
മുക്കൂട്ടുതറ: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടില്‍ കെ.ടി. സ്കറിയ (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഭൗതികശരീരം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇടകടത്തിയിലെ ഭവനത്തില്‍ കൊണ്ടുവരും. സംസ്കാര ശുശ്രൂഷകള്‍ ഞായറാഴ്ച രാവിലെ 11.30~ന് വസതിയില്‍ ആരംഭിച്ച് ഉമിക്കുപ്പ സെന്റ് മേരീസ് ഇടവക ദേവാലയ സെമിത്തേരിയില്‍.
കൊല്ലം ആര്യങ്കാവ് ഇടപ്പാളയത്തുനിന്ന് 55 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്ക് കുടിയേറിയ കര്‍ഷകനാണ് പരേതനായ കെ.ടി. സ്കറിയ. മണിമല കരിമ്പനക്കുളം വാണിശ്ശേരി കുടുംബാംഗം അന്നമ്മ സ്കറിയയാണ് ഭാര്യ.
മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയ അടക്കം ഏഴ് മക്കളാണ് പരേതനുള്ളത്.

മക്കള്‍: സിസ്ററര്‍ മെഴ്സിറ്റ (മദര്‍ സുപ്പീരിയര്‍, മാര്‍ കുര്യാളശേരി മ്യൂസിയം മഠം, ചമ്പക്കുളം), ഫാ. ടോമി കരിയിലക്കുളം (ഡയറക്ടര്‍, റെഡ്ക്രോസ് ഹോസ്പിറ്റല്‍, പാഞ്ചഗണി, സത്താറ, മഹാരാഷ്ട്ര), അഡ്വ. ജിജി എസ്. (ഹൈക്കോടതി അഭിഭാഷകന്‍), സെലിന്‍ റോയ് (നഴ്സിംഗ് പ്രാക്ടീഷണര്‍, ലോസ് ആഞ്ചലസ്, യു.എസ്.എ), ജോജന്‍ (അഡ്മിനിസ്ട്രേറ്റര്‍, സെന്റ് സേവ്യേഴ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍, പഞ്ചഗണി, പൂനെ), സോജന്‍ (പ്രിന്‍സിപ്പല്‍, പോരൂക്കര ബി.എഡ് കോളേജ്, ചമ്പക്കുളം).
മരുമക്കള്‍: ബിജി (റിട്ടയേര്‍ഡ് അധ്യാപിക, കൊച്ചുപുരയ്ക്കല്‍, മുക്കുടം, അടിമാലി), റോയ് (മാടപ്പള്ളി, പയ്യാനിത്തോട്ടം, പൂഞ്ഞാര്‍ ~ ലോസ് ആഞ്ചലസ്), ബോബി അലോഷ്യസ് (അസിസ്ററന്റ് കമ്മീഷണര്‍, കസ്ററംസ് ~ മാമ്പുഴക്കല്‍, ചെമ്പേരി, കണ്ണൂര്‍), സുബി (നഴ്സ്, പൂനെ ~ വടക്കേ പുത്തന്‍പുര, ചോലത്തടം, മുണ്ടക്കയം), സ്മിത (അധ്യാപിക, സെന്റ്ആന്റണീസ് പബ്ളിക് സ്കൂള്‍, ആനക്കല്ല് ~ ഇടയച്ചാലില്‍, ഭരണങ്ങാനം).

Comments: