സുനാമി പ്രവചനം: ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കി ടൂറിസ്ററുകള്‍

News Photo 1 - Other Countries - Otta Nottathil - japan_tsunami_prediction_book
ടോക്യോ: ഈ വര്‍ഷം ജൂലൈയില്‍ ജപ്പാനില്‍ വന്‍ സുനാമിയുണ്ടാകുമെന്ന പ്രവചനം വൈറലായതോടെ ജപ്പാനിലേക്കുള്ള ടിക്കറ്റ് കൂട്ടത്തോടെ റദ്ദാക്കി വിനോദസഞ്ചാരികള്‍. ന്യൂ ബാബ വാങ്ക എന്ന പേരില്‍ പ്രശസ്തയായ മാങ്ക കാര്‍ട്ടൂണിസ്ററ് റിയോ തത്സുകിയാണ് പ്രവചനം നടത്തിയിരിക്കുന്നത്. ദി ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകത്തിലാണ് 2025 ജൂലൈ 5ന് കടലിനടിയിലെ വന്‍ ഭൂചലനത്തിന്‍റെ ഫലമായി ജപ്പാനില്‍ സുനാമിയുണ്ടാകുമെന്നും ജപ്പാനും ഫിലിപ്പീന്‍സും പരസ്പരം അടര്‍ന്നു മാറുമെന്നും പ്രവചിച്ചിരിക്കുന്നത്. ഇതു വൈറലായതോടെ ജപ്പാനിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്ങില്‍ 83 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2011ല്‍ തൊഹോകുവില്‍ ഭൂകമ്പവും സുനാമിയുമുണ്ടാകുമെന്ന തത്സുകിയുടെ പ്രവചനം ഫലിച്ചിരുന്നു. അന്നത്തെ സുനാമിയില്‍ 18,000 പേരാണ് മരിച്ചത്. ഇതാണ് വിനോദസഞ്ചാരികളെ അലട്ടുന്നതും.

കിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള സഞ്ചാരികള്‍ കൂട്ടത്തോടെ ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കിയിരിക്കുകയാണ്. ബ്ളൂംബെര്‍ഗ് ഇന്‍റലിജന്‍സിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹോങ്കോങ്ങിലേക്കുള്ള ബുക്കിയില്‍ 50 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. പലരും ട്രിപ്പ് റദ്ദാക്കി. തത്സുകിയുടെ പ്രവചനത്തോടെ തകര്‍ച്ചയിലേക്കു പോകുകയാണ് ജപ്പാനിലെ ടൂറിസം. പ്രവചനത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് വിനോദസഞ്ചാര വകുപ്പ് പൊതുജനങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ഭയക്കേണ്ട യാതൊരു കാര്യവുമില്ലെന്ന് മിയാഗി ഗവര്‍ണര്‍ യോഷിഹിറോ മുറൈ പറയുന്നു.

തന്‍റെ പ്രവചനത്തെ മാത്രം വിശ്വസിച്ച് ഒന്നും ചെയ്യരുതെന്നും വിദഗ്ധരുടെ അഭിപ്രായം തടണമെന്നും തത്സുകിയും അഭ്യര്‍ഥിച്ചിട്ടുണ്ട്. 1995 ലെ കോബെ ഭൂചലനമാണ് തത്സുകി ആദ്യം പ്രവചിച്ചത്. പിന്നീട് 2011ലെ തൊഹോകു ഭൂചലനവും സുനാമിയും പ്രവചിച്ചു. ദി ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകത്തില്‍ 2020ല്‍ ലോകം മുഴുവന്‍ ഒരു വൈറസ് പരക്കുമെന്നും പ്രവചിച്ചിരുന്നു. പിന്നീട് ഫ്രഡി മെര്‍കുറി രാജ്ഞിയുടെ മരണവും പ്രവചിച്ചതു പോലെ നടന്നു.
- dated 06 Jun 2025

Comments:

Keywords: Other Countries - Otta Nottathil - japan_tsunami_prediction_book Other Countries - Otta Nottathil - japan_tsunami_prediction_book,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.