യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ലണ്ടന്‍: നിര്‍ണ്ണായകമായ കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ആവേശകരമായി. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 10 മണിക്ക് ആരംഭിച്ച പരിപാടിയില്‍ യൂറോപ്പ്, മറ്റു വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി യു ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും ആവേശത്തോടെ പങ്കെടുത്തു.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എം എല്‍ എ നിര്‍വഹിച്ചു.

കേരളത്തില്‍ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഭരണ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. പ്രവാസികളുടെ പിന്തുണ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ജനവിരുദ്ധ സര്‍ക്കാരിനെ താഴെയിറക്കാന്‍ 140 മണ്ഡലങ്ങളിലെയും യു ഡി എഫ് സ്ഥാനര്‍ത്ഥികള്‍ക്കായി പ്രവാസികള്‍ ഒത്തൊരുമിക്കണമെന്നും സാധിക്കുന്ന എല്ലാവരും നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യു ഡി എഫ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നൂറു സീറ്റുമായി അധികാരത്തിലേറും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ളിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവ്വര്‍ അലി ഷിഹാബ് തങ്ങള്‍, കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണി എം പി, ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ എക്സ് എം എല്‍ എ, റോജി ജോണ്‍ എം എല്‍ എ, ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങി കേരളത്തിലെ പ്രമുഖ യു ഡി എഫ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു.

യുഡിഫ് യൂറോപ്പ് ചെയര്‍മാന്‍ സിറോഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് യൂറോപ്പ് കണ്‍വീനര്‍ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് അലി കൂനാരി, ജോയിന്റ് കണ്‍വീനര്‍ ടോമി തൊണ്ടംകുഴി, ബോബിന്‍ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവര്‍ ഏകോപനമൊരുക്കി.

മുസ്ളിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവ്വര്‍ അലി ഷിഹാബ് തങ്ങള്‍, കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണി എം പി, ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ എക്സ് എം എല്‍ എ, റോജി ജോണ്‍ എം എല്‍ എ, ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങി കേരളത്തിലെ പ്രമുഖ യു ഡി എഫ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു. നിലവിലെ ഭരണത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയും യു ഡി എഫ് മുന്നോട്ട് വയ്ക്കുന്ന ജനകീയ പദ്ധതികളും വികസന കാഴ്ചപ്പാടുകളും ആശയങ്ങളും നേതാക്കള്‍ അവരുടെ പ്രസംഗങ്ങളിന്‍ അവതരിപ്പിച്ചു.

ക്യാമ്പയിന്റെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ ഓണ്‍ലൈന്‍~ഓഫ്ലൈന്‍ സംയുക്ത പരിപാടികള്‍, വോട്ടര്‍മാരെ ലക്ഷ്യമാക്കി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ഡിജിറ്റല്‍ പ്രചാരണങ്ങള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് യുഡിഫ് യൂറോപ്പ് കണ്‍വീനര്‍ സണ്ണി ജോസഫ് അറിയിച്ചു. യൂറോപ്പിലെ യു ഡി എഫ് പ്രവര്‍ത്തകരുടെ ഏകോപനവും പ്രവര്‍ത്തന ശേഷിയും ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് നേതാക്കള്‍ വിലയിരുത്തി.

ഐ ഓ സി ഗ്ളോബല്‍ കോര്‍ഡിനേറ്റര്‍ അനുരാ മത്തായി, ഐ ഓ സി യൂറോപ്പ് വൈസ് ചെയര്‍മാന്‍ സിറോഷ് ജോര്‍ജ്, വേള്‍ഡ് കെഎംസിസി നേതാവ് യു എ നസീര്‍, ഐ ഓ സി സ്വിറ്റ്സര്‍ലന്‍ഡ് നാഷണല്‍ പ്രസിഡന്റ് ജോയ് കൊച്ചാട്ട്, കെ എം സി സി യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്മാരായ ഡോ. മുഹമ്മദ് അലി കൂനാരി, അസീസ്, എം എ ജവാദ് , മുഹമ്മദ് കോട്ടക്കല്‍, ഐ ഓ സി (യു കെ) ~ കേരള ചാപ്റ്റര്‍ പ്രസിഡന്റ്റുമാരായ ഷൈനു ക്ളെയര്‍ മാത്യൂസ്, സുജു കെ ഡാനിയേല്‍, ഐ ഓ സി (അയര്‍ലണ്ട്) കേരള ചാപ്റ്റര്‍ പ്രസിഡന്റ് സാഞ്ചോ മുളവരിക്കല്‍, കെഎംസിസി അയര്‍ലണ്ട് നേതാക്കന്മാരായ
ഫവാസ്, ഷഫീഖ്, പ്രവാസി കേരള കോണ്‍ഗ്രസ് (ജോസഫ്) പ്രതിനിധി ബോസ്സ്, മാധ്യമപ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലില്‍, യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി യു ഡി എഫ് പ്രവര്‍ത്തകരായ നിതിന്‍, മുജീബ്, ബേബി ലുക്കോസ്, അശ്വതി നായര്‍, ഇന്‍സണ്‍ ജോസ്, ഷെഫീഖ്, സാഞ്ചോ ലൂസി, നവീന്‍, ആദര്‍ശ്, നൗഫല്‍, സെയ്ഫ്, ബിന്‍സ് വില്‍സണ്‍, ജോര്‍ജ് ജോസഫ്, ഷോബിന്‍ സാം തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചത് പരിപാടിക്ക് കൂടുതല്‍ ഊര്‍ജവും വ്യാപ്തിയും നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും, ഓരോ നിയോജക മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഏകോപിത പ്രവര്‍ത്തനം ഉറപ്പാക്കുകയും ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

ക്യാമ്പയിന്റെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ ഓണ്‍ലൈന്‍~ഓഫ്ലൈന്‍ സംയുക്ത പരിപാടികള്‍, വോട്ടര്‍മാരെ ലക്ഷ്യമാക്കി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ഡിജിറ്റല്‍ പ്രചാരണങ്ങള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് യുഡിഫ് യൂറോപ്പ് കണ്‍വീനര്‍ സണ്ണി ജോസഫ് അറിയിച്ചു.

യൂറോപ്പിലെ യു ഡി എഫ് പ്രവര്‍ത്തകരുടെ ഏകോപനവും പ്രവര്‍ത്തന ശേഷിയും ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് നേതാക്കള്‍ വിലയിരുത്തി.
- dated 24 Mar 2026

Comments:

Keywords: Germany - Otta Nottathil - udf_europe_kerala_election_convention_inagurated_by_v_d_satheesan_march_22_2026 Germany - Otta Nottathil - udf_europe_kerala_election_convention_inagurated_by_v_d_satheesan_march_22_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

e_scooter_germany_new_rule_2027_oct_09_2026
ജര്‍മനി ജര്‍മ്മനിയില്‍ ഇ~സ്കൂട്ടര്‍ യാത്രികര്‍ക്ക് കടുത്ത നിയന്ത്രണങ്ങളും പുതിയ നിയമങ്ങളും വരുന്നു; 2027 മുതല്‍ ബ്ളിങ്കര്‍ നിര്‍ബന്ധം
germany_industrial_productions_hike_last_18_months_oct_09_2026
ജര്‍മനി ജര്‍മ്മനിയില്‍ വ്യാവസായിക ഉല്‍പ്പാദനം 18 മാസത്തെ ഉയര്‍ന്ന നിരക്കില്‍; സാമ്പത്തിക രംഗത്ത് ഉണര്‍വ്
tax_return_2027_germany_changes_elster_digital_system_oct_09_2026
ജര്‍മനി ജര്‍മ്മനിയിലെ നികുതിദായകര്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു നിയമമാറ്റം ; എല്‍സ്ററര്‍ (ELSTER) ഉപയോക്താക്കള്‍ ശ്രദ്ധിക്കുക; 2027 മുതല്‍ ടാക്സ് അസസ്മെന്റ് നോട്ടീസ് പൂര്‍ണ്ണമായും ഡിജിറ്റലിലേക്ക്
Indian_Catholic_Community_Cologne_Syro_Malabar_new_Co_ordination_committe_2026_28_oct_09_2026
ജര്‍മനി കൊളോണിലെ സീറോ മലബാര്‍ കമ്യൂണിറ്റിയ്ക്ക് പുതിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി
st_alphonsa_fest_rosery_fest_end_syro_malabar_community_koeln_oct_10_2026
ജര്‍മനി കൊളോണില്‍ ജപമാല ആചരണസമാപനവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും നാളെ (ഒക്ടോബര്‍ 10~ന്)
Challengers_sports_club_40_th_anniversery_CSC_Open_2026_oct_10_2026
ജര്‍മനി ചലഞ്ചേഴ്സ് സ്പോര്‍ട്സ് ക്ളബ്ബ് കൊളോണിന്റെ 40~ാം വാര്‍ഷികം; 'സി.എസ്.സി ഓപ്പണ്‍ 2026' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 10~ന് കൊളോണില്‍
ryanairr_cuts_services_in_germany_affect_passengers_oct_08_2026
ജര്‍മനി ജര്‍മ്മനിയിലെ സര്‍വീസുകള്‍ വന്‍തോതില്‍ വെട്ടിച്ചുരുക്കി റയാന്‍എയര്‍; ബര്‍ലിന്‍ വിമാനത്താവളത്തിലെ ബേസ് ഒക്ടോബര്‍ 24~ന് അടച്ചുപൂട്ടും: വിമാന നിരക്കുകള്‍ കുത്തനെ കൂടും; യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടി