അതിനു ശേഷം 7 ദിവസം യാത്രികര്‍ക്കായി റീഹാബിലിറ്റേഷന്‍ പ്രോഗ്രാമും തയാറാക്കിയിട്ടുണ്ട്. ബഹിരാകാശത്ത് നിന്ന് വ്യത്യസ്തമായി ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലവുമായി വീണ്ടും പരിചയത്തിലാകുന്നതിനാണ് ഈ പ്രോഗ്രാം. ശുക്ളയുടെ യാത്രയ്ക്കായി ഇസ്രൊ 550 കോടി രൂപയാണ് ചെലവഴിച്ചത്. ഭൂമിക്കു ചുറ്റും മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ എന്ന വേഗത്തിലാണ് ബഹിരാകാശ നിലയം സഞ്ചരിക്കുന്നത്.
ശുക്ളയ്ക്കൊപ്പം അമെരിക്കന്‍ സഞ്ചാരി പെഗ്ഗി വിറ്റ്സണ്‍, ഹംഗറിയിലെ ടിബോര്‍ കാപു, പോളണ്ടിലെ സ്ളോഷ് ഉസ്നാന്‍സ്കി എന്നിവരാണ് സംഘത്തിലുള്ളത്. നാലംഗ സംഘം അറുപതിലധികം ഗവേഷണങ്ങള്‍ നടത്തി. മനുഷ്യാരോഗ്യം, പ്രകൃതിവിഷയക നിരീക്ഷണം, ഭൗതിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായുള്ള ഗവേഷണം. 31 രാജ്യങ്ങളുടെ പങ്കാളിത്തമാണ് യാത്രയ്ക്കുണ്ടായിരുന്നത്.

Comments: