍ കള്‍ച്ചറല്‍ എക്സ്പീരിയന്‍സ് ഇതാദ്യമായാണ് ജര്‍മ്മനിയില്‍ എത്തുന്നത്.

പ്രവാസി മലയാളികള്‍ക്ക് അഭിമാനത്തോടെ സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്ന ഈ ചരിത്ര നിമിഷത്തിന്റെ ടിക്കറ്റ് വില്‍പ്പന അതിവേഗം പുരോഗമിക്കുകയാണ്. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് ഈ ദൃശ്യവിരുന്നിന്റെ ഭാഗമാകാന്‍ എല്ലാ പ്രവാസി കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

ജര്‍മ്മനിയിലെയും യൂറോപ്പിലെമ്പാടുമുള്ള പ്രവാസി മലയാളികള്‍ ശ്വാസമടക്കി കാത്തിരുന്ന മെഗാഷോ "ദി കംപ്ളീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ ലൈവ് ഇന്‍ ജര്‍മ്മനി ~ ബിയോണ്ട് ദ സ്ക്രീന്‍" മെഗാ ഷോ ജൂണ്‍ 26 ന് വെള്ളിയാഴ്ച ഓബര്‍ഹൗസനിലെ വിഖ്യാതമായ റുഡോള്‍ഫ് വെബര്‍ അറീനയിലാണ് നടക്കുന്നത്. കോള്‍ഡ് പ്ളേ, ജസ്ററിന്‍ ബീബര്‍ തുടങ്ങിയ അന്താരാഷ്ട്ര പ്രതിഭകള്‍ മാറ്റുരച്ച, 13,000 പേര്‍ക്ക് ഇരിക്കാവുന്ന ഈ ഭീമന്‍ വേദിയില്‍ നടക്കുന്ന ഏറ്റവും വലിയ ഇന്ത്യന്‍ സ്ററാര്‍ നൈറ്റാണിത്.

1996 മുതല്‍ ലോകോത്തര അന്താരാഷ്ട്ര താരങ്ങള്‍ വിസ്മയം തീര്‍ത്ത ജര്‍മ്മനിയിലെ ഓബര്‍ഹൗസനിലുള്ള 'റുഡോള്‍ഫ് വെബര്‍ അറീന'.ഇനി ഒരൊറ്റ നാമത്താല്‍ പ്രകമ്പനം കൊള്ളും. ഭീമന്‍ മള്‍ട്ടി~ഫങ്ഷണല്‍ വേദി സാക്ഷ്യം വഹിക്കുന്ന സായാഹ്നത്തിന് യൂറോപ്യന്‍ പ്രവാസി ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യന്‍ സ്ററാര്‍ നൈറ്റിന് അരങ്ങൊരുക്കിക്കഴിഞ്ഞു.

ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമായ സൂപ്പര്‍താരം മോഹന്‍ലാല്‍ പങ്കെടുക്കുന്ന ഭീമന്‍ ലൈവ് ഷോ ജര്‍മ്മനിയില്‍ അരങ്ങേറുന്നു. ഇക്കൊല്ലം ജൂണ്‍ 26~ന് നടക്കുന്ന "ദി കംപ്ളീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ ലൈവ് ഇന്‍ ജര്‍മ്മനി ~ ബിയോണ്ട് ദ സ്ക്രീന്‍" എന്ന പരിപാടിയുടെ ടിക്കറ്റുകളുടെ ബുക്കിംഗ് ഏപ്രില്‍ 15~ന് വിഷു ദിനത്തില്‍ രാത്രി 8 മണിക്ക് ആരംഭിച്ചു.

ജര്‍മനിയിലെ നോര്‍ത്ത്റൈന്‍ വെസ്ററ്ഫാലിയ സംസ്ഥാനത്തെ ഓബര്‍ഹൗസനിലെ റുഡോള്‍ഫ് വെബര്‍ അരീനയില്‍ നടക്കുന്ന പരിപാടി യൂറോപ്പില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ഇന്ത്യന്‍ സ്ററാര്‍ നൈറ്റായിവിലയിരുത്തപ്പെടുന്നു.

സംഗീതം, നൃത്തം, സിനിമാറ്റിക് അവതരണങ്ങള്‍ എന്നിവയുടെ സമന്വയത്തോടെ ഒരു ഭംഗിയാര്‍ന്ന ഇന്ത്യന്‍ സ്ററാര്‍ നൈറ്റ് ഷോ ആയിരിക്കും "ബിയോണ്ട് ദ സ്ക്രീന്‍". പ്രശസ്ത ഗായിക കെ.എസ്. ചിത്രയും ഈ വേദിയില്‍ പങ്കുചേരും. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ 25,000~ത്തിലധികം ഗാനങ്ങള്‍ പാടിയ ചിത്ര ഇന്ത്യന്‍ സംഗീതലോകത്തെ മഹത്തായ ശബ്ദങ്ങളില്‍ ഒന്നാണ്.

ഇന്ത്യന്‍ സിനിമാ പ്രൊഡക്ഷന്‍ ചരിത്രത്തില്‍ ഇതാദ്യം, അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യന്‍ സംഗീത ലോകം ഭരിക്കുന്ന വാനമ്പാടി കെ.എസ്. ചിത്രയും ലാലേട്ടനൊപ്പം ഈ ചരിത്ര വേദി പങ്കിടുന്നു. ഇവര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നും വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള അഞ്ഞൂറിലധികം (500+) വിസ്മയ നര്‍ത്തകരാണ് ഒരൊറ്റ വേദിയില്‍ അണിനിരക്കുന്നത്. ഇതുവരെ കാണാത്ത, കേള്‍ക്കാത്ത ഒരു ഗ്ളോബല്‍ വിഷ്വല്‍ ട്രീറ്റാണ് മിഴിതുറക്കുന്നത്.

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ നിന്നും വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള അഞ്ഞൂറിലധികം (500+) നര്‍ത്തകര്‍ ഒരേ വേദിയില്‍ ലാലേട്ടനൊപ്പം അണിനിരക്കുന്നു. ഇതിഹാസ ഗായിക കെ.എസ്. ചിത്രയോടൊപ്പം യുവതാരങ്ങളായ ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, റംസാന്‍, സ്വാസിക, സാനിയ ഇയ്യപ്പന്‍ എന്നിവരും സംഗീതജ്ഞരായ വിധു പ്രതാപ്, മനോജ് ജോര്‍ജ്ജ്, അഞ്ജു ജോസഫ്, അനൂപ് കോവളം എന്നിവരടങ്ങുന്ന വന്‍ താരനിരയും അണിനിരക്കും. കഴിഞ്ഞ വിഷുദിനം മുതല്‍ ആരംഭിച്ച ടിക്കറ്റ് വില്‍പ്പന അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ ചരിത്ര ദൃശ്യവിരുന്നിന്റെ ഭാഗമാകാന്‍.

1996 മുതല്‍ ലോകപ്രശസ്ത കലാകാരന്മാരുടെ വേദിയായ റുഡോള്‍ഫ് വേബര്‍ അരീന ഏകദേശം 12,500/13,000 ആളുകള്‍ക്ക് സൗകര്യമൊരുക്കുന്ന ജര്‍മ്മനിയിലെ പ്രമുഖ മള്‍ട്ടി~ഫങ്ഷണല്‍ വേദിയാണ്.

https://www.lokahfilms.com/events/cfcgroupmohanlalliveingermany/
വഴി ടിക്കറ്റുകള്‍ ഇപ്പോള്‍ത്തന്നെ സ്വന്തമാക്കാവുന്നതാണ്.

Kids under 36 years FREE (other age groups from ?10,00)

Student tickets: from ?49,99
Regular tickets: ?59,99
Reserve your tickets today!
Book via Rudolf Weber Arena or Ticketverz Ticketing Platform

ഒരു കാര്യം കൂടി പ്രവാസിഓണ്‍ലൈന്‍ വഴി നിങ്ങളുടെ ടിക്കറ്റുകള്‍ സ്വന്തമാക്കിയാല്‍ 30% വിലക്കുറവും ലഭിക്കുമെന്നുകൂടി ഓര്‍ക്കുക.

മോഹന്‍ലാലിനൊപ്പം ഒരു അവിസ്മരണീയ ഇന്ത്യന്‍ സെലിബ്രിറ്റി നൈറ്റില്‍ പങ്കെടുക്കൂ, കൂടാതെ അഭിനേതാക്കളുടെയും ഗായകരേയും ഒരു നേരിക്കണ്ട് ഒരു ഹായ് പറയാന്‍ ഒരു പക്ഷെ നിങ്ങളുടെ ജര്‍മനിയിലെ ജീവിതത്തില്‍ കിട്ടിയെന്നു വരില്ല. സംഗീതം, നൃത്തം, സിനിമ, ലോകോത്തര വിനോദം എന്നിവയുടെ ഒരു മനോഹരമായ സായാഹ്നം ആസ്വദിക്കാന്‍ നിങ്ങളോടൊപ്പം ജാനുമുണ്ടാവും റിഡോള്‍ഫ് വേബര്‍ അറീനയില്‍, ഈ മഹത്തായ ആഘോഷം നഷ്ടപ്പെടുത്തരുത്, അപ്പോള്‍ അവിടെ കാണാം.

ഇതുവരെ കാണാത്ത, കേള്‍ക്കാത്ത ഒരു ഗ്ളോബല്‍ വിഷ്വല്‍ ട്രീറ്റിന്റെ ഭാഗമാവാന്‍ എല്ലാവരേയും ക്ഷണിയ്ക്കുന്നു.
- dated 22 Jun 2026


Comments:
Keywords: Germany - Otta Nottathil - the_complete_actor_mohanlal_in_germany_mega_star_night_June_26_2026 Germany - Otta Nottathil - the_complete_actor_mohanlal_in_germany_mega_star_night_June_26_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനിയിലെ കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ""ഒപ്പം'' കുടുംബസംഗമം ബിംഗനില്‍ നടത്തി
വിശ്വാസത്തിലും സ്നേഹത്തിലും ഒന്നായി ... തുടര്‍ന്നു വായിക്കുക
ജര്‍മനിയിലെ നിലവിലെ സ്ഥിതി അരിയാന്‍ ഈ വീഡിയോ വാര്‍ത്ത കാണുക
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ മുങ്ങിമരണം ; ഹൈഡല്‍ബര്‍ഗില്‍ നെക്കാര്‍ നദിയില്‍ മലയാളി മാസ്ററര്‍ ബിരുദ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
ജര്‍മ്മനിയില്‍ ഉഷ്ണതരംഗം: ഒരു വാരാന്ത്യത്തില്‍ മാത്രം മുങ്ങിമരിച്ചത് 26 പേര്‍ ; ജാഗ്രതാ നിര്‍ദ്ദേശവുമായി ഡി.എല്‍.ആര്‍.ജി, ഉരുകി ജര്‍മനി, കടുത്ത ചൂടിന് പിന്നാലെ തീപിടുത്തങ്ങളും, (ആശ്വാസമായി) കൊടുങ്കാറ്റും മഴയും വരുന്നു .. വിഡിയോ വാര്‍ത്ത തുടര്‍ന്നു വായിക്കുക
ജര്‍മനിയുടെ "ലോകകപ്പ് ദുരന്തം"ത്തില്‍ ഞെട്ടി ആരാധകര്‍

ലോകകപ്പ് ചരിത്രത്തിലാദ്യം! ഷൂട്ട്ഔട്ടില്‍ ജര്‍മ്മനിയെ വീഴ്ത്തി പാരഗ്വായ്; 'ബോസ്ററണ്‍ ദുരന്ത'ത്തില്‍ കണ്ണീരോടെ കിമ്മിഷ്പ്പട പുറത്തായി ത്തേക്ക് തുടര്‍ന്നു വായിക്കുക
ഒരു വിട്ടുവീഴ്ചയുമില്ല 33 ശുപാര്‍ശകളും അതേപടി നടപ്പിലാക്കും ജര്‍മ്മനിയില്‍ വിപ്ളവകരമായ പെന്‍ഷന്‍ പ്രഖ്യാപനവുമായി ചാന്‍സലര്‍

ജര്‍മ്മനിയിലെ ദശലക്ഷക്കണക്കിന് പ്രവാസി മലയാളികളെയും ജീവനക്കാരെയും നേരിട്ട് ബാധിക്കുന്ന പുതിയ പെന്‍ഷന്‍ പരിഷ്കരണ പാക്കേജ് ചാന്‍സലര്‍ ഫ്രഡറിക് മെസ് സര്‍ക്കാര്‍ അതേപടി സ്വീകരിച്ചുഇതിലെ സമ്പൂര്‍ണ്ണ വിവരങ്ങള്‍,ഞങ്ങളുടെ ഇന്‍ഫോ ഡെസ-്ക് ഏറ്റവും ആകര്‍ഷകമായി, പോയിന്റുകളായി വിവരങ്ങള്‍ നല്‍കുകയാണ് തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ 'മിനി ജോബ്' സംവിധാനം നിര്‍ത്തലാക്കുന്നു ആരെയൊക്കെ ബാധിയ്ക്കും രക്ഷപെടാന്‍ മറ്റുവഴിയുണ്ടോ

ജര്‍മ്മനിയിലെ 'മിനി ജോബ്' (Mini-job) സംവിധാനം നിര്‍ത്തലാക്കുന്നതിനെക്കുറിച്ചുള്ള വിഷയമാണ് ഇന്നത്തെ എക്സ്ക്ളൂസീവില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. ജര്‍മ്മനിയിലെ ലക്ഷക്കണക്കിന് മലയാളി പ്രവാസികളെ, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെയും വീട്ടമ്മമാരെയും നേരിട്ട് ബാധിക്കും .. തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ ചരിത്രപരമായ ആരോഗ്യ പരിഷ്കരണം ഇന്‍ഷുറന്‍സ് തുകയില്‍ വന്‍ മാറ്റങ്ങള്‍ മരുന്നുകള്‍ക്ക് വില കൂടും
ജര്‍മ്മനിയില്‍ ചരിത്രപരമായ ആരോഗ്യ പരിഷ്കരണം; ഇന്‍ഷുറന്‍സ് തുക കൂടുന്നത് തടയാന്‍ വന്‍ മാറ്റങ്ങള്‍; മരുന്നുകള്‍ക്ക് വില കൂടും, ഹോമിയോപ്പതിക്കും കഞ്ചാവിനും ഇനി ഇന്‍ഷുറന്‍സ് ഇല്ല തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us