22 കുത്തേറ്റിട്ടും യുവതി മരിച്ചില്ല, രക്ഷയായത് ബ്രസ്ററ് ഇംപ്ളാന്റ്

തെക്കുകിഴക്കന്‍ ചൈനയില്‍ നടന്ന ക്രൂര ആക്രമണത്തില്‍ നിന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗവിലെ ദി മിക്സ്സി മാളിന്‍റെ പാര്‍ക്കിങ്ങില്‍ മാ എന്ന യുവതി തന്‍റെ കാറിലേക്ക് കയറുന്നതിനിടൊണ് ആക്രമണമുണ്ടാവുന്നത്. അക്രമി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലമായി മുന്‍ സീറ്റിലേക്ക് കയറിയിരുന്നതായി മാ പറഞ്ഞു.

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാര്‍ നിയന്ത്രണം കൈവശപ്പെടുത്തിയ ഇയാള്‍ 70 കിലോമീറ്റര്‍ അപ്പുറമുള്ള ടോങ്സിയാങ്ങിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനിടെ, യുവതിയുടെ അക്കൗണ്ടില്‍ നിന്നു പണം ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട പണം അക്കൗണ്ടില്‍ ഇല്ലാതിരുന്നതിനാല്‍ യുവതിയോട് സുഹൃത്തുകളില്‍ നിന്നു പണം വാങ്ങാനും നിര്‍ബന്ധിച്ചു.


എന്നാല്‍ ഇതിനിടെ യുവതി തന്‍റെ കൂട്ടുകാരന് മെസേജ് അയച്ച് വിവരമറിയിച്ചു. ഉടനെ അവളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍, പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതി യുവതിയെ 22 തവണ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഇയാള്‍ സ്വയം കുത്തി ആത്മഹത്യയും ചെയ്തു.

പൊലീസ് ഉടനെ മായെ ആശുപത്രിയില്‍ എത്തിച്ചു. 22 കുത്തുകള്‍ യുവതിക്ക് ഏല്‍ക്കേണ്ടിവന്നെങ്കിലും നെഞ്ചിലേറ്റ ഗുരുതരമായ മുറിവുകള്‍ മിക്കതും യുവതിയുടെ സ്തന ഇംപ്ളാന്‍റുകള്‍ തടഞ്ഞുവെന്നും, ശ്വാസകോശത്തിലേക്കെത്തിയ ഒറ്റ മുറിവു മാത്രമാണ് ഗുരുതരമായിട്ടുള്ളതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റി. "ബ്രെസ്ററ് ഇംപ്ളാന്‍റുകള്‍ക്ക് ഒരു ജീവന്‍ രക്ഷിക്കുന്ന അളവില്‍ ഉപയോഗമുണ്ടാകും എന്ന് ആരാണ് കരുതിയത് ആ പ്ളാസ്ററിക് സര്‍ജറി ക്ളിനിക്കിനു നന്ദി അറിയിക്കണം; ഇത് നോവലുകളില്‍ മാത്രം നടക്കുന്ന നാടകീയമായ ഒരു കഥപോല തോനുന്നു; സ്ത്രീകള്‍ക്കും പൊതുജനങ്ങള്‍ക്കും കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ഭരണകൂടം സജീവമായി ഇടപെടണം'' എന്നെല്ലാം ആളുകള്‍ ഓണ്‍ലൈനില്‍ എഴുതി.
- dated 10 Jul 2025

Comments:

Keywords: Other Countries - Otta Nottathil - braest_implant_saves_woman Other Countries - Otta Nottathil - braest_implant_saves_woman,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.