റിപ്പോര്‍ട്ടുകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് എന്‍ടിഎസ്ബി ചെയര്‍പേഴ്സണ്‍ ജെനിഫര്‍ ഹോമന്‍ഡി പ്രതികരിച്ചു. ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്ററിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഇതിലെ പരാമര്‍ശമാണ് ക്യാപ്റ്റനെ പഴിചാരുന്നതിലേയ്ക്ക് എത്തിയത്.
എന്നാല്‍, എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്ററിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് പുറത്തു വന്നതെന്നും അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഏജന്‍സിയുടെ അന്വേഷണത്തിന് എന്‍ടിഎസ്ബി പൂര്‍ണ പിന്തുണ നല്‍കുമെന്നും യുഎസ് ഏജന്‍സി പ്രതികരിച്ചു.

Comments: