ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം: ദുബായില്‍ പുതിയ ടെര്‍മിനല്‍ വരുന്നു

News Photo 1 - Gulf - Otta Nottathil - dubai_biggest_airport
ദുബായ്: നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറാന്‍ പോകുന്ന ദുബായ് അല്‍ മക്തൂം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പാസഞ്ചര്‍ ടെര്‍മിനലിന്‍റെ നിര്‍മാണത്തിന് തുടക്കമാവുന്നു.

നിര്‍മാണം പൂര്‍ണമാകുന്നതോടെ പ്രതിവര്‍ഷം 260 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിമാനത്താവളമാകുമിത്. നിലവിലുള്ള ദുബായ് അന്തര്‍ദേശിയ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ അല്‍ മക്തൂം ഇന്‍റര്‍നാഷണലിലേക്ക് മാറ്റും. 128 ബില്യണ്‍ ദിര്‍ഹം ചെലവിലാണ് മക്തൂം വിമാനത്താവളം നിര്‍മിക്കുന്നത്.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് കരാര്‍ ജോലികള്‍ ആരംഭിച്ചതെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്‍റും, ദുബായ് എയര്‍പോര്‍ട്സ്, എമിറേറ്റ്സ് എയര്‍ലൈന്‍ ഗ്രൂപ്പ് എന്നിവയുടെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടിവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം അറിയിച്ചു.

പദ്ധതിയുടെ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും എയര്‍പോര്‍ട്ട് എഞ്ചിനീയറിംഗ് വിഭാഗമാണ് അത് കൈകാര്യം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
- dated 01 May 2025

Comments:

Keywords: Gulf - Otta Nottathil - dubai_biggest_airport Gulf - Otta Nottathil - dubai_biggest_airport,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ഗള്‍ഫ് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ശക്തമായി
ഗള്‍ഫ് ഇറാനില്‍ 5 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്
ഗള്‍ഫ് അലി ഖമേനിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു
ഗള്‍ഫ് പശ്ചിമേഷ്യയില്‍ യുദ്ധഭീതി: ഗള്‍ഫ് വിമാനങ്ങള്‍ റദ്ദാക്കി; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ തിരിച്ചയച്ചു
ഗള്‍ഫ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പരിമിതമായ തോതില്‍ വീണ്ടും തുടങ്ങി
ഗള്‍ഫ് ഇറാനെ ഇസ്രായേല്‍ 'ലോക്ക്' ചെയ്തത് ഇങ്ങനെ; ഖമേനി കുടുങ്ങിയത് ചാരവലയില്‍
ഗള്‍ഫ് ഇറാന്‍ യുദ്ധം: ആണവനിലയത്തിന് കേടുപാട്, യൂറോപ്പിന് ഇറാന്റെ ഭീഷണി