വിമാനയാത്രക്കാരുടെ പ്രശ്നപരിഹാരത്തിനായി വ്യോമയാന മന്ത്രാലയം നേരിട്ട് നടത്തുന്ന എയര്‍സേവ പോര്‍ട്ടല്‍ കഴിഞ്ഞ കുറച്ചു നാളുകളായിട്ട് കാര്യക്ഷമമല്ലെന്നും അടുത്തിടെയുണ്ടായ വ്യാപകമായി ഉണ്ടായ സര്‍വീസ് റദ്ദാക്കലുകളെ തുടര്‍ന്ന് റീഫണ്ടും നഷ്ടപരിഹാരവും കിട്ടുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുവെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ അടിയന്തിര നടപടി സ്വീകരിക്കുവാനായി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്ററിസ് മന്മോഹന്, ജസ്ററിസ് തുഷാര്‍ റാവു ഗെഡേല എന്നിവര്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസം 27ന് ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് നടപ്പാക്കുന്ന വിഷയത്തില്‍ പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈക്കോടതിയെ കോടതി അലക്ഷ്യ ഹര്‍ജിയുമായി സമീപിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഈ തീരുമാനം കോടതിയെ അറിയിച്ചത്. എയര്‍സേവ പോര്‍ട്ടലില്‍ ഉണ്ടായ സാങ്കേതിക പ്രശ്നം പരിഹരിച്ചുവെന്നും പോര്‍ട്ടല്‍ ഇപ്പോള്‍ സുശക്തമെന്നും വ്യോമയാന മന്ത്രാലയം പറയുന്നു.
പ്രവാസി ലീഗല്‍ സെല്‍ ഗ്ളോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹമാണ് ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ. മനസ് ഹമീദ്, അഡ്വ. സാറ ഷാജി, അഡ്വ. ബേസില്‍ ജോണ്സണ് എന്നിവരാണ് പ്രവാസി ലീഗല്‍ സെല്ലിനായി ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരായത്.

Comments: