ഇനിയും കാരണം വ്യക്തമാകാതെ കൊറിയന്‍ വിമാന ദുരന്തം

News Photo 1 - Other Countries - Otta Nottathil - korea_plain_crash_reason_unknown
സോള്‍: ദക്ഷിണ കൊറിയയില്‍ 179 പേരുടെ ജീവനെടുത്ത വിമാനാപകടത്തിന്റെ കാരണം അജ്ഞാതമായി തുടരുന്നു. ലാന്‍ഡിങ് ഉപകരണത്തിന്റെ തകരാറാകാമെന്ന അനുമാനം മാത്രമാണുള്ളത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.

മുവാന്‍ വിമാനത്താവളത്തില്‍ ജെജു എയര്‍ വിമാനം ആദ്യം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചിട്ട് പരാജയപ്പെട്ടതിന്റെ കാരണം വ്യക്തമല്ല. രണ്ടാമത്തെ ലാന്‍ഡിങ് ശ്രമത്തിനിടെ ഗ്രൗണ്ട് കണ്‍ട്രോള്‍ സെന്ററില്‍നിന്ന് പക്ഷി ഇടിക്കുന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ മുന്‍വശത്തെ ലാന്‍ഡിങ് ഗിയര്‍ പുറത്തേക്ക് വരാതെ വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. ഒടുവില്‍ റണ്‍വേയും മറികടന്ന് മതിലില്‍ ഇടിക്കുകയും തീഗോളമായി പൊട്ടിത്തെറിക്കുകയുമായിരുന്നു. ഹൈഡ്രോളിക് തകരാറുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ലാന്‍ഡിങ് ഗിയര്‍ സ്വമേധയാ താഴ്ത്തിയില്ലെന്നും അപകടത്തിന്റെ വിഡിയോ സൂചിപ്പിക്കുന്നു.

പക്ഷി ഇടിച്ചതാകാം അപകടക കാരണമെന്ന വാദവും നിലനില്‍ക്കുന്നു. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് ദുരന്തം എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. പ്രസിഡന്റ് യൂണ്‍ സുക് യോളിനെയും പ്രധാനമന്ത്രി ഹാന്‍ ഡക് സൂവിനെയും ഇമ്പീച്ച് ചെയ്തതിനെതുടര്‍ന്ന് താല്‍ക്കാലിക സംവിധാനങ്ങളാണ് നാട് ഭരിക്കുന്നത്.

ഇതിനിടെ, മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതില്‍ കൃത്യമായ വിവരം നല്‍കുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 141 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ബാക്കിയുള്ളവയുടെ ഡി.എന്‍.എ പരിശോധന തുടരുകയാണ്. അപകടത്തില്‍പ്പെട്ട ജെജു എയര്‍ വിമാനത്തില്‍ ബുക്ക് ചെയ്ത 68,000 പേര്‍ ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്.
- dated 31 Dec 2024

Comments:

Keywords: Other Countries - Otta Nottathil - korea_plain_crash_reason_unknown Other Countries - Otta Nottathil - korea_plain_crash_reason_unknown,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.